'മനുഷ്യപ്പറ്റില്ലാത്ത സിസ്റ്റർമാരുടെ ചീത്തവിളി കേട്ട് മനസ്സ് തളർന്നു പോയിട്ടുണ്ട്, ദിയ ഭാഗ്യം ചെയ്ത പെണ്ണ്'
നടന്‍ കൃഷ്ണകുമാറിന്റെ മകളും വ്‌ളോഗറുമായ ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗ്. സൂപ്പര്‍ താര ചിത്രങ്ങളുടെ ട്രെയിലറുകള്‍ക്ക് പോലും ആദ്യ മണിക്കൂറുകളില്‍ കിട്ടാത്ത അത്രയും വ്യൂസ് നേടിയാണ് യൂട്യൂബില്‍ വീഡിയോ കത്തിക്കയറിയത്.
ഓസി ടോക്കീസ് എന്നുളള ദിയയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച ഡെലിവറി വീഡിയോയ്ക്ക് ഇതുവരെ 6 മില്യണിന് മുകളിലാണ് കാഴ്ചക്കാര്‍. ഭര്‍ത്താവ് അശ്വിനും അച്ഛനും അമ്മയും സഹോദരിമാരും ദിയയ്‌ക്കൊപ്പം ഡെലിവറി സമയത്തുണ്ടായിരുന്നു. കയ്യടിച്ചാണ് സോഷ്യല്‍ മീഡിയ ഈ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ഇതൊക്കെ പ്രഹസനം ആണെന്നും ലോകത്ത് ആദ്യമായി പ്രസവിക്കുന്ന സ്ത്രീ ആണോ ദിയ എന്നുളള പരിഹാസങ്ങളും ഒരു വശത്തുണ്ട്.
ഇത്തരക്കാര്‍ക്കുളള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണ്. ഡോക്ടർമാർക്കിടയിൽ 'ഗൈനക്കോളജി ഒരു ചോരക്കളിയാണ്' എന്നർത്ഥം വരുന്നൊരു ചൊല്ല് തന്നെയുണ്ട്. ചോരയും സ്രവങ്ങളുമൊന്നും ക്യാമറക്ക് മുന്നിലേക്ക് കൊണ്ട് വരാതെ, സുന്ദരിയായി ഒരുങ്ങി പുതപ്പുകൾക്കുള്ളിൽ അശ്വിന്റെ കൈ പിടിച്ച് കിടന്ന്, പങ്കാളിയുടെ തലോടലേറ്റ് അമ്മയോട് "എനിക്ക് പേടിയാകുന്നമ്മാ" എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്, സഹോദരിമാർക്കിടയിലെ സുരക്ഷ അനുഭവിച്ച് നിലവാരമുള്ള മെഡിക്കൽ സൂപ്പർവിഷനിൽ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്.

അത് കാണുന്ന വലിയൊരു വിഭാഗം പുച്ഛിസ്റ്റ് പുരുഷന്മാർ പുറമേ അംഗീകരിച്ചില്ലെങ്കിലും തലക്കക്കകത്ത് പുനർവിചിന്തനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെണ്ണ് കടന്നു പോകുന്ന അതിതീവ്രവേദനയും അവൾ അർഹിക്കുന്ന കരുതലുമെല്ലാം നാല് പുസ്തകം വായിച്ചാൽ കിട്ടാത്തത്രയും ആഴത്തിൽ ആ മിനിട്ടുകൾ നീളമുള്ള വിഡിയോയിലുണ്ട്. കുറ്റം പറയാൻ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ... ചില കാര്യങ്ങളെ കുറിച്ച് ചിലർക്ക് വെളിവ് വരാൻ ചാൻസുണ്ട്.
വല്ലാത്തൊരു കൂട്ടായ്മ തന്നെയാണ് ആ കുടുംബം. കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കട്ടെ. പറയേണ്ടവർ പറയട്ടെ. ഇരുട്ടറയിൽ പേടിച്ചരണ്ട് ജീവൻ പോകുന്ന വേദനയും സഹിച്ച് പലപ്പോഴും തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഒറ്റപ്പെട്ട് വിയർത്തു നൊന്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്നേഹത്തിന്റെ ചൂടുള്ള അനുഭവം. ഫൈനൽ എംബിബിഎസിന്റെ ഗൈനക്കോളജി പോസ്റ്റിംഗിനിടക്ക് തന്നെ കൂട്ടുകാരോടൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ കയറി ചിരിച്ചു കളിച്ചു ടേബിളിൽ കിടന്ന് ഡിപ്പാർട്മെന്റ് ഹെഡ് സിസേറിയൻ ചെയ്ത ഒരു മനസ്സിന് കുളിരുള്ള അനുഭവം ഇവിടെയുമുണ്ട്. ഒരു തരി ആധിയോ ആശങ്കയോ പേരിന് പോലും ഉണ്ടായിരുന്നില്ല.
മറുവശത്ത്, മെഡിസിന് ചേരും മുന്നേയുള്ള ആദ്യപ്രസവത്തിൽ, ഇരുപത്തിരണ്ടാം വയസ്സിൽ, പതിനൊന്ന് മണിക്കൂർ ലേബർ റൂമിൽ വേദന സഹിച്ച് കിടക്കേണ്ടി വന്നു. പ്രസവം പുരോഗമിക്കാനുള്ള രീതിയിലല്ല കുഞ്ഞിൻ്റെ തലയും എൻ്റെ ഇടുപ്പും തമ്മിലുള്ള അനുപാതമെന്ന കാരണത്താൽ സിസേറിയൻ വേണ്ടി വന്നേക്കാമെന്ന സൂചന ഡോക്‌ടർ മുൻകൂട്ടി പറഞ്ഞിരുന്നു. വളരെ ദയയുള്ള ഒരു സ്‌ത്രീയായിരുന്നു അവർ. അന്ന് പോകെപ്പോകെ കുഞ്ഞിൻ്റെ അനക്കം കുറയുന്നത് പോലെ തോന്നി എമർജൻസി സിസേറിയനിൽ കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു.
ലേബർ റൂമിൽ കിടക്കുമ്പോൾ ഡോക്‌ടർ ഓപി തിരക്കുകളിലായിരുന്ന നേരത്ത് മനുഷ്യപറ്റില്ലാത്ത സിസ്റ്റർമാരുടെ ചീത്തവിളി കേട്ട് മനസ്സ് തളർന്നു പോയിട്ടുണ്ടന്ന്. അതൊന്നും ഓർക്കാൻ പോലും താൽപര്യമില്ല. ആ സ്റ്റാഫിനെതിരെ അന്ന് പരാതി എഴുതി അയച്ചിരുന്നു. ഹോസ്പിറ്റൽ അന്ന് ആ സ്റ്റാഫിനെതിരെ നടപടി എടുത്തിരുന്നതായും അറിയാം. രണ്ട് രീതിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള നേരനുഭവമുണ്ട്. ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്. ഇനിയിമൊരുപാട് പെൺകുട്ടികൾക്ക് ആശ്വാസത്തോടെ ആ വേദനയറിയാൻ അവർ കാരണമാകട്ടെ. പതിറ്റാണ്ടുകൾക്ക് ശേഷം ആ കുടുംബത്തിലേക്ക് പിറന്നു വീണ ആണൊരുത്തൻ നിയോമിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ... ദിയക്കും കുടുംബത്തിനും നന്മകൾ വർഷിക്കട്ടെ. ജീവിതത്തിലെ നിറങ്ങൾ ലോകം അറിയുക തന്നെ ചെയ്യട്ടെ''.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications