ദിയയ്ക്കും അശ്വിനും അച്ഛൻ കൃഷ്ണ കുമാർ ഒരുക്കിയത് ഒന്നൊന്നര സർപ്രൈസ്! ശരിക്കും ഞെട്ടിപ്പോയി..
കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം ആയിരുന്നു കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. അശ്വിനാണ് ദിയയെ വിവാഹം ചെയ്തത്. ദിയയും അശ്വിനും പ്രണയത്തിലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ദിയയുടെ വിവാഹ വിശേഷം അമ്മ സിന്ധു കൃഷ്ണയും സഹോദിരിമാരായ അഹാനയും ഇഷാനിയുമൊക്കെ പങ്കുവെച്ചിരുന്നു.
വളരെ ചെറിയ ചടങ്ങ് മാത്രമായിരുന്നു, അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിന് എത്തിയത്. വിവാഹത്തിന് പിന്നാലെ തന്നെ അശ്വിനും ദിയയും ഡൽഹിയിലേക്ക് പോയി. ഡൽഹിയിലാണ് ദിയയ്ക്കും അശ്വിനും വേണ്ടി കൃഷ്ണ കുമാർ റിസെപ്ഷൻ നടത്തിയത്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മാത്രമാണ് ഈ റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോ ദിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഈ പാർട്ടിയിൽ ഒരു വിശിഷ്ട അതിഥി ഉണ്ടായിരുന്നു കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്. പൂച്ചെണ്ടുമായിട്ടാണ് അദ്ദേഹം അശ്വിനേയും ദിയയേയും കാണാൻ എത്തിയത്. ദിയയും അശ്വിനും അദ്ദേഹത്തിന്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങിക്കുകയും ചെയ്തു.
ചടങ്ങിൽ വേഗം വന്നുമടങ്ങിയില്ല , രാജ്‌നാഥ് സിംഗ് നവ ദമ്പതികൾക്കൊപ്പം ഇരുന്ന് സംസാരിക്കുകയും ചെയ്തു. അദ്ദേഹം അടുത്ത തവണ തിരുവനന്തപുരത്ത് എത്തുമ്പോൾ വന്ന് കാണാണമെന്നും ഇരുവരോടും പറഞ്ഞിട്ടുണ്ട്. എന്തായാലും അച്ഛൻ ഒരുക്കിയ സർപ്രൈസിൽ രണ്ട് പേരും ശരിക്കും ഞെട്ടി.
ദിയയുടെ കല്യാണം എന്ത് കൊണ്ട് ഇത്ര ലളിതമായി നടത്തിയെന്നാണ് ആരാധകർ ചോദിക്കുന്നത്. സാധാരണ സിനിമ നടന്മാരുടെ മക്കളുടെ വിവാഹം വളരെ ആഡംബരമായിട്ടാണ് നടത്താറുള്ളത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണെങ്കിലും റിസെപ്ഷൻ നടത്തി എല്ലാവരേയും ക്ഷണിക്കാറുണ്ട്.
കൃഷ്ണ കുമാർ വർഷങ്ങളായി സിനിമ രംഗത്ത് ഉള്ള ആളാണ് അഹനായും എന്നിട്ടും എന്തുകൊണ്ടാണ് ആരെയും വിളിക്കാതിരുന്നതെന്നാണ് ചോദ്യം. വിവാഹത്തിന് കുറെ ആളുകൾ വേണ്ട എന്നത് ദിയയുടെ താലപര്യം. മാത്രമല്ല. അത്ര മാത്രം അണിഞ്ഞൊരുങ്ങിയും ഇല്ല. കല്യാണത്തിന് താലികെട്ടൽ ചടങ്ങ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ശേഷം മറ്റൊരു പരിപാടിയും ഇല്ലെന്ന് പറഞ്ഞിരുന്നെങ്കിലും ഡൽഹിയിൽ വിവാഹം റിസപ്ഷൻ കൂടിയുണ്ടായിരുന്നു.
ഡൽഹിയിലേക്ക് പോകുന്ന വിശേഷങ്ങളൊക്കെ ദിയ പങ്കുവെച്ചിരുന്നു. എന്നാൽ തങ്ങൾക്ക് വേണ്ടി അച്ഛൻ ഒളിപ്പച്ച സർപ്രൈസ് രണ്ടാളും പ്രതീക്ഷിച്ചില്ല. വളരെ വൈകിയാണ് ഇക്കാര്യം തങ്ങൾ അറിഞ്ഞതെന്ന് ദിയ പറയുന്നുണ്ട്. അതേ സമയം തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം ദിയ പങ്കുവെച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് നടന്നത് ഔദ്യോഗികമായിട്ടുള്ള വിവാഹമാണെന്നും ഇതിന് മുൻപ് തന്നെ തങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടെന്നുമാണ് ദിയ പറഞ്ഞത്.












Click it and Unblock the Notifications