'ഇഷാനിയും അമ്മുവും ആണ് അശ്വിനെ ക്ഷണിച്ചത്, നെഗറ്റീവ് പറയുന്നത് ഇനിയും കേള്‍ക്കാന്‍ പറ്റില്ല'; കടുപ്പിച്ച് ദിയ
നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്റ്റംബറിൽ ആണ് നടക്കുന്നത്. അതിന്റെ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. ബ്രൈഡൽ ഷവറിന്റെ വീഡിയോ ദിയ കൃഷ്ണൻ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ ട്രെന്റിംഗിൽ ഒന്നാമതാണ്. ദിയയും സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയും അമ്മ സിന്ധുവുമൊക്കെ പരിപാടിയിൽ പങ്കെടുത്തിരുന്നു.
ഇടയ്ക്ക് വെച്ച് അശ്വിനും എത്തുന്നുണ്ട്. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്താണ് അശ്വിൻ എത്തിയത്. അശ്വിൻ ദിയയുടെ അടുത്ത് വന്നിരിക്കുന്നുണ്ട്. അശ്വിന് ദിയ ഭക്ഷണം വാരി നൽകുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്. ദിയ - അശ്വിൻ ജോഡിയെക്കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമാണ് പറയാനുള്ളത്.

എന്നാൽ പലരും ഇഷാനിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കമന്റ് ഇടുന്നത്. ഇതിനും മുൻപും ഇഷാനിയയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കമന്റുകളുണ്ടായിരുന്നു. അശ്വിനും കുടുംബവും ദിയയുടെ വീട്ടിൽ വന്ന ദിവസമായിരുന്നു അത്. അശ്വിനെയും കുടുംബത്തെയും ഇഷാനി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നായിരുന്നു കമന്റ്. എന്നാൽ ദിയയുടെ വീട്ടിൽ തനിക്ക് നല്ല സ്വീകരണം തന്നെയാണ് ലഭിച്ചതെന്ന് അശ്വിൻ പറഞ്ഞിരുന്നു. ഇപ്പോഴും അശ്വിനെ ഇഷാനി മൈന്റ് ചെയ്തില്ലെന്നാണ് കമന്റുകൾ.
ആരൊക്കെ മൈൻഡ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ദിയക്ക് അശ്വിനെ ഭയങ്കര ഇഷ്ടവും ഒരുപാട് സ്നേഹവും ആണ്.. ആരൊക്കെ ഉണ്ടെങ്കിലും അവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്. അവർ ഹാപ്പി ആയി ജീവിച്ചോട്ടെ...ആരും നെഗറ്റീവ് പറയണ്ട, അമ്മു എന്നും ഒരേ പോലെ പെരുമാറുന്ന ആളാണ് ഒരു നല്ല സിസ്റ്റർ എനിക്ക് ഇഷ്ടമാണ്. ദിയയുടെ ഭാഗ്യമാണ് അമ്മുനെ പോലത്തെ സിസ്റ്റർ പിന്നെ ചോദിക്കുന്നതിനോട് ഒന്നും തോന്നല്ലേ ഇഷാനി ഇതു വരെ ഭക്ഷണം കണ്ടിട്ടില്ലേ ഒരാൾ വന്നാൽ റെസ്‌പെക്ട് വേണ്ടേ
അശ്വിൻ കേറി വന്നു അവിടെ ഇരുന്നിട്ട് പോലും ഇഷാനി ഒന്ന് മുഖത്തേക്ക് നേരെ ഒന്ന് നോക്കിയത്പോലും ഇല്ല!!! എത്ര സമയം കഴിഞ്ഞിട്ട് പോലും ആ സൈഡിലേക്ക് നോക്കിയിട്ടേ ഇല്ല .കുടുംബത്തിലെ ബാക്കി ഉള്ളവരാണ് അവളെ തിരുത്തേണ്ടത്.. ഇഷാനിക്ക് എന്താണ് അശ്വിനും ആയുള്ള പ്രശ്നം എന്നെങ്കിലും ചോദിക്കൂ!!സംസാരിച്ചില്ലെങ്കിലും ഒന്ന് നോക്കായിരുന്നു.
വീഡിയോ കണ്ട എനിക്ക് പോലും അത് വലിയ ഇൻസൾട്ട് ആയി തോന്നി. അശ്വിനും അത് ഫീൽ ആയിക്കാണും. കഴിഞ്ഞ ഇൻ്റർവ്യൂവിൽ ഇഷാനിയെ എല്ലാവരും നെഗറ്റീവ് പറയുന്നു എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഞാൻ. ഇപ്പോ മനസിലായി. ഇഷാനി അശ്വിനെ അംഗീകരിക്കാൻ തയ്യാറാല്ല . ദിയ ഇത് മനസ്സിലാക്കണം. അശ്വിന് അവഗണന ഫീൽ ആയിക്കാണും, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതോടെ ദിയ തന്നെ ഇത്തരം കമന്റുകൾ മറുപടി നൽകി.
ഇഷാനിയും അമ്മുവും തന്നൊയണ് അക്ഷരാർത്ഥത്തിൽ ഈ പരിപാടി മുഴുവൻ സംഘടിപ്പിച്ചത്, അശ്വിനെ അവിടേക്ക് ക്ഷണിച്ചതും അവരാണ്. അതുകൊണ്ട് ആരെങ്കിവും അവരെ കുറിച്ച് മോശമായി എന്തെങ്കിലും പറഞ്ഞാൽ അത് എൻ്റെ ചാനലിൽ ഞാൻ സഹിക്കില്ല, ഓരോ ചാനലും ബ്ലോക്ക് ചെയ്യാൻ ഞാൻ നിർബന്ധിതയാകും. വിഡ്ഢിത്തം കമൻ്റ് ചെയ്യുന്നതിനു മുമ്പ് ഒന്ന് ആലോചിക്കൂ, എന്നാണ് ദിയ പറഞ്ഞത്യ












Click it and Unblock the Notifications