Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിയയുടെ ഭർത്താവ് അശ്വിനെ ഉദ്ദേശിച്ചാണോ?'; വൈഷ്ണവിന് പറയാനുള്ളത് ഇതാണ്..'പെട്ടെന്ന് മൂവ് ഓൺ ആകാൻ കാരണം'

സോഷ്യൽ മീഡിയയിലെ താരമാണ് വൈഷ്ണവ് ഹരിചന്ദ്രൻ. നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയിലൂടെയാണ് വൈഷ്ണവിനെ സോഷ്യൽമീഡിയയ്ക്ക് പരിചയം. ഇരുവരും മുൻപ് ഇഷ്ടത്തിലായിരുന്നു. പിന്നീട് ഈ ബന്ധം വേർപിരിഞ്ഞു. എന്തുകൊണ്ടാണ് ഈ റിലേഷൻ അവസാനിപ്പിച്ചതെന്ന് ഇരുവരും ഇതുവരെ തുറന്ന് പറഞ്ഞിരുന്നില്ല..

ബന്ധം പിരിഞ്ഞതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയയിൽ നിന്നും വൈഷ്ണവുമായുള്ള എല്ലാ വീഡിയോകളും ദിയ നീക്കം ചെയ്തിരുന്നു. തന്റെ സുഹൃത്തായ അശ്വിൻ ഗണേഷിനെ ദിയ പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം ദിയക്ക് ഒപ്പമുള്ള വീഡിയോകൾ ഇപ്പോഴും വൈഷ്ണവിന്റെ പേജുകളിൽ ഉണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് മുൻ കാമുകിക്ക് ഒപ്പമുള്ള വീഡിയോകൾ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് പറയുകയാണ് വൈഷ്ണവ്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വൈഷ്ണവിന്റെ വാക്കുകളിലേക്ക്

aswin1-

'ബ്രേക്കപ്പ് ആയെങ്കിലും മുൻ കാമുകിമാരോട് തനിക്ക് പിണക്കമില്ല. അതുകൊണ്ടാണ് പഴയ വീഡിയോസ് ഒക്കെ ഇൻസ്റ്റയിൽ നിലനിർത്തിയിരിക്കുന്നത്. അവരുടെ കൂടി സമ്മതത്തോടെയാണത്. ബ്രേക്കപ്പ് ആയാലും ആരുമായും ദേഷ്യം വെയ്ക്കാറില്ല. എപ്പോഴും അവരെയൊന്നും കാണാറില്ല. എന്നാലും കണ്ടാലും സംസാരിച്ചിട്ടേ പോകാറുള്ളൂ. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെന്ന് തോന്നുന്നത് കൊണ്ടായിരിക്കും ബ്രേക്കപ്പ് ആകുന്നത്. അതിൽ ദേഷ്യം വെയ്ക്കേണ്ട കാര്യമില്ലല്ലോ. അതേസമയം മ്യൂച്വൽ ഫ്രണ്ട്സിൽ ചിലരോട് ദേഷ്യം തോന്നിയിട്ടുണ്ട്. എൻറെ ഭാഗത്താണ് പ്രശ്നമെങ്കിലും സുഹൃത്തുക്കൾ എന്റെ ഒപ്പം നിക്കും. എല്ലാവരേയും പൊതുവെ സുഹൃത്താക്കുന്ന ആളാണ്. പക്ഷെ ആ സ്കിൽ ഒക്കെ പോയി. വിഷമം ഒന്നുമില്ല. അന്തകാലത്ത് വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷെ ഇല്ല. ഇതല്ലേ നല്ലത്. എനിക്ക് പക്വത കുറവാണെന്നാണെന്ന് പൊതുവെ സംസാരമുണ്ട്.

ബ്രേക്കപ്പിൽ നിന്നും പുറത്ത് കടക്കാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. ഒന്ന് രണ്ട് ദിവസം വിഷമം ഉണ്ടായിരുന്നു. പക്ഷെ ഞാൻ എന്റെ നോർമൽ ലൈഫുമായി പോകും. ചിലർ ചോദിക്കും ബ്രേക്കപ്പ് ഒക്കെ ആയല്ലേ എന്താണ് അടുത്ത പരിപാടിയെന്ന്. അത് കേൾക്കുമ്പോൾ വിഷമം ഉണ്ടാകും. അത് ചോദിക്കുന്നവരുടെ പ്രശ്നമാണ്. നമ്മൾ വലിയ സങ്കടത്തിലാണെന്ന് അവർ വിചാരിക്കും. പക്ഷെ അത്ര സങ്കടമൊന്നും നമ്മുക്ക് ഇല്ല. അതുണ്ടെങ്കിലും സങ്കടം പുറത്ത് കാണിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടായിരിക്കും ഞാൻ പെട്ടെന്ന് മൂവ് ഓൺ ആകും. പെട്ടെന്ന് മൂവ് ഓൺ ആകുമ്പോൾ ആളുകൾ പറയും അവൻ സീരിയസ് ആയിരുന്നില്ലെന്ന് പിന്നെ മൂവ് ഓൺ ആകണ്ടേ, ഒന്ന് രണ്ട് വർഷം കരയേണ്ട കാര്യമെന്ത്.

പഴയ ബ്രേക്കപ്പിൽ നിന്നും പഠിച്ചത് ഒരുപാട് സുഹൃത്തുക്കൾ നമ്മുക്ക് ചുറ്റും പാടില്ലെന്നാണ്. കുറച്ച് പ്രൈവറ്റ് മൊമന്റ്സ് ഒക്കെ വേണം. എന്റെ തെറ്റായിരുന്നു. എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോക്കാൻ ശ്രമിക്കുന്ന ആളായിരുന്നു ഞാൻ പക്ഷെ ഇപ്പോൾ കുറച്ച് പ്രൈവറ്റ് സ്പേസ് കീപ്പ് ചെയ്യാറുണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നത് നമ്മുടെ കൂടെ നടക്കുന്ന എല്ലാവരേയും നമ്മുക്ക് ഇഷ്ടമാണെന്ന്. പക്ഷെ എപ്പോഴും അത് അങ്ങനെ ആകണമെന്നില്ല. കൂടെ ഒരു അഞ്ച് പേരുണ്ടെന്ന് കരുതുക. അവർ ആഗ്രഹിക്കുന്ന കാര്യമായിരിക്കും ഞാൻ നേടുന്നത്. അത് പ്രശ്നമുണ്ടാക്കും. നമ്മുടെ സൗഹൃദവും ബന്ധവുമൊക്കെ പോകും. ഈഗോ ,ദേഷ്യം ഒക്കെ ഉള്ള ആൾ തന്നെയാണ് ഞാൻ. പക്ഷെ ഞാൻ അങ്ങനെ ആലോചിക്കാറില്ല', വൈഷ്ണവ് പറഞ്ഞു.

അതേസമയം അഭിമുഖത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. അശ്വിനോ ചെറുതായി കുത്തിയോ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'വൈഷ്ണവിന്റെ സ്വഭാവത്തിലും സംസാരത്തിൽ കുറെ മാറ്റമുണ്ടായിട്ടുണ്ട് . തന്റെ ഭാഗത്ത്‌ ഉള്ള തെറ്റ് മനസിലായിട്ടുള്ളത് പോലെ. എന്തായാലും മാറ്റങ്ങൾ നല്ലതാണ്', എന്നായിരുന്നു മറ്റൊരു കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+