അശ്വിൻ ഗണേഷുമായി പ്രണയത്തിലോ? തുറന്നുപറഞ്ഞ് ദിയ കൃഷ്ണ..വീഡിയോയിൽ പ്രതികരിച്ച് അശ്വിനും
കൊച്ചി:സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തൻറെ വിശേഷങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. അടുത്തിടെ തന്റെ പ്രണയം തകർന്നതായി ദിയ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ താൻ സിംഗിൾ ആണെന്നായിരുന്നു താരം പറഞ്ഞത്.
എന്നാൽ ഇൻസ്റ്റ വീഡിയോയിലൂടെ ദിയയ്ക്കൊപ്പം എത്തുന്ന അശ്വിൻ ഗണേഷ് എന്ന സുഹൃത്ത് ദിയയുടെ കാമുകനാണോയെന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. അതിന് ഇതാ മറുപടി നൽകുകയാണ് ദിയ. മാത്രമല്ല വിവാഹം ഉടൻ ഉണ്ടാകുമോ? നിശ്ചയം കഴിഞ്ഞോ തുടങ്ങിയ ആരാധകരുടെ ചോദ്യങ്ങൾക്കും താരം തന്റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. വായിക്കാം

വിവാഹ നിശ്ചയം കഴിഞ്ഞെന്ന ഗോസിപ്പിനാണ് ദിയ ആദ്യം മറുപടി നൽകിയത്. 'ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയമൊക്കെ കഴിഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പത്ത് വീഡിയോ എങ്കിലുമാക്കി ഞാൻ ആളുകൾക്ക് കാണിച്ച് കൊടുക്കില്ലേ.എന്തൊക്കെ കാണിച്ച് നിങ്ങളെ വെറുപ്പിക്കാനുള്ളതാണ്. രഹസ്യമായൊന്നും നടത്തില്ല. ഭയങ്കര ആഢംബരത്തോടെയേ ഞാൻ നിശ്ചയം നടത്തുള്ളൂ.പ്രെപ്പോസ് ചെയ്താൽ പോലും അത് സോഷ്യൽ മീഡിയയിലിടും. ഇനി റിലേഷൻഷിപ്പ് ഉണ്ടായാൽ അതിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ നിൽക്കാതെ
നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. പഴയപോലുള്ള നാടകത്തിനൊന്നും ഇനി സമയവുമില്ല ഊർജമില്ല.
പ്രണയം കണ്ടെത്തിയെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. പ്രണയത്തിലാകാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ഒരു സ്റ്റേബിൾ റിലേഷൻ ഇഷ്ടപ്പെടുന്നയാളാണ്. പക്ഷേ എനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഏതൊരു റിലേഷൻഷിപ്പിലാകുമ്പോഴും അവരെ കല്ല്യാണം കഴിച്ച് കുട്ടികളാകുന്നതൊക്കെ സ്വപ്നം കണ്ട് കഴിയും',താരം പറഞ്ഞു.
അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അശ്വിനും തനിക്കും അത് അറിയില്ലെന്നും നിങ്ങൾ തന്നെ കണ്ടെത്തൂവെന്നും ദിയ പറഞ്ഞു. ഇതിനിടയിൽ നമ്മൾ ഡേറ്റിംഗിൽ ആണോയെന്ന് അശ്വിനോട് ദിയ ചോദിക്കുന്നുണ്ട്. എന്നാൽ ആണോ അല്ല ,എനിക്ക് അറിയില്ല എന്ന് പറഞ്ഞ് ചിരിക്കുകയാണ് അശ്വിൻ. 'രണ്ട് വർഷം മുൻപാണ് അശ്വിനെ പരിചയപ്പെടുന്നത്. എനിക്ക് ബേസിക്കലി അപ്പോൾ അശ്വിനെ ഇഷ്ടമല്ലാർന്നു. ഒരിക്കൽ ഞങ്ങൾ ഗ്യാങ് ഒരു കഫേയിൽ കൂടിയപ്പോൾ എന്റെ ചളിയ്ക്കൊക്കെ ഇവൻ നന്നായി ചിരിക്കുകയായിരുന്നു. അത് എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. അശ്വിൻ വളരെ നന്നായി ഇടപെടുന്ന വ്യക്തിയാണ്.
മുൻ കാമുകന്മാരുമായി നല്ല ബന്ധത്തിലാണെന്നും അവർ ഇങ്ങോട്ട് സംസാരിക്കാൻ വന്നാൽ സംസാരിക്കാറുണ്ടെന്നും ദിയ പറഞ്ഞു. ആരോടും ശത്രുത വെച്ച് പുലർത്തുന്ന ആളല്ല ഞാൻ. എപ്പോഴും സൗഹൃദം ഉണ്ടാകാറുണ്ട്', ദിയ വ്യക്തമാക്കി.
വിവാഹം ഉടൻ ഉണ്ടാകുമോയെന്ന ചോദ്യത്തിന് എന്റെ വീട്ടുകാരും കൂടെ സമ്മതിക്കേണ്ടേയെന്നായിരുന്നു ദിയയുടെ മറുപടി. 'കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരുന്നപ്പോൾ സിനിമ റൊമാൻസ് കണ്ട് കല്ല്യാണം കഴിച്ച് കുട്ടികളൊക്കെയായി പോകാൻ ആഗ്രഹമുണ്ട്. പക്ഷേ എന്റെ ചേച്ചി അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്ത് കെട്ടേണ്ടി വരും.
ഞാൻ ബോറഡിക്കുമ്പോൾ ആൺകുട്ടികളെ പെട്ടെന്ന് പെട്ടെന്ന് മാറ്റുകയാണെന്നാണ് എന്റെ നാട്ടുകാരും വീട്ടുകാരുമൊക്കെ കരുതുന്നത്. എന്നാൽ എന്നെ ഡേറ്റ് ചെയ്ത ആണുങ്ങൾക്ക് എന്നെ ബോറഡിക്കുമ്പോൾ അവർ വേറെ പെണ്ണുങ്ങളുടെ പുറകെ പോകുന്നതാണ്', ദിയ പറഞ്ഞു.












Click it and Unblock the Notifications