Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹണിമൂണിനുള്ള കാശ് കൂടി നാട്ടുകാരിൽ നിന്ന് ഉണ്ടാക്കണോ,ഇത് നിങ്ങൾ കണ്ടാൽ പോരെ'; ദിയയുടെ ചിത്രങ്ങൾക്ക് കമന്റുകൾ

നടൻ കൃഷ്ണകുമാറിനെ മകൾ ദിയ കൃഷ്ണയെ കുറിച്ച് മലയാൾക്ക് പ്രത്യേകിച്ച് ഇൻട്രോ നൽകേണ്ട ആവശ്യമില്ല. സ്വന്തം വീട്ടിലെ കുട്ടിയെന്ന പോലെ ദിയയെ മിക്കവാറും എല്ലാവർക്കും അറിയാം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയയുടെ ജീവിതയും സോഷ്യൽ മീഡിയയ്ക്ക് അത്ര തന്നെ പരിചിതമാണ്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തന്റെ സുഹൃത്ത് കൂടിയായ അശ്വിനുമായുള്ള ദിയയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുകയും ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹത്തിന്റെ ഒരുക്കം മുതൽ എല്ലാം തന്നെ ദിയ ആരാധകരുമായി ദിയ പങ്കുവെച്ചിരുന്നു. വളരെ ലളിതമായ രീതിയിലാണ് ദിയയുടെ വിവാഹം. അടുത്ത കുടുംബക്കാരും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വളരെ ചെറിയ രീതിയിലുള്ള വിവാഹം എന്നും അതുകൊണ്ടാണ് കാടടച്ച് ആരേയും വിവാഹത്തിന് ക്ഷണിക്കാതിരുന്നതെന്നും ദിയ പറഞ്ഞിരുന്നു.

diyaaswin-

വിവാഹം കഴിഞ്ഞതിന് തൊട്ട് പിന്നാലെ തന്നെ ഹണിമൂൺ ആഘോഷങ്ങൾക്കായി പറന്നിരിക്കുകയാണ് ദിയയും അശ്വിനും . ബാലിയിലേക്കായിരുന്നു ഇരുവരുടേയും യാത്ര. ഈ ഹണിമൂൺ യാത്രയിൽ ദിയയുടെ കുടുംബവും ഉണ്ടെന്നുള്ളതാണ് മറ്റൊരു കൗതുകം. അഹാനയ്ക്കും ഹൻസികയ്ക്കും ഇഷാനിക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ചേർന്നുള്ള അശ്വിന്റേയും ദിയയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

എന്നാൽ ദിയ പങ്കിട്ട അശ്വിനൊപ്പമുള്ള മറ്റൊരു ചിത്രത്തിന് താഴെ നെഗറ്റീവ് കമന്റുകളും അധിക്ഷേപങ്ങളും നിറയുകയാണ്. അശ്വിനൊപ്പം ചേർന്ന് നിൽക്കുന്ന മനോഹരമായ ചിത്രമാണ് ഇത്. എന്നാൽ ചിലർക്ക് ഈ ചിത്രം ഒട്ടും ദഹിച്ചില്ല. ചിലരുടെ കമന്റ് ഇങ്ങനെയാണ്- 'ഇത് നിങ്ങൾ മാത്രം കണ്ടാൽ പോരെ', ഹണിമൂണിനുള്ള പൈസ കൂടി നാട്ടുകാരിൽ നിന്നും ഉണ്ടാക്കണ്ടേ, ലെസ്ബിയൻ കപ്പിൾസ് ആണോ?, എന്നാലും ഈ വസ്ത്രം എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ ദിയയെ അനുകൂലിച്ചുള്ള കമന്റുകളും ധാരാളം ഉണ്ട്. വളരെ രസകരമായ ഫോട്ടോ, രണ്ട് പേരും സന്തോഷമായിരിക്കൂ എന്നിങ്ങനെയാണ് ഇത്തരം കമന്റുകൾ. മാത്രമല്ല സദാചാരം പഠിപ്പിക്കാനിറങ്ങിയവരെ ഇക്കൂട്ടർ കൈകാര്യം ചെയ്യുന്നുമുണ്ട്. അവർ അവരുടെ വാളിൽ പങ്കുവെച്ച ഫോട്ടോകൾക്ക് നിങ്ങൾ എന്തിനാണ് ഇത്ര അരിശം കൊള്ളുന്നത് , ദിയ വളരെ മിടുക്കിയായ പെൺകുട്ടിയാണ് എന്നിങ്ങനെയാണ് ഇവർ പറയുന്നത്. സാധാരണ നെഗറ്റീവ് കമന്റുകൾക്ക് ചുട്ട മറുപടി കൊടുക്കുന്ന ദിയ പക്ഷെ നെഗറ്റീവ് കമന്റുകളോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

വിവാഹം കഴിച്ചപ്പോൾ ദിയയ്ക്ക് ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം സ്വന്തം വിവാഹത്തിനുള്ള ചെലവ് സ്വയം കണ്ടെത്തിയെന്നതായിരുന്നു. മകളുടെ വിവാഹത്തിന്റെ ചെലവെല്ലാം അവൾ തന്നെയാണ് കൈകാര്യം ചെയ്തതെന്ന് അച്ഛൻ കൃഷ്ണകുമാർ പറഞ്ഞിരുന്നു. ഇതോടെ പെൺകുട്ടികൾക്ക് ദിയ മാതൃകയാണെന്നായിരുന്നു പലരുടേയും കമന്റുകൾ. അതേസമയം വിവാഹശേഷം ദിയയ്ക്ക് വന്ന മാറ്റത്തെ കുറിച്ച് അമ്മ സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. മകൾ ഇപ്പോൾ കുടുംബത്തിനൊപ്പം ഏറെ സമയം ചിലവിടാൻ താത്പര്യപ്പെടുന്നുണ്ടെന്നായിരുന്നു സിന്ധു പറഞ്ഞത്. നേരത്തേ ദിയ പലപ്പോഴും സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഏറെ സമയം ചിലവിട്ടിരുന്നത്. ഇത് ദിയ തന്നെ നേരത്തേ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+