സെപ്റ്റംബറിലാണോ? ദിയ നൽകിയ സൂചന വിവാഹത്തെക്കുറിച്ചോ? അശ്വിന്റെ കമന്റ് കൂടിവന്നപ്പോൾ സംശയം ഇരട്ടിച്ചു
സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള വ്യക്തിയാണ് ദിയ കൃഷ്ണ. അടുത്തിടെയാണ് ദിയ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അശ്വിൻ ഗണേശുമായി ദിയ പ്രണയത്തിലാണ്. മുൻപ് ഉണ്ടായ പ്രണയം ബ്രേക്ക് അപ്പ് ആയതിന് പിന്നാലെ ദിയയോട് ആരാധകർ പ്രണയത്തെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. ദിയയും അശ്വിനും പ്രണയത്തിലാണോ എന്ന് ആരാധകർ സംശയം ഉയർത്തിയിരുന്നു.
എന്നാൽ അപ്പോഴൊന്നും ദിയ പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ തന്നെ പങ്കുവെയ്ക്കുകയായിരുന്നു. തങ്ങളുടെ എല്ലാ ആഘോഷങ്ങളും അശ്വിനും ദിയയും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇരുവരുടെയും പിറന്നാൾ ആഘോഷത്തിന്റെ വീഡിയോസൊക്കെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. എന്നാണ് കല്യാണം എന്നാണ് ആരാധകർ ഇവരോട് ചോദിക്കാറുള്ളത്. ഇപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട ഒരു സൂചന നൽകിയിരിക്കുകയാണ് ദിയയും അശ്വിനും.

സെപ്റ്റംബർ 24 എന്നാണ് അശ്വിനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ദിയ കുറിച്ചത്. വിവാഹത്തീയതിയാണോ നിശ്ചയത്തിന്റെ തീയതി ആണോ എന്നാണ് ആരാധകർക്ക് ആശങ്ക. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക്ക് താഴെ വരുന്നത്. പോസ്റ്റിന് താഴെ അശ്വിൻ കണ്ണമ്മാ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് താഴെ അധികം വൈകാതെ മിസിസ് കണ്ണമ്മയാകും എന്നാണ് ദിയ കമന്റ് ചെയ്തത്. ഇതോടെയാണ് ഇരുവരുടേയും കല്യാണം അടുത്തെത്തി എന്ന സൂചന ലഭിച്ചത്.
എന്നാൽ സെപ്റ്റംബറിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല. കല്യാണം ആണ് എന്ന് ഉറപ്പിച്ച് നിരവധി പേരാണ് ഇരുവർക്കും ആശംസയുമായി എത്തുന്നത്. എന്തായാലും ഇരുവരുടേയും ആരാധകർ വളരെ സന്തോഷത്തിലാണ്. എത്രയും വേഗം രണ്ട് പേരും ഒരുമിച്ച് കാണാനാണ് ആഗ്രഹം എന്നാണ് ആരാധകർ പറയുന്നത്.
ദിയയും അശ്വിനും ഒരുമിച്ച് വീഡിയോകൾ ചെയ്തിരുന്ന സമയം തൊട്ട് ഈ കോമ്പോയ്ക്ക് ധാരാളം ആരാധകർ ഉണ്ടായിരുന്നു. ഇവരുടെ വീഡിയോസെല്ലാം വൈറൽ ആവാറുമുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യങ്ങൾ വന്നത്. വീഡിയോസിലെ പോലെ ജീവിതത്തിലും മനഹോരമായ കോമ്പോ ആയിക്കൂടെ എന്നും ആരാധകർ ചോദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വന്നത്. എന്നാലും സെപ്റ്റംബറിൽ ഇരവരുടേയും വിവാഹം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.












Click it and Unblock the Notifications