Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹം എന്ന്? മറുപടിയുമായി ദിയയും അശ്വിനും; 'അശ്വിന് പണിയൊന്നുമില്ലേ?, പ്രതികരണം

കൊച്ചി: സോഷ്യൽ മീഡിയയിൽ താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് ദിയ ആരാധകരോട് വ്യക്തമാക്കിയത്. അടുത്ത സുഹൃത്തായ അശ്വിൻ ഗണേഷ് ആണ് ദിയയുടെ പാട്ണർ. അശ്വിൻ പ്രെപ്പോസ് ചെയ്യുന്ന വീഡിയോ പങ്കിട്ട് കൊണ്ടായിരുന്നു താരം പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

അടുത്ത സുഹൃത്തുക്കളായ ഇരുവരും നേരത്തേ തന്നെ ഒരുമിച്ചുള്ള വീഡിയോകൾ പങ്കിടാറുണ്ടായിരുന്നു. അപ്പോഴൊക്കെ ആരാധകർ പ്രണയത്തിലാണോയെന്ന ചോദ്യം ഉയർത്താറുണ്ടെങ്കിലും ഇല്ലെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. ഒടുവിലാണ് പ്രൊപ്പോസിങ് വീഡിയോ പങ്കുവെച്ച് ആരാധകർക്ക് ഇരുവരും സർപ്രൈസ് നൽകിയത്.

ashq-1

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ദിയയും അശ്വിനും. ആരാധകർ പതിവായി ചോദിക്കുന്ന ചോദ്യങ്ങൾക്ക് യുട്യൂബ് ചാനലിലൂടെ മറുപടി നൽകിയപ്പോഴാണ് വിവാഹത്തെ കുറിച്ചും ഇരുവരും വ്യക്തമാക്കുയത്. വിവാഹം ഈ വർഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് അശ്വിൻ പറഞ്ഞത്. ഈ വർഷം നടത്താനാണ് ശ്രമിക്കുന്നത്. പരമാവധി നോക്കാം എന്നും ഇരുവരും വ്യക്തമാക്കി.

അതിനിടെ തന്റെ ജോലിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും അശ്വിൻ മറുപടി നൽകുന്നുണ്ട്. 'ഞാൻ ഇപ്പോൾ സോഫ്റ്റ്വെയർ എഞ്ചിനയർ ആണ്. ആക്സഞ്ചർ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അയർലന്റ് ആണ് കമ്പനിയുടെ ഹെഡ് ക്വാർട്ടേഴ്സ്. പലരും ചോദിക്കാറുണ്ട് എനിക്ക് പണിയില്ലേയെന്ന്, ഞാൻ എവിടെ പോയാലും ലാപ് എടുത്തിട്ടാണ് പോകുന്നത്. എന്റെ ബുദ്ധിമുട്ട് എനിക്ക് മാത്രമേ മനസിലാകുകയുള്ളൂ. എനിക്ക് വല്ലപ്പോഴുമെ ലീവ് കിട്ടൂ. ഡിസംബറിലൊന്നും ഞാൻ എവിടേയും പോയിട്ടില്ല. എവിടെ പോയാലും ഞാൻ ലാപ് എടുത്തോണ്ടാണ് പോകാറുള്ളത്', അശ്വിൻ പറഞ്ഞു. മികച്ച ശമ്പളത്തിലാണ് അശ്വിൻ ജോലി ചെയ്യുന്നതെന്ന് ദിയയും ഇതിനിടയിൽ പ്രതികരിച്ചു.

ഞാൻ ലണ്ടനിൽ പോയപ്പോഴൊക്കെ അശ്വിനോട് എവിടേക്കെങ്കിലും യാത്ര പോകൂവെന്ന് പറഞ്ഞിരുന്നു. എന്നാൽ എന്റെ കൂടെയെ യാത്ര ചെയ്യൂവെന്ന നിർബന്ധത്തിലായിരുന്നു അവൻ. അല്ലാതെ ഞാൻ അശ്വിനെ പിടിച്ചുവെച്ചിട്ടില്ലെന്നും അങ്ങനെ ആരും തെറ്റിധരിക്കരുതെന്നും ദിയ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം തൻ പൊസസീവ് ആണെന്നും എന്നാൽ ഒരിക്കലും സൈക്കോ പൊസസിവ് അല്ലെന്നും അശ്വിൻ പറഞ്ഞു. ദിയ കൃഷ്ണ തന്റെ മൂന്നാമത്തെ പ്രണയമായിരുന്നുവെന്നും അശ്വിൻ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+