'ഞാൻ സമ്മതം പറഞ്ഞു', ഫോട്ടോ പുറത്തുവിട്ട് ദിയ കൃഷ്ണ; ഇത് വിശ്വസിച്ചോട്ടേയെന്ന് ആരാധകർ, കല്യാണമായോ?
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ കൃഷ്ണ. താരത്തിന് ഏറെ ആരാധകരും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ പ്രണയം ബ്രേക്ക് അപ്പ് ആയ കാര്യവും ദിയ പറഞ്ഞിരുന്നു. ബ്രേക്കപ്പ് ആണ് ഇക്കഴിഞ്ഞ വർഷം തന്റെ ജീവിതത്തിൽ നടന്ന മികച്ച കാര്യമെന്ന് ദിയ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദിയ വീണ്ടും പ്രണയത്തിലാണോ എന്ന തരത്തിൽ ചർച്ചകൾ വന്നുതുടങ്ങി.
ദിയയുടെ കൂടെ വീഡിയോ ചെയ്യുന്ന അശ്വിനുമായി പ്രണയത്തിലാണോ എന്ന് ആരാധകർ ചോദിച്ചിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലും ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ വിവാഹ നിശ്ചയം കഴിഞ്ഞില്ലെന്ന് ദിയ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ദിയയുടെ പ്രണയത്തെക്കുറിച്ചാണ് ചർച്ച.

ഇന്ന് ഇൻസ്റ്റഗ്രാമിൽ ദിയ പങ്കുവെച്ച ഫോട്ടോയും അതിന് കുറിച്ച വാക്കുകളുമാണ് ചർച്ചയ്ക്ക് കാരണമായത്. ഐ സെഡ് യെസ് എന്നാണ് ദിയ കുറിച്ചത്, ദിയയുടെ കൈ ഒരാൾ പിടിച്ച് നിൽക്കുന്നതും വിരലിൽ ഒരു മോതിരവും കാണാം. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
ആരാണ് ആ ഭാഗ്യവാൻ, അശ്വിൻ അല്ലേ, ഓസി ചേച്ചി കല്യാണം കഴിക്കാൻ പോകുന്നു, എത്രയായി ഇത് കേൾക്കാൻ കാത്തിരിക്കുന്നു, ഇത്രയും കാലം നോ ആണോ പറഞ്ഞത്, അശ്വിൻ ചേട്ടൻ പ്രൊപ്പോസ് ചെയ്തല്ലേ എന്നിങ്ങനെ പോകുന്നു കമന്റുകൾ, ഇനി ഫോട്ടോ ഷൂട്ടാണോ എന്ന സംശയവും ചിലർ മുന്നോട്ട് വെയ്ക്കുന്നു. ഇത് ശരിയാണെങ്കിൽ ആ ആൾ അശ്വിൻ ആണെന്നാണ് എല്ലാവരും പറയുന്നത്.
നേരത്തെ വിവാഹ നിശ്ചയ വാർത്ത വന്നപ്പോൾ, സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയ ആളായ താൻ വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞിരുന്നുവെങ്കിൽ അത് ഒരു പത്ത് വീഡിയോ എങ്കിലുമാക്കി ആളുകൾക്ക് കാണിച്ച് കൊടുക്കില്ലേ എന്നായിരുന്നു ദിയ ചോദിച്ചത്.
എന്തൊക്കെ കാണിച്ച് നിങ്ങളെ വെറുപ്പിക്കാനുള്ളതാണ്. രഹസ്യമായെന്നും നടത്തില്ല.
ഭയങ്കര ആഡംബരത്തോടെയേ ഞാൻ നിശ്ചയം നടത്തൂ എന്നും പ്രൊപ്പോസ് ചെയ്താൽ പോലും അത് സോഷ്യൽ മീഡിയയിൽ ഇടുമെന്നും ദിയ പറഞ്ഞിരുന്നു. ഇനി റിലേഷൻ ഷിപ്പ് ഉണ്ടായാൽ അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ നിൽക്കാതെ നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണെന്നും പഴയ പോലുള്ള നാടകത്തിനൊന്നും ഇനി സമയും ഇല്ല ഊർജ്ജവുമില്ലെന്നും ദിയ പറഞ്ഞിരുന്നു.












Click it and Unblock the Notifications