ദിയ കൃഷ്ണ കൊച്ചിലേ അങ്ങനെയാണ്, എത്ര പേരാണ് അവൾ കാരണം ജീവിച്ച് പോകുന്നത്'; വിവാദത്തിൽ വീഡിയോയുമായി സിന്ധു കൃഷ്ണ
കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ സ്റ്റോറിനെതിരെ പരാതി ഉയർന്നത്. ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റ ആഭരണം മോശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉപ്പും മുളകും എന്ന യുട്യൂബ് ചാനലിലെ സംഗീത എന്ന സ്ത്രീയാണ് പരാതി ഉയർത്തിയത്.
ഒരു മാലയും കമ്മലുമാണ് ദിയയുടെ സ്റ്റോറിൽ നിന്നും വാങ്ങിയതെന്നും എന്നാൽ ഇതിൽ മാലയുടെ കല്ലുകൾ ഇളകിക്കിടക്കുന്ന നിലയിൽ ആയിരുന്നുവെന്നും ഒരു കമ്മൽ മാത്രമാണ് പായ്ക്കറ്റിൽ ഉണ്ടായിരുന്നതെന്നും സംഗീത ആരോപിച്ചു. താൻ ഇത് സംബന്ധിച്ച് പരാതിപറയാൻ അവരെ വിളിച്ചിരുന്നെങ്കിലും ദിയ ഇതിനോട് പ്രതികരിച്ചില്ലെന്നും സംഗീത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

എന്നാൽ ഇതെല്ലാം തള്ളി കഴിഞ്ഞ ദിവസം ദിയ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണെന്നും താൻ നിയമപരമായി നേരിടും എന്നുമാണ് ദിയ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ വിവാദത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ. സിന്ധുവിന്റെ വാക്കുകളിലേക്ക്
'ഇന്നലെ യുട്യൂബ് നോക്കിയപ്പോൾ ഓസിയുടെ ഒരു വീഡിയോ ട്രന്റിങ് ലിസ്റ്റിൽ ഒന്നാമത് കിടക്കുന്നത് കണ്ടു. ഓസീടെ ഷോപ്പിൽ നിന്നും ആഭരണങ്ങൾ വാങ്ങിച്ചതിനെ ചൊല്ലി ഒരു വിവാദം നടക്കുന്നുണ്ട്. ഒരു ലേഡി ഒരു വീഡിയോ ചെയ്യുന്നു അതിന് പിന്നാലെ കുറെ യുട്യൂബേഴ്സ് വീഡിയോ ചെയ്യുന്നു അവരുടെ കഴിവ് തെളിയിക്കുന്നു, ഇതിൽ പ്രതികരിച്ചൊരു വീഡിയോ ആണ് ഓസി ഇന്നലെ ഇട്ടത്. എന്റെ കൂടെയാണ് അവൾ ഉണ്ടായിരുന്നതെങ്കിൽ ഞാൻ ചെയ്യേണ്ടെന്ന് പറയുമായിരുന്നു. കാരണം ജോലിയും കൂലിയും ഇല്ലാത്തവർക്ക് എന്തെങ്കിലും ഇഷ്യൂ കിട്ടിയാൽ വാതോരാതെ സംസാരിക്കാൻ എന്തെങ്കിലും കണ്ടന്റ് കിട്ടുമല്ലോ, അവരുടെ കണ്ടന്റ് എന്ന് പറയുന്നത് തന്നെ മറ്റുള്ളവരുടെ വീഡിയോയുടെ റിയാക്ഷൻ ആണ്', സിന്ധു പറഞ്ഞു.
ഇതിനിടയിൽ ദിയ കൃഷ്ണ വീട്ടിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. നിന്നെ കുറിച്ച് എത്രപേരാണ് വീഡിയോ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ സോഷ്യൽ സർവീസ് അതെന്റെ കടമയാണ് എന്നായിരുന്നു ചിരിച്ചുകൊണ്ട് ദിയയുടെ മറുപടി.
അതേസമയം ഇനി മറ്റുള്ളവരുടെ കാര്യങ്ങൾ പറഞ്ഞ് റിയാക്ഷൻ വീഡിയോ ഉണ്ടാക്കുന്നതിന് പകരം സ്വന്തമായി കണ്ടന്റ് ഉണ്ടാക്കി പോസറ്റിവിറ്റി പകരാൻ ശ്രമിച്ചൂടെയെന്ന് സിന്ധു കൃഷ്ണകുമാർ പറഞ്ഞു. 'നമ്മുടെ നാട്ടിലെ മനുഷ്യരുടെ പ്രധാന ഇഷ്ടം നെഗറ്റിവിറ്റി സ്പ്രഡ് ചെയ്യാനാണ്. ഓസിയുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ ഞാൻ ഇതൊന്നും മൈന്റ് ചെയ്യില്ലായിരുന്നു. എന്തായാലും ബിസിനസിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഞാൻ ഓസിയോടും അശ്വിനോടും പറയും.
ഓസിയുടെ പ്രൊഡക്ടുകളൊക്കെ നല്ല ക്വാളിറ്റി ഉള്ള സാധനണങ്ങളാണ്. കഴിഞ്ഞൂസം ഒസിയുടെ കടയിൽ നിന്നും വാങ്ങിയ ഒരു പഴയ ആഭരണം ഹൻസു ഇട്ടു. കുറെ നാളായ സാധനം ആണ്. എന്നിട്ടും നല്ലതായിരുന്നു. ഓസി അവളുടെ ബിസിനസിന് വേണ്ടി ചിലവഴിക്കുന്ന ഒരു എഫേർട്ട് ഉണ്ട്. കൊച്ചിലേ അവൾ അങ്ങനെയാണ്. സ്വന്തമായി കാര്യങ്ങൾ ചെയ്യുന്നയാളാണ് ,മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ അവൾക്ക് താത്പര്യം ഇല്ല. അതുപോലെ തന്നെയാണ് അവൾ അവളുടെ ബിസിനസിലും ചെയ്യുന്നത്', സിന്ധു കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications