അശ്വിന് ഇഷ്ടമല്ല, ഇടുന്നത് അമ്മ കൊടുത്തതുകൊണ്ട്; യൂട്യൂബിൽ ട്രെന്റിംഗിൽ കയറി ദിയയുടെ വീഡിയോ
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ കൃഷ്ണ. സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റെയും വിവാഹം. യൂട്യൂബിലൂടെ തന്റെ വിവാഹ വിശേഷങ്ങളൊക്കെ ദിയ പങ്കുവെയ്ക്കാറുണ്ട്. താലി പൂജയുടെയും അശ്വിന്റെ ബന്ധുക്കൾക്ക് വസ്ത്രം വാങ്ങാൻ പോയതിന്റെയുമാെക്കെ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് ദിയ പങ്കുവെച്ചത്. ഇത് ട്രെന്റിംഗിൽ എത്തുകയും ചെയ്തു.
ഇത്തവണ ആഭരണങ്ങൾ വാങ്ങാൻ പോകുന്ന വീഡിയോ ആണ് ദിയ ചെയ്തിരിക്കുന്നത്. അശ്വിനും ദിയയും അഹാനയും സിന്ധുകൃഷ്ണയുമാണ് ആഭരണങ്ങൾ വാങ്ങാൻ പോയത്. സിപിംൾ ഓർണമെന്റ്സാണ് തനിക്ക് ഇഷ്ടമെന്ന് ദിയ പറയുന്നുണ്ട്. അധികം മഞ്ഞക്കളറില്ലാത്ത ആന്റിക് നിറത്തിലുള്ള ആഭരണങ്ങളോടാണ് താല്പര്യമെന്നാണ് ദിയ പറയുന്നത്.

അശ്വിന് പല മാലകളും ഇട്ടുകൊടുത്ത് നോക്കുന്നുമുണ്ട്. അശ്വിൻ അങ്ങനെ ഗോൾഡ് ഇടാറില്ലെന്നും ദിയ പറയുന്നുണ്ട്. ഇന്നേവരെ അവൻ ഗോൾഡ് ഇട്ടിട്ടില്ല എന്നാണ് പറയുന്നത്. എന്നാൽ മാലയിട്ടപ്പോൾ തനിക്ക് ഗോൾഡ് ചേരുന്നുണ്ടെന്നാണ് ദിയ പറയുന്നത്. അശ്വിന് ഗോൾഡ് ഇഷ്ടമല്ലെങ്കിലും അമ്മ കൊടുക്കുന്നത് കൊണ്ടാണ് ഇടുന്നതെന്നും ദിയ പറയുന്നു.
നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ സന്തോഷം. ഒരു സഹോദരിയുടെ എല്ലാ എക്‌സൈറ്റ്മെൻ്റും അമ്മുവിനുണ്ട്. ശരിക്കും അമ്മുവിൻ്റെ മാര്യേജിവ് ഓസി നിൽക്കേണ്ട പോലെ അമ്മു ഓസിയ്ക്ക് വേണ്ടി, നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം എന്നും ഇങ്ങനെ ഹാപ്പി ആയി ഇരിക്കണം വഴക്കിടാതെ. കേട്ടോ , അശ്വിൻ ഗോൾഡ് ചേരുന്നു കൈ ചെയ്ൻ രണ്ടു മോതിരം ഒരു മാല ഒരു കാതിൽ കമ്മൽ. പിന്നെ അമ്മുസ് പറയാതിരിക്കാൻ വയ്യ. അമ്മയ്ക്കു തുല്യമായിട്ടാണ് മുന്നിൽ എന്നിങ്ങനെ പോകുന്നു കമന്റ്
നേരത്തെ അശ്വിന്റെ ന വീട്ടിലേക്ക് ദിയയും കുടുംബവും പോയപ്പോഴും അഹാനയെക്കുറിച്ചായിരുന്നു ഭൂരിഭാഗവും സംസാരിച്ചത്. എന്ത് മര്യാദയുള്ള പെരുമാറ്റമാണ് അഹാനയുടേതെന്നാണ് പറഞ്ഞത്.
അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിലേക്ക് പോയ വീഡിയോ ദിയ പങ്കുവെച്ചപ്പോൾ വലിയ വിമർശനം ഉയർന്നിരുന്നു. സഹോദരിമാകായ ഇഷാനിയും ഹൻസികയും ബഹുമാനമില്ലാതെയാണ് പെരുമാറിയത് എന്നായിരുന്നു വന്ന വിമർശനം. അഹാന അന്ന് വീട്ടിൽ ഉണ്ടായിരുന്നു. അശ്വിന്റെ വീട്ടിലേക്ക് പോയ വീഡിയോയിൽ ആണ് അഹാനയെ സജീവമായി കണ്ട് തുടങ്ങിയത്.
അതേ സമയം അശ്വിന്റെ അമ്മയ്ക്കാ സാരി എടുക്കാൻ പോയപ്പോൾ ദിയയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള സാരി എടുക്കാൻ സമ്മതിച്ചില്ലെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത്തരം കമന്റുകൾക്കാെന്നും ദിയ ശ്രദ്ധ കൊടുക്കാറില്ല. ദിയയുടെ ഈ രീതി താരത്തിന്റെ ആരാധകർക്കും ഇഷ്ടമാണ്












Click it and Unblock the Notifications