Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിയ കൃഷ്ണ-അശ്വിൻ ഗണേഷ് പ്രെപ്പോസൽ കംപ്ലീറ്റ് സ്ക്രിപ്റ്റഡ്,അഭിനയം?'; മറുപടിയുമായി ദിയയും അശ്വിനും

കൊച്ചി: അടുത്തിടെയാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ താൻ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. സുഹൃത്ത് അശ്വിൻ ഗണേഷ് പ്രെപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ. സിനിമാ സ്റ്റൈലിലായിരുന്നു പ്രൊപ്പോസൽ. അശ്വിൻ സർപ്രൈസായാണ് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും അങ്ങനെയൊരു ഇവന്റ് തയ്യാറാക്കിയതായി തനിക്ക് മുൻകൂട്ടി അറിയാമായിരുന്നില്ലെന്നും ദിയ പറഞ്ഞിരുന്നു.

അതേസമയം വീഡിയോ പങ്കുവെച്ചപ്പോൾ കടുത്ത വിമർശനമായിരുന്നു ദിയയും അശ്വിനും കേട്ടത്. പ്രൊപ്പോസൽ സ്ക്രിപ്റ്റഡ് ആയിരുന്നെന്ന വിമർശനമായിരുന്നു ചിലർ പങ്കിട്ടത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അശ്വിനും ദിയയും ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അശ്വിനെ ആദ്യമായി കണ്ടതിനെ കുറിച്ചെല്ലാം അഭിമുഖത്തിൽ ദിയ പറയുന്നുണ്ട്. വായിക്കാം

 diyakrishnaaswinganesh-

'ആദ്യമായി അശ്വിനെ കണ്ടപ്പോൾ പുച്ഛമാണ് തോന്നിയത്. ആദ്യമായി പുഞ്ചക്കിരി ഷാപ്പിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കണ്ടത്. എന്റെ സുഹൃത്തിന്റെ സുഹൃത്താണ് ഇവൻ. ഇവനെ കൂട്ടുകാർ ഭയങ്കരമായി പുകഴ്ത്തുന്നുണ്ടായിരുന്നു. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല. നല്ല സാലറി വാങ്ങുന്ന ആളാണെന്നൊക്കെ പറഞ്ഞു. എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച് ഇറങ്ങിയപ്പോൾ ബില്ല് എന്റെ തലയിലായി. ഇവൻ കഴിച്ചതടക്കം ഞാനാണ് കൊടുക്കേണ്ടി വന്നത്. ആര് പറഞ്ഞിട്ടാണ് ഇവനെ വിളിച്ചോണ്ട് വന്നതെന്നാണ് ഞാൻ സുഹൃത്തുക്കളോട് ചോദിച്ചത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു കഫേയിൽ ഇവൻ സുഹൃത്തുക്കൾക്കൊപ്പം വന്നു. അന്ന് ബില്ല് കൊടുത്തത് ഇവനായിരുന്നു. ആദ്യത്തെ അവസരത്തിൽ ഇവൻ മനപ്പൂർവ്വം ചെയ്തതല്ല. അത് പിന്നീട് എനിക്ക് മനസിലായി',ദിയ പറഞ്ഞു.

പ്രൊപ്പോസൽ വലിയ പ്ലാനോട് കൂടി ചെയ്തതാണെന്ന് അശ്വിൻ പറഞ്ഞു. 'പ്രൊപ്പോസൽ കണ്ടപ്പോൾ പലരും പറഞ്ഞത് സ്ക്രിപ്റ്റഡ് ആണെന്നാണ്.ഞാൻ വ്ലോഗിൽ പറഞ്ഞിട്ടുണ്ടായിരുന്നു ഇതൊക്കെ ചിലപ്പോൾ ദിയയ്ക്ക് മനസിലായി കാണുമെന്ന്. എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ ബജറ്റ് ഇത്തിരി കൂടി. എന്റെ കൈയ്യിൽ അത്ര ബജറ്റ് ഇല്ലാർന്നു. ആദ്യമായാണ് ജീവിതത്തിൽ അങ്ങനെയൊക്കെ ഒരു പ്രൊപ്പോസൽ ചെയ്യുന്നത്. അതിന്റെ ടെൻഷൻ എനിക്കുണ്ടായിരുന്നു. എന്നാൽ ദിയ സർപ്രൈസ് ആയ ഫീൽ കാണാമായിരുന്നു. 50 ശതമാനം പ്രീപ്ലാൻഡ് ആയിരുന്നു', അശ്വിൻ വിശദീകരിച്ചു.

അതേസമയം തനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നുവെന്ന് ദിയ പറഞ്ഞു. 'കള്ളം പറഞ്ഞിട്ടായിരുന്നു ഇവൻ മോതിരം വാങ്ങിയത്. ന്യൂയറിന് ഗിഫ്റ്റ് ചെയ്യാൻ മോതിരം വാങ്ങാം എന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയി അളവെടുത്തത്. ന്യൂയറിനാണെന്ന് പറഞ്ഞാലും എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. കാരണം ന്യൂയർ ഞാൻ ലണ്ടനിലായിരുന്നു. വന്നിട്ട് ഞാൻ ചോദിച്ചപ്പോൾ നീ ലണ്ടനിലായിരുന്നില്ലേ അതുകൊണ്ട് ഞാൻ അത് വിട്ടുപോയി ഫോളോ അപ്പ് എടുത്തില്ലെന്ന് പറഞ്ഞു. പക്ഷേ പിന്നീട് ഒരു തവണ വന്ന് പറഞ്ഞു എനിക്ക് ഓഫീസിൽ പ്രമോഷൻ കിട്ടി,ഹൈക്ക് തന്നു അതുകൊണ്ട് സുഹൃത്തുക്കൾക്ക് വേണ്ടി ഒരു പാർട്ടി നടത്തുന്നുണ്ട് നീ വരണമെന്ന്.

അങ്ങനെ ഞാൻ ഡ്രസ് ഒക്കെ വാങ്ങി പോയി. അവിടെ എത്തിയപ്പോൾ തന്നെ ഇവന്റ് നടത്തിപ്പുകാരെയൊക്കെ കണ്ടിരുന്നു. വലിയൊരു ഡെക്കറേഷനും കണ്ടിരുന്നു. സംശയം തോന്നിയിരുന്നുവെങ്കിലും ഇനി തനിക്ക് വേണ്ടി അല്ലെങ്കിലോ ചമ്മാൻ വയ്യല്ലോ. അതുകൊണ്ട് ഒന്നും പറഞ്ഞില്ല ഞാൻ. എന്നാൽ അവിടേക്ക് പോയപ്പോൾ കണ്ണ് കെട്ടി. അപ്പോ തന്നെ കാര്യം മനസിലായി. പ്രൊപ്പോസ് ചെയ്തപ്പോൾ യെസ് പറയാൻ ഞാൻ തയ്യാറായിരുന്നു. ആ സമയത്ത് പക്ഷേ എന്റെ മുഖം ക്യാമറയിൽ കിട്ടിയില്ല. അത് കാമാറാമാൻ പറഞ്ഞു. ആദ്യം എക്സൈറ്റഡ് ആയത് പോലെ ഫൂട്ടേജിന് വേണ്ടി മാത്രം ഒന്നൂടെ ചെയ്യാമോയെന്ന്. അങ്ങനെയാണ് അത് എടുത്തത്. അതുകൊണ്ട് വിമർശനങ്ങളെ കാര്യമാക്കുന്നില്ല', ദിയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+