'അശ്വിന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ദിയ ശരിക്കും ഇമോഷണലായി'; എല്ലാവര്‍ക്കും പറയാനുള്ളത് ഒരേ കാര്യം
നടൻ കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ. തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റെയും വിവാഹം. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ദിയ പങ്കുവെയ്ക്കാറുള്ളത്.
കഴിഞ്ഞ ദിവസം വിവാഹത്തിന് മുമ്പുള്ള അവസാനത്തെ ക്യൂ ആന്റ് എ സെക്ഷൻ ദിയ പങ്കുവെച്ചിരുന്നു. അശ്വിനും ഉണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കൊക്കെ ഇരുവരും മറുപടിയും പറയുന്നുണ്ട്. ഇപ്പോൾ ഒരു ചോദ്യത്തിന് അശ്വിൻ മറുപടി പറയുമ്പോൾ ദിയ വല്ലാതെ ഇമോഷണലായി എന്നാണ് ആരാധകർ പറയുന്നത്. അത് ഇവരുടെ ബന്ധത്തിന്റെ ആഴം എടുത്തുകാണിക്കുന്നുവെന്നാണ് ഇവർ പറയുന്നത്.

ദിയ വളരെ ഇമോഷണലായി കാണപ്പെട്ടു ( 24:27 ) അതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും അശ്വിനും ദിയയും എത്രമാത്രം ആഴത്തിലാണ് സ്നേഹിക്കുന്നത് എന്ന് .... കൂടാതെ അവർ രണ്ടുപേരും പരസ്പരം എത്രമാത്രം ശ്രദ്ധിക്കുന്നു എന്ന്..... എനിക്ക് നിന്നെ ഓർത്ത് അതിയായ സന്തോഷം തോന്നുന്നു... നിനക്ക് കിട്ടിയ ഈ ജീവിതത്തിന് നിനക്ക് അർഹതയുണ്ട്.... ഒത്തിരി സ്നേഹം, എന്നാണ് ഒരു കമന്റ്.
ദിയയുടെ ക്വാളിറ്റിയെക്കുറിച്ചാണ് അശ്വിൻ പറയുന്നത്. വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ദിയ തന്നെയാണ് ഡീൽ ചെയ്തതെന്നും താൻ ഒന്നിനും സഹായിച്ചിട്ടില്ലെന്നും അശ്വൻ പറയുന്നു. സ്വന്തം താല്പര്യത്തിനൊപ്പം മറ്റുള്ളവരെ കൂടെ നോക്കുന്നത് വലിയൊരു കാര്യം തന്നെയാണെന്ന് അശ്വിൻ പറയുന്നു. തിനക്ക് ഭക്ഷണം കഴിച്ചില്ലെങ്കിൽ വലിയ പ്രശ്‌നമാണെന്നും മൂന്ന് നേരവു താൻ ഭക്ഷണം കഴിച്ചോ എന്ന് ദിയ അന്വേഷിക്കുമെന്നും അശ്വിൻ പറയുന്നു.
എങ്ങനെ ഒരാളെ സ്‌പെഷ്യലായി ഫീൽ ചെയ്യുപ്പിക്കുമെന്നത് വലിയ കാര്യമാണെന്നും അശ്വിൻ പറയുന്നു. എല്ലാവരും വിചാരിക്കും ദിയ ഭയങ്കര ബോസി ആണെന്ന്, പക്ഷേ ഞാനാണ് എപ്പോഴും ഫൈറ്റിന് തുടക്കമിടുന്നത്, പുള്ളിക്കാരിയാണ് എന്നോട് വന്നിട്ട് സംസാരിക്കുന്നത്. അത് എന്റെയൊരു പക്വതയില്ലായ്മ ആണെന്ന് പറയാം. എനിക്ക് അങ്ങനെ ആരുടെ അടുത്ത് വഴക്ക് ഉണ്ടാക്കാൻ പറ്റും, നമ്മള് അമ്മയുടെ അടുത്ത് വഴക്ക് ഉണ്ടാക്കും പൊണ്ടാട്ടിയുടെ അടുത്ത് വഴക്ക് ഉണ്ടാക്കും എന്ന് അശ്വിൻ പറയുന്നു. ദിയയെ പോലെ മറ്റാരും തന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ലെന്നും അശ്വിൻ പറയുന്നു.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത് ദിയയും അശ്വിനും തന്നെയാണ് മികച്ച ജോഡികളെന്നും ഇരുവരും തമ്മിലുള്ള പരസ്പരം ബഹുമാനം തന്നെയാണ് അവരുടെ ബന്ധം ഭംഗിയുള്ളതാക്കുന്നതെന്നുമാണ് ഭൂരിഭാഗവും പറയുന്നത്.












Click it and Unblock the Notifications