Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടെ നില്‍ക്കുന്ന ചില പയ്യന്‍മാര്‍ ഓന്തിന്റെ സ്വഭാവം കാണിക്കും, എനിക്ക് പറ്റിയ തെറ്റ് അത്'; തുറന്നുപറഞ്ഞ് ദിയ

നടനും ബി ജെ പി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ളവരാണ്. കൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് പെണ്‍മക്കളാണ് ഉള്ളത്. നാല് പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മൂത്ത മകള്‍ അഹാന കൃഷ്ണകുമാര്‍ ഇതിനോടകം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാമത്തെ മകളായ ഇഷാനിയും സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്.

രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ യൂട്യബറാണ്. തന്റെ വിശേഷങ്ങളെല്ലാം ദിയ കൃഷ്ണ യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുണ്ട്. നാളുകള്‍ക്ക് മുന്‍പ് ബ്രേക്കപ്പ് ആയെന്ന് ദിയ യൂട്യൂബിലൂടെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആ തീരുമാനമാണ് ഈ വര്‍ഷം കൈക്കൊണ്ട ഏറ്റവും മികച്ച തീരുമാനം എന്ന് പറഞ്ഞ് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. 2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിനായിരുന്നു ദിയയുടെ മറുപടി.

diya krishna

തന്നെ പരിചയമുള്ളവര്‍ എല്ലാം ഇപ്പോള്‍ പറയുന്നത് നീ ഇപ്പോള്‍ നല്ല സന്തോഷവതിയാണല്ലോ എന്നാണ് എന്നും ദിയ പറയുന്നു. മുന്‍ കാമുകനുമായുള്ള ബന്ധത്തില്‍ അദ്ദേഹത്തെ മാത്രം താന്‍ തെറ്റ് പറയില്ല എന്നും തന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു എന്നും ദിയ സമ്മതിച്ചു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു എന്നും ദിയ കൂട്ടിച്ചേര്‍ത്തു.

'അപ്പോള്‍ തന്നെ പൊയ്‌ക്കോ എന്ന് പറയേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ പിടിച്ചുനിര്‍ത്താനാണ് ശ്രമിച്ചത്. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു. എന്നാല്‍ പണ്ട് തന്നെ പോകാന്‍ പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാന്‍ അത് ചെയ്തില്ല. അത് എന്റെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്,' ദിയ കൃഷ്ണ പറഞ്ഞു. എന്നാല്‍ 2023 ല്‍ താന്‍ ചെയ്ത ഏറ്റവും നല്ല കാര്യം അതായി മാറി എന്നും താരപുത്രി വ്യക്തമാക്കി.

സിംഗിള്‍ ആയിരിക്കുന്നതില്‍ താന്‍ ഒരുപാട് സന്തുഷ്ടയാണ് എന്നും ഇപ്പോള്‍ തനിക്ക് ഒാരോ തരത്തിലുള്ളവര്‍ വരുമ്പോള്‍ എങ്ങനെ കൃത്യമായി കട്ട് ചെയ്തു കളയണം എന്ന് അറിയാം എന്നും ദിയ കൃഷ്ണ കൂട്ടിച്ചേര്‍ത്തു. ' ആ ടൈപ്പ് പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചത് എന്ന് നന്നായി അറിയാം,' ദിയ പറഞ്ഞു. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട് എന്നും താനവരോട് സംസാരിക്കാറുണ്ട് എന്നും ദിയ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+