Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിയ കൃഷ്ണ ഗർഭിണിയാണോ? ഫോട്ടോ കണ്ട് ആരാധകരുടെ ചോദ്യം..മറുപടിയുമായി ദിയയും

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയെ കുറിച്ച് പ്രത്യേകം ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. വീട്ടിലെ ഒരു അംഗത്തെ എന്ന പോലെ ദിയയുടെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലുള്ളവർക്ക് അറിയാം. അടുത്തിടെയായിരുന്നു ദിയയുടെ വിവാഹം കഴിഞ്ഞത്. സുഹൃത്തായ അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്.

ഒരു ബ്രേക്കപ്പിന് ശേഷമായിരുന്നു സുഹൃത്തായ അശ്വിൻ ഗണേഷുമായി ദിയ അടുത്തത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. ഒടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ദിയയുടെ വിവാഹവും സോഷ്യൽ മീഡിയയിൽ വലിയ നിലയിൽ ചർച്ചയായി.

diyakrishnamain

പതിവ് സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായി അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു താരത്തിന്റെ വിവാഹം. ചടങ്ങിനെല്ലാം തന്നെ ആരാധകർ പറയുന്നത് പോലെ ഒരു 'ദിയ ടച്ച്' ഉണ്ടായിരുന്നു. ആളുകൾ കുറവായിരുന്നെങ്കിലും ആഘോഷങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല. കല്ല്യാണ ആഘോഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായി മാറി.

വിവാഹത്തിന് ശേഷം തന്റെ വീടിനടുത്ത് തന്നെ ഒരു ഫ്ലാറ്റ് എടുത്ത് അശ്വിനൊപ്പം തനിച്ച് കഴിയുകയാണ് ദിയ. വിവാഹത്തിന് മുൻപ് എന്ന പോലെ തന്നെ വിവാഹ ശേഷവും അശ്വിനൊപ്പമുള്ള രസകരമായ ഫോട്ടോകൾ ദിയ പങ്കിടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഫോട്ടോയും അതിന് ലഭിച്ച കമന്റുകളുമാണ് ശ്രദ്ധ നേടുന്നത്. അശ്വിനൊപ്പം ചേർന്ന് നിലൽക്കുന്നൊരു ഫോട്ടോയാണ് ദിയ പങ്കുവെച്ചത്. 'ഏത് സെൽഫിയിലും നിന്നെ ഇതുപോലെ ഇഷ്ടത്തോടെ നോക്കി നിൽക്കുന്ന എന്നെ നിനക്ക് കാണാം', എന്ന വരികളോടെയായിരുന്നു ഫോട്ടോ.

തങ്ങളുടെ പ്രീയപ്പെട്ട താരജോഡിയുടെ ഫോട്ടോ കണ്ടതോടെ ആരാധകരും ആവേശത്തിലായി. കപ്പിൾ മെയ്ഡ് ഇൻ ഹെവൻ എന്നായിരുന്നു ചിലർ കുറിച്ചത്. എന്തൊരു ഭംഗിയാണ് രണ്ട് പേരേയും കാണാനെന്നും ശരിക്കും ക്യൂട്ടാണ് ഈ ജോഡി എന്നും ചിലരുടെ കമന്റ്. അതിനിടയൽ ചിലർക്ക് അറിയേണ്ടിയിരുന്നത് ദിയ ഗർഭിണിയാണോയെന്നായിരുന്നു.

ഫോട്ടോയിൽ ഒരു ബോഡി കോൺ വസ്ത്രമാണ് ദിയ ധരിച്ചിരിക്കുന്നത്. ഇതിൽ ദിയയുടെ വയർ ചെറുതായി കാണാം. ഇതോടെയാണ് ഇത്ര വേഗം ദിയ ഗർഭിണിയായോ എന്ന് അറിയാൻ ചിലർ തിടക്കും കാണിച്ചത്. എന്നാൽ കുനിഷ്ട് ചോദ്യവുമായി എത്തിയവർക്ക് തന്റെ പതിവ് ശൈലിയിൽ ദിയ മറുപടി നൽകി. അതെ പ്രെഗ്നന്റ് ആണ്, 14 മാസം എന്നായിരുന്നു ദിയ നൽകിയ ഉത്തരം. ദിയയുടെ മറുപടിക്ക് പിന്നാലെ ചോദ്യം ചോദിച്ച ആളെ താരത്തിന്റെ ആരാധകർ കണക്കിന് ട്രോളുന്നുണ്ട്. കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു എന്നാണ് ചിലർ കമന്റിട്ടത്.

വിവാഹവും കുട്ടികളുമൊക്കെ തന്റെ വലിയ സ്വപ്നമാണെന്ന് നേരത്തേ തന്നെ ദിയ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞുങ്ങളെ തനിക്ക് ഇഷ്ടമാണെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിൽ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഭർത്താവ് അശ്വിന്റെ ചർമ്മം ലഭിക്കണം എന്നാണ് തമ്‍റെ ആഗ്രഹമെന്ന് ദിയ പറ‍ഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+