ദിയ കൃഷ്ണ എല്ലാം തെളിയിച്ചു, തെളിവ് സഹിതം: പക്ഷെ നിങ്ങളുടെ വായില്‍ നിന്നും ആ വാക്ക് വരാന്‍ പാടില്ലായിരുന്നു
തന്റെ സംരഭത്തിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ കൃത്യമായ മറുപടിയുമായി ദിയ കൃഷ്ണ രംഗത്ത് വന്നിരുന്നു. ഓ ബൈ ഓസിയെന്ന തന്റെ ഓണ്‍ലൈന്‍ ആഭരണ വില്‍പ്പന സംരഭത്തിനെതിരായി ഉയർന്ന ആരോപണങ്ങളെ തെളിവുകള്‍ സഹിതം പൊളിച്ചടുക്കാന്‍ താരത്തിന് സാധിച്ചു. ഇതിനിടയില്‍ തന്നെ അനന്തുവെന്ന യൂട്യൂബറുമായും ചില പ്രശ്നങ്ങളുണ്ടായിരുന്നു. നിയമനടപടി സ്വീകരിച്ചതിനെ തുടർന്ന് താനുമായി ബന്ധപ്പെട്ട വീഡിയോകള്‍ ആ യൂട്യൂബറുടെ ചാനലില്‍ നിന്നും ഡിലീറ്റ് ചെയ്യിക്കാനും താരത്തിന് സാധിച്ചു.
തന്റെ സംരഭത്തിനെതിരായി ഉയർന്ന ആരോപണം തെറ്റാണെന്ന് തെളിയിച്ചെങ്കിലും ചില കാര്യത്തില്‍ കൂടി ദിയ മറുപടി പറയേണ്ടതുണ്ടെന്നാണ് ബിഗ് ബോസ് താരവും യൂട്യൂബറുമായ സാിയ കൃഷ്ണ അഭിപ്രായപ്പെടുന്നത്. കസ്റ്റമർ എന്ന് പറയുന്ന ലേഡി അനന്തുവിന് അയച്ചുകൊടുത്തത് മാനിപ്പുലേറ്റ് ചെയ്ത വീഡിയോ ആണെന്ന് ദിയയുടെ വീഡിയോയില്‍ നിന്ന് മനസ്സിലായി. കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു.

എന്നാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിക്കൊണ്ട് അനന്തു ചെയ്ത വീഡിയോ ഇന്ന് അവിടെ ഇല്ല. നിങ്ങളുടെ വീഡിയോ ആകട്ടെ ട്രെന്‍ഡിങ്ങായി പോകുകയും ചെയ്യുന്നു. അനന്തുവിന്റെ വീഡിയോ ഡിലീറ്റ് ചെയ്യിച്ചു. ആ വീഡിയോ എന്ത് തന്നെയാണെങ്കിലും അതില്‍ നിങ്ങള്‍ക്ക് എന്തേലും പറയാനുണ്ടോ? പറയാനില്ലെങ്കിലും പ്രശ്നമില്ല. കുറഞ്ഞ പക്ഷം ആ പയ്യനെ ഞരമ്പ് രോഗി എന്ന് വിളിച്ചതിലെങ്കിലും പ്രതികരണമുണ്ടോയെന്നും സായി കൃഷ്ണ ചോദിക്കുന്നു.
നിങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ലിവിങ് സ്റ്റാന്‍റ്റേർഡിനെക്കുറിച്ചൊക്കെ നിങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. ഒരു ഹൈ എന്‍ഡ് ഇന്‍ഫ്ലൂവന്‍സർ കോണ്‍ടറ്റ് ക്രിയേറ്റർ, വെരി സക്സസ് ഫുള്‍ ലേഡി എന്നാണ് നിങ്ങള്‍ തന്നെ പറയുന്നത്. അങ്ങനെയുള്ള ഒരാളായ നിങ്ങളുടെ വായില്‍ നിന്നും ഒരിക്കലും ഞരമ്പ് രോഗിയെന്ന പരാമർശം വരാന്‍ പാടില്ലന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
നിങ്ങള്‍ ആ പറഞ്ഞ കാര്യം ആ പയ്യനെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചൊക്കെ നിങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കാണുന്ന വീഡിയോയില്‍ നിങ്ങള്‍ അങ്ങനെ പറഞ്ഞതുകൊണ്ട് ആ പയ്യന് എന്തെങ്കിലും പറ്റിയാലോ ചെയ്താലോ നിങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? ഇത്രയുമാണ് എനിക്ക് ചോദിക്കാനുള്ളത്.
നിങ്ങള്‍ക്ക് ഉള്ളത് പോലത്തെ ജീവിതം ആ പയ്യനുമുണ്ട്. അവന്‍ ചെയ്തത് തെറ്റാണെന്ന് അംഗീകരിക്കുന്നു. തമ്പ്നെയിലിന് ഞാന്‍ എതിരാണ്. പക്ഷെ നിങ്ങള്‍ പറഞ്ഞത് ശരിയല്ല. പക്വതെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ടല്ലോ? ആ പക്വത അവിടെ കാണിക്കൂ. കുറഞ്ഞ പക്ഷം പറഞ്ഞ കാര്യം മോശമായിപ്പോയെന്ന് അംഗീകരിച്ച് ആ ഭാഗം കൂടെ ഒന്ന് ക്ലിയർ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ പൂർണ്ണമായും ക്ലിയറായെന്നും സായി കൃഷ്ണ പറയുന്നു.












Click it and Unblock the Notifications