ദിയ കൃഷ്ണയില്‍ നിന്നും വാങ്ങിയ തനിക്കുണ്ടായ അനുഭവം: വെളിപ്പെടുത്തലുമായി അസ്ല മാർലി, ഇതാണ് പറയേണ്ട സമയം
ദിയ കൃഷ്ണയുടെ ഓണ്‍ലൈന്‍ സംരഭവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയമനടപടിയിലേക്ക് വരേ നീണ്ടിരിക്കുകയാണ്. തന്റെ സ്ഥാപനത്തിനെതിരെയായി ചില യൂട്യൂബർമാർ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നാണ് ദിയ വ്യക്തമാക്കുന്നത്. തന്റെ വാദത്തിന് ശക്തിപകരുന്ന തരത്തിലുള്ള ഏതാനും സ്ക്രീന്‍ഷോട്ടുകളും വീഡിയോകളും താരം പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട മറ്റൊരു സോഷ്യല്‍ മീഡിയ താരമായ അസ്ല മാർലിയും രംഗത്ത് വന്നിരിക്കുകയാണ്.
ദിയ കൃഷ്ണയുടെ ഒ ബൈ ഓസിയെന്ന സംരഭത്തില്‍ നിന്നും ആഭരണം വാങ്ങിയപ്പോഴുണ്ടായ അനുഭവമാണ് അസ്ല പങ്കുവെക്കുന്നത്. ദിയ കൃഷ്ണയേയും അവരുടെ സ്ഥാപനത്തെക്കുറിച്ചുമൊക്കെ എല്ലാവർക്കും അറിയാം. അത്രയധികം ഫോളോവേഴ്സാണ് അവർക്കുള്ളത്. അതുകൊണ്ട് തന്നെ അവരുടെ പേജില്‍ കയറി ഞാനും സാധനങ്ങള്‍ നോക്കുന്നു. പുറത്തുള്ള സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇഷ്ടപ്പെട്ട സാധനങ്ങള്‍ക്കെല്ലാം ഓ ബൈ ഓസിയില്‍ വില കുറവായിട്ടാണ് എനിക്ക് തോന്നിയതെന്നും അസ്സ പറയുന്നു.

അങ്ങനെ സാധനം വാങ്ങിക്കാമെന്ന് ഞാന്‍ കരുതി. ബാംഗ്ലൂരിലേക്ക് പോകുകയാണെങ്കില്‍ രണ്ട് ദിവസം കൊണ്ട് സാധനം കിട്ടുകയും വേണം. അങ്ങനെ ഞാന്‍ കോണ്ടാക്ട് ചെയ്തു. അതിന്റെയെല്ലാം തെളിവ് ഞാന്‍ ഇവിടെ പങ്കുവെക്കുന്നു. വേറൊന്നിനും വേണ്ടിയല്ല അങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍ ചിലരൊക്കെ ഇത് കളവാണ്, അവരുമായി ചേർന്ന് വീഡിയോ ചെയ്യുകയാണെന്ന് പറയും. ഞാന്‍ ചാറ്റ് ചെയ്തപ്പോള്‍ അവിടുത്തെ ജീവനക്കാരിയാണ് മറുപടികള്‍ തന്നത്.
ഷിപ്പിങ് ചാർജ് അടക്കം 1749 രൂപയാണ് എനിക്ക് വന്നത്. അത് പേ ചെയ്തുകൊടുത്തു. എനിക്ക് പെട്ടെന്ന് തന്നെ സാധനം കിട്ടേണ്ടതിനാല്‍ അവരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അതിനെല്ലാം നല്ല രീതിയിലുള്ള മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്തായാലും അഞ്ചാം തിയതി സാധനം ലഭിച്ചു. 23 ന് പ്രൊഡ്ക്ട് റിവ്യൂ ചെയ്യുമോയെന്ന് ചോദിച്ച് ഒരു മെസേജ് കൂടെ വന്നിരുന്നു. പലതിരക്കുകളായിരുന്നതിനാല് അന്ന് അതിനൊന്നും സാധിച്ചിരുന്നില്ല. ഇപ്പോഴാണ് അതിന്റെ കറക്ട് ടൈം എന്നാണ് തോന്നുന്നതെന്നും അസ്ല പറയുന്നു.
അന്ന് ആ ആഭരണം ധരിച്ചപ്പോള്‍ മിക്ക ആളുകളും കരുതിയത് അത് ശരിക്കുമുള്ള സ്വർണ്ണമാണെന്നാണ്. നിരവധിയാളുകളാണ് അതേക്കുറിറിച്ച് ചോദിച്ചത്. അത്രക്കും ടോപ് ക്വാളിറ്റിയുള്ള സാധനമാണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ആ ഒരു റേറ്റിനാണ് അത്തരമൊരു സാധനം ലഭിച്ചത്. ബാംഗ്ലൂരും ചെന്നൈയുമൊക്കെ ഷോപ്പിങിന് പോയപ്പോള്‍ അവർ വന്‍ കത്തി വിലയാണ് ലഭിച്ചത്. മീശോയിലും മിന്ത്ര യിലുമൊക്കെ ഇതിലും വിലക്കുറവില്‍ സാധനം കിട്ടുന്നുണ്ടെന്ന് കമന്റുകള്‍ കണ്ടു. കിട്ടുന്നുണ്ടായിരിക്കാം. എന്നാല്‍ എന്റെ അനുഭവം വെച്ച് എനിക്ക് നല്ല ക്വാളിറ്റിയുള്ള സാധനമാണ് ലഭിച്ചത്. അതില്‍ ഞാന്‍ പൂർണ്ണ തൃപ്തിയാണ്.
ഒരു ബിസിനസ് കൊണ്ടു നടക്കുക എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. ദിയ കൃഷ്ണയുടെ ബിസിനസ് തന്നെയാണ് എനിക്ക് അവരില്‍ പ്രചോദനമായ കാര്യമാണ്. ആ ഒരു പ്രായത്തില്‍ ഇത്രയും ക്ലയിന്റുകളെ മെയിന്റയിന്‍ ചെയ്യുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. ഞാന്‍ അവരുടെ കയ്യില്‍ നിന്നും സാധനം വാങ്ങിച്ചത് ദിയ കൃഷ്ണ പോലും അറിയുന്നുണ്ടാവില്ല. മറ്റൊരു ജീവനക്കാരിയാണ് എന്നെ ഡീല്‍ ചെയ്തത്. 100 ശതമാനം പ്രൊഫഷണലായിരുന്നു അവരുടെ ഡീലിങ്സ്.
ചിലപ്പോഴൊക്കെ പ്രശ്നങ്ങള്‍ വരാം. അപ്പോഴാണ് വ്യക്തിപരമായ കാര്യമൊക്കെ പറഞ്ഞുകൊണ്ട് നിരവധിയാളുകള്‍ രംഗത്ത് വരിക്. ആ ഒരു ബിസിനസിനേയും അവരുടെ കഷ്ടപ്പാടിനേയും ഇല്ലാതാക്കും. ഒരാള്‍ക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായെന്ന് വെച്ചാല്‍ തന്നെ എല്ലാം അങ്ങനെയാണെന്ന് പറയരുതെന്നും അസ്ല കൂട്ടിച്ചേർക്കുന്നു.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ











Click it and Unblock the Notifications