ദിയക്ക് സ്റ്റിച്ചൊന്നുമില്ലേ, പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു ഇത് ചെയ്യരുത്'; ഉപദേശിച്ച് ചിലർ, മറുപടി
ജുലൈ 9 നായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചത്. അന്ന് മുതൽ സോഷ്യൽ മീഡിയ നിറയെ ദിയയുടെ പ്രസവവിശേഷങ്ങളാണ് ചർച്ച. അതിന് പ്രധാന കാരണങ്ങളിലൊന്ന് പ്രസവ വീഡിയോ ദിയ തന്റെ യുട്യൂബ് ചാനൽ വഴി പങ്കിട്ടതാണ്.
ലേബർ സ്വീറ്റ് റൂമായിരുന്നു പ്രസവിക്കാനായി ദിയ തിരഞ്ഞെടുത്തത്. തന്റ ഭർത്താവിന്റേയും സഹോദരിമാരുടേയും അമ്മയുടെ പിന്തുണയും സ്നേഹവും പരിചണവും ഏറ്റുവാങ്ങിയായിരുന്നു ദിയയുടെ പ്രസവം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടതോടെ ദിയയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

പ്രസവം എന്ന ശാരീരിക പ്രക്രിയ അടച്ചിട്ട മുറിയില്‍ രഹസ്യമായി നടത്തപ്പെടേണ്ടതാണ് എന്ന വിശ്വാസം തകര്‍ക്കുന്നതായിരുന്നു വീഡിയോ എന്നാണ് ഒരു വിഭാഗം ദിയയെ പിന്തുണച്ച് പറഞ്ഞത്. സ്ത്രീകൾക്ക് ഇതുപോലുള്ള സൗകര്യങ്ങൾ ലഭിക്കണമെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം ഒന്നാന്തരമൊരു റിസർച്ച് മെറ്റീരിയലാണെന്ന് വിദഗ്ധരും പ്രതികരിച്ചു.എന്നാൽ പ്രസവം വീഡിയോ ആക്കിയത് ഒരു കൂട്ടർക്ക് പിടിച്ചില്ല. പ്രസവം കച്ചവടമാക്കിയെന്നായിരുന്നു ഇക്കൂട്ടരുടെ അധിക്ഷേപം. എന്തായാലും വീഡിയോ ഇതിനോടകം തന്നെ ലക്ഷങ്ങൾ കണ്ടു.
അതേസമയം പ്രസവ വീഡിയോക്ക് പിന്നാലെ ആശുപത്രിയിൽ നിന്നുള്ള നിരവധി വ്ലോഗുകൾ ദിയ പങ്കുവെച്ചിട്ടുണ്ട്. അക്കൂട്ടത്തിലിതാ കഴിഞ്ഞ ദിവസം പങ്കിട്ട മറ്റൊരു വീഡിയോയും ചർച്ചയായി. തന്റെ കടയിലേക്ക് വന്ന ഏറ്റവും പുതിയ ഓണ കളക്ഷൻ പങ്കുവെച്ചുള്ളതായിരുന്നു ദിയയുടെ വീഡിയോ. വളരെ സന്തോഷത്തോടെയും പ്രസരിപ്പോടെയും ഓരോ ആഭരണങ്ങളെ കുറിച്ചും വീഡിയോയിൽ ദിയ സംസാരിക്കുന്നുണ്ട്. എന്നാൽ പ്രസവിച്ച് ദിവസങ്ങൾ മാത്രമാണ് ആയെന്നിരിക്കെ ഇപ്പോൾ വിശ്രമിക്കൂവെന്ന ഉപദേശങ്ങളുമായി നിരവധി പേരാണ് വീഡിയോക്ക് താഴെ എത്തുന്നത്. സ്നേഹത്തോടെയും അൽപം കെറുവിച്ചുമെല്ലാമുള്ള കമന്റുകൾ വീഡിയോക്ക് താഴെ ഉണ്ട്. എന്നാൽ ദിയ ഉഗ്രൻ മാതൃകയാണ് സ്ത്രീകൾക്ക് എന്നാണ് താരത്തെ അനുകൂലിച്ച് കൊണ്ട് നിരവധി പേർ കുറിച്ചത്. കമന്റുകൾ വായിക്കാം.
'സുഖപ്രസവം കഴിഞ്ഞാണ് എറ്റവും കൂടുതൽ റെസ്റ്റ് എടുക്കേണ്ടത് ദിയ, ഒരു മാസം എങ്കിലും റെസ്റ്റ് എടുക്കണം, അനുഭവം കൊണ്ട് പറഞ്ഞതാണ്, ആരും പറയുന്നത് കേൾക്കാതെ നടന്നതിന്റ വിഷമം ഇപ്പോ അനുഭവിക്കുന്നു'
'എനിക്ക് ഒക്കെ നോർമൽ ഡെലിവറി കഴിഞ്ഞു ബാത്‌റൂമിൽ പോകാൻ പോലും പറ്റില്ലയിരുന്നു. ദിയയെ കാണുമ്പോ അത്ഭുതം തോന്നുന്നു.. പനി വന്നു ഹോസ്പിറ്റലിൽ പോയി വന്ന പോലെ.മുറിവ് സ്റ്റിച്ച് ഒന്നും ഇല്ലേ..റസ്റ്റ് എടുക്കു ദിയ'
'ഓസി ഇങ്ങനെ നടക്കല്ലെ അതിന് ആയിട്ടില്ല. കുറച്ചു ദിവസം കിടക്കു.ഇപ്പോൾ കിടന്നില്ലകിൽ പിന്നെ നടുവ് വേദന മാറില്ല.... അതൊക്കെ അവിടെ വെക്കു'
അവർ ഒരു സ്ഥലത്ത് നിന്നുകൊണ്ട് എടുക്കുന്ന വീഡയോ അല്ലേ. സ്ട്രെയിൻ ചെയ്യുന്നില്ലല്ലോ. പിന്നെ ആൾ ഹെൽത്തി ആണ്. പിന്നെന്താ പ്രശ്നം. അവർ നല്ല ഹെൽത്തി ഫുഡ് കഴിച്ചിട്ടുണ്ട്.നല്ല അട്മോസ്ഫിയറും കിട്ടി. വിത്ത് ഫാമിലി സപ്പോർട്ട്. അതുകൊണ്ടാണ് അവർ ഇപ്പോഴും ഒരുപ്രശ്നവും ഇല്ലാതിരിക്കുന്നത്. റെസ്റ്റ് എന്ന് പറഞ്ഞു 24hours ഉം കിടക്കേണ്ട ആവശ്യമൊന്നും ഇല്ല. മനസിന്റെ കോൺഫിഡന്റ് അതാണ് വലുത്.
'എന്തിനാണ് എല്ലാവരും കൂടെ അവരെ പഠിപ്പിക്കുന്നത്. അവർക്കറിയാം ന്ത് ചെയ്യണമെന്ന്. നിങ്ങൾ പറയുന്നത് അനുസരിക്കുമെന്നാണോ കരുതുന്നത്. ഈ video ഇടുന്നതിനും വ്യക്തമായ ഉദ്ദേശമുണ്ട്. ഇങ്ങനെ comments വരുമെന്ന് അവർക്ക് നന്നായി അറിയാം', കമന്റിൽ പറയുന്നു.












Click it and Unblock the Notifications