Get Updates
Get notified of breaking news, exclusive insights, and must-see stories!

നയൻതാര ലുക്ക് പിടിച്ച് ദിയ, തമിഴ് ലുക്കിൽ അശ്വിനും; വിവാഹ ചിത്രങ്ങൾ വൻ വൈറൽ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹം. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ അശ്വിനുമായി പ്രണയത്തിലാണെന്ന് ആരാധകരെ അറിയച്ചത് മുതൽ ദിയ തന്റെ വിവാഹ സ്വപ്നങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുൻപേ തന്നെ വിവാഹ ഒരുക്കങ്ങളും ദിയ തുടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവാഹത്തിന്റെ പല വിധ ഒരുക്കങ്ങൾ ദിയ ആരാധകരുമായി പങ്കിട്ടിരുന്നു. വസ്ത്രമെടുക്കാൻ പോകുന്നതിന്റേയും ആഭരണങ്ങൾ വാങ്ങുന്നതിന്റേയുമെല്ലാം വീഡിയോകൾ അടക്കമായിരുന്നു താരം പങ്കുവെച്ചത്. അപ്പോഴും വിവാഹ ലുക്ക് എന്തെന്ന് സർപ്രൈസ് ആയി തന്നെ ദിയ വെച്ചു. ഇപ്പോൾ ഇതാ ആരാധകർ കാത്തിരുന്ന ദിയയുടെ വിവാഹ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

diya-aswin-marriage

പതിവ് മലയാളി വധു ലുക്കിൽ നിന്നും തീർത്തും വ്യത്യസ്തമായ ലുക്കിലാണ് ദിയ തന്റെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. നയൻതാരയുടെ വിവാഹ ലുക്കാണ് ദിയയും പിടിച്ചിരിക്കുന്നത്. ക്രീം കളറിൽ പങ്ക് ബോഡർ ഉള്ള സാരിയാണ് ദിയയുടെ വേഷം. ഒരുപാട് ആഭരണങ്ങൾ ഇല്ല. പകരം രണ്ട് വലിയ മാലകളാണ് ധരിച്ചിരിക്കുന്നത്. തലയിൽ ഒരു ക്രീം കളർ ദുപ്പട്ടയും അണിഞ്ഞിട്ടുണ്ട്. വരനായ അശ്വിൻ ഗണേഷ് തമിഴ് ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാന്റൽ കളർ മുണ്ടും ഷർട്ടും ഒരു വേഷ്ടിയും അണിഞ്ഞിട്ടുണ്ട്. നിമിഷ നേരം കൊണ്ട് ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. വിവാഹ ഫോട്ടോയ്ക്ക് താഴെ സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകർ. ശരിക്കും ദിയയുടെ ലുക്ക് ഞെട്ടിച്ച് കളഞ്ഞുവെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

diya-aswin-marriage-

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹിതരായത്. ദിയയുടെ ഫ്രണ്ട് സർക്കിളിൽ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു അശ്വിൻ ഗണേഷ്. ആദ്യം തനിക്ക് അശ്വിനോട് ഒരു താത്പര്യവും ഉണ്ടായിരുന്നി്ല്ലെന്നും പിന്നീട് സുഹൃത്തുക്കളായി മാറി പ്രണയത്തിലാവുകയായിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു. തനിക്ക് മുൻപ് ഒരുപാട് പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നാൽ അവരിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു അശ്വിൻ എന്നാണ് ഒരിക്കൽ ദിയ കൃഷ്ണ വെളിപ്പെടുത്തിയത്.

diya-aswin-marriage-1

'എന്റെ സുഹൃത്തായി നിന്ന് എന്നെ കംഫർട്ടബിൾ ആക്കാനാണ് അശ്വിൻ ശ്രമിച്ചിട്ടുള്ളത്. ഞാൻ എന്ത് കൂറ ലുക്കിൽ നിന്നാലും നിന്നെ എന്ത് ഭംഗിയാണ് കാണാൻ എന്ന് ഇവൻ പറയും. എപ്പോഴും കോൺഫിഡൻസ് തന്ന് ഒപ്പം ഉണ്ടാകും. എ ല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവൻ എന്നെ പ്രൊപ്പോസ് ചെയ്തത്. എന്റെ ജീവിതത്തിലെ മോശം അവസ്ഥകളിൽ എല്ലാം എന്റെ കൂടെ തന്നെയുണ്ടായിരുന്നു. എന്നെ ഒന്ന് പ്രേമിച്ചുകൊണ്ട് ഫെയിമാകണമെന്ന് എന്റെ കൂടെ നിന്ന എല്ലാവർക്കും ഉണ്ടായിരുന്നു. എന്നാൽ ഇവന് അങ്ങനെ ഇല്ല', എന്നായിരുന്നു ദിയ പറഞ്ഞത്.തമിഴ്നാട്ടുകാരനായ അശ്വിൻ ആക്സഞ്ചറിൽ ജോലി ചെയ്ത് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+