വിവാഹത്തിന് മുൻപ് തന്നെ ദിയയുടെയും അശ്വിന്റെയും ജീവിതത്തിൽ പുതിയൊരു സന്തോഷം; ആശംസകളുമായി ആരാധകർ
ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം സെപ്റ്റംബറിലാണ്. വിവാഹത്തിന് മുന്നോടിയായുള്ള വിശേഷങ്ങൾ ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ദിയ. പുതിയ വീഡിയോയിൽ ആണ് ദിയ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദിയയും അശ്വിനും കൃഷ്ണ കുമാറും, സിന്ധു കൃഷ്ണയും നടൻ അപ്പാ ഹാജിയുമൊക്കെ വീഡിയോയിൽ ഉണ്ട്.
ഒരു പുത്തൻ കാർ വാങ്ങിയിരിക്കുകയാണ് ദിയ. ഇന്നോവ ക്രിസ്റ്റോ കാറാണ് ദിയ കൃഷ്ണ സ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ ചെന്ന് താക്കോൽ വാങ്ങുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ ദിയ പങ്കുവെച്ചിട്ടുണ്ട്. ഷോറൂിമിൽ ഒരു കേക്ക് തയ്യാറാക്കി വെച്ചിരുന്നു. കുടുംബത്തിനൊപ്പം ദിയ ആ കേക്ക് മുറിക്കുന്നതും കാണാം.

വിവാഹത്തിന് മുന്നോടിയായി തനിക്കും അശ്വിനും വേണ്ടുന്ന ഓരോ കാര്യങ്ങൾ ദിയ ചെയ്യുന്നുണ്ട്. ഇരുവർക്കും താമസിക്കാൻ ഒരു ഫ്ലാറ്റ് ആണ് ആദ്യം ഒരുക്കിയത്. ഇതിന് പിന്നാലെയാണ് കാർ. എന്തായാലും കാർ ആദ്യം ഓടിച്ചത് ദിയയോ അശ്വിനോ വീട്ടുകാരോ ആയിരുന്നില്ല. അപ്പ ഹജയാണ്. മുൻ സീറ്റിൽ തന്നെ ദിയ ഇരുന്നിരുന്നു.
ദിയയുടെ ആരാധകർ ആശംസയുമായി എത്തുന്നുണ്ട്. വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും പറയാനുള്ള ദിയ അശ്വിന് കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചാണ്. സ്നേഹിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കുന്ന ആളാണ് ദിയ. അശ്വിൻ ഇല്ലാതെ ഒരു ലോകവും ഇല്ല. രണ്ടാളോടും സ്നേഹം മാത്രം . വെഡിങ് വീഡിയോ വെയ്റ്റ് ചെയ്യുന്നു,
ദിയ വളരെ നല്ല കാര്യം, ഒരു കാര്യത്തിൽ നിന്നും അശ്വിനെ മാറ്റിനിർത്താറില്ല എപ്പോഴും ചേർത്ത് നിർത്തും എന്നും എപ്പോഴും ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നു ️, ഇവർ തമ്മിലുള്ള ആത്മ ബന്ധം കാണുമ്പോ തന്നെ ഹാപ്പി ആണ്.....ഹാപ്പി ആയിട്ട് വീഡിയോ ഇടുമ്പോൾ എന്തിനാ നെഗറ്റീവ് കമന്റ് ... ദിയയും അശ്വിനും അല്ലെ ഒരുമിച്ചു ജീവിക്കുന്നത്.... അവരെ വെറുതെ വിട്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേ സമയം, സെപ്റ്റംബർ മാസത്തിൽ എപ്പോഴാണ് ദിയയുടെ അശ്വിന്റെയും വിവാഹം എന്ന് പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബ്രൈഡൽ ഷവർ നടന്നിരുന്നു. അഹാനയും ഇഷാനിയും ആണ് ബ്രൈഡൽ പാർട്ടി നടത്തിയത്. ഇതിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.












Click it and Unblock the Notifications