Get Updates
Get notified of breaking news, exclusive insights, and must-see stories!

എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്താല്‍ പ്രസവ വേദന അറിയില്ലേ; ദിയ നാടകം കളിച്ചു? അനുഭവിച്ചവര്‍ക്ക് അറിയാം

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. വീഡിയോ യൂട്യൂബില്‍ ഇട്ട് വെറും നാല് ദിവസങ്ങള്‍ക്കുള്ളില്‍ 81 ലക്ഷം പേരാണ് കണ്ടത്. വെറുമൊരു വീഡിയോ എന്നതിലുപരി ആരോഗ്യ രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കും ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ കാരണമായിട്ടുണ്ട്.

അതിനു കാരണം ദിയുടെ പ്രസവ സമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും ലേബര്‍ റൂമിനകത്ത് ഉണ്ടായിരുന്നു. പ്രതിദിനം 12000 രൂപ വാടക വരുന്ന ലേബര്‍ സ്വീറ്റ് റൂമാണ് ദിയ തെരഞ്ഞെടുത്തത്. ഇവിടെ കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രസവ സമയത്ത് ഒപ്പം നില്‍ക്കാം. ദിയയുടെ ഭര്‍ത്താവ് അശ്വിന്‍, പിതാവ് കൃഷ്ണകുമാര്‍ അമ്മ സിന്ധു കൃഷ്ണ, മൂന്ന് സഹോദരിമാര്‍ എന്നിവര്‍ ദിയയ്ക്ക് ആശ്വാസമേകി ഒപ്പമുണ്ടായിരുന്നു.

diya

ഒരു ഗര്‍ഭിണിക്ക് പ്രസവസമയത്ത് കുടുംബാംഗങ്ങളുടെ സാന്നിധ്യം എത്രത്തോളം ആശ്വാസം പകരുമെന്ന് തിരുവിച്ചറിവ് നല്‍കാന്‍ ദിയയുടെ വീഡിയോയ്ക്ക് കഴിഞ്ഞു എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ദിയയുടെ പ്രസവം നിരവധി ഗര്‍ഭിണികള്‍ക്ക് ഒരു മാതൃക സൃഷ്ടിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

പ്രസവം മുറിയില്‍ ഇത്രയും പേരെ പ്രവേശിപ്പിക്കുന്നത് അണുബാധയ്ക്ക് കാരണമായേക്കും എന്ന് ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുമ്പോഴും ദിയയുടെ വീഡിയോയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ പതിവുള്ളതുപോലെ നെഗറ്റീവ് കമന്റുകളുമായും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രസവവേദന കുറയ്ക്കാനുള്ള എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്തിരുന്നുവെന്നും അതിനാല്‍ വീഡിയോയില്‍ ദിയ അഭിനയിക്കുകയായിരുന്നു എന്നുമാണ് രഞ്ജിത രാജ് എന്ന പ്രൊഫൈലില്‍ നിന്ന് വന്ന വിമര്‍ശനം. പ്രശസ്തിക്കു വേണ്ടിയാണ് ദിയ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിച്ചതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ഒരു മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്നാണ് രഞ്ജിത രാജ് പറയുന്നത്. പ്രസവ വേദന കുറയ്ക്കാന്‍ ഉപയോഗിക്കുന്ന എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്ത ശേഷമാണ് ദിയ പ്രസവിച്ചത്. ഈ കാര്യം മറച്ചുവെച്ചുകൊണ്ട് ക്യാമറയ്ക്ക് മുന്നില്‍ താരകുടുംബം വേദന അഭിനയിച്ചു കാണിക്കുകയായിരുന്നു. പ്രശസ്തി നേടാനും വ്‌ളോഗിംഗ് ചാനല്‍ വിജയിപ്പിക്കാനും വേണ്ടിയാണ് ഇത് ചെയ്തതെന്നും, പേളി മാണിയുടെ പ്രസവ വീഡിയോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയത്.

പ്രസവം നേരിട്ട് കണ്ടിട്ടില്ലാത്തവരെ ഇത് വിശ്വസിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും, ദിയയുടെ അഭിനയം മോശമായിരുന്നു. ഈ വീഡിയോ സമൂഹത്തിന്, പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക് ഒരു തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് രഞ്ജിതയുടെ മറ്റൊരു പ്രധാന വിമര്‍ശനം. പ്രസവം ഒരു ഭീകരമായ സംഭവമാണെന്ന ഭയം ഇത് ആളുകളില്‍ ഉണ്ടാക്കുന്നു. തന്റെ അമ്മൂമ്മയും അമ്മയും പ്രസവ വേദനയെക്കുറിച്ച് സംസാരിച്ചിട്ടില്ലാത്തതുകൊണ്ട് തനിക്ക് പ്രസവം പേടിപ്പെടുത്തുന്ന ഒന്നായി തോന്നിയിരുന്നില്ലെന്ന് രഞ്ജിത സ്വന്തം അനുഭവം പങ്കുവെക്കുന്നു.

എന്നാല്‍ സ്വന്തം പ്രസവസമയത്താണ് വേദന കുറയ്ക്കുന്നതിനുള്ള എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയെക്കുറിച്ച് അറിഞ്ഞതും അത് ഉപയോഗിച്ചതും. എല്ല് നുറുങ്ങുന്നതുപോലുള്ള വേദന ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നും, വേദന സഹിച്ചാലേ കുഞ്ഞിനോട് സ്‌നേഹമുണ്ടാകൂ എന്നുള്ള പഴഞ്ചന്‍ ചിന്തകള്‍ ഉപേക്ഷിച്ച്, ശാസ്ത്രത്തിന്റെ വളര്‍ച്ച പ്രയോജനപ്പെടുത്തണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ രഞ്ജിതയുടെ ഈ കുറിപ്പിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നിരവധി പേരാണ് ദിയയയെ പിന്തുണച്ച് രഞ്ജിതയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നത്. നിഷ ശ്രീജിത്ത് എന്ന കമന്റില്‍ പറയുന്നത് ഇങ്ങനെ

'പത്തു പേര് നേരെ നില്‍ക്കുന്നിടത്തു ഒരാള്‍ തിരിഞ്ഞു നില്‍ക്കും സ്വാഭാവികം. ആ പെണ്‍കുട്ടി ആക്ടിങ് അല്ല അതു പ്രസവിച്ചവര്‍ക്ക് അറിയാം. വേദന രഹിത ഇന്‍ജെക്ഷന്‍ എടുത്താല്‍ കോഴി മുട്ട ഇടുന്ന പോലെ പ്രസവിക്കാം എന്നാവും ചിലര്‍ കരുതുന്നത്. എപ്പിഡ്യൂറല്‍ അനസ്‌തേഷ്യ എടുത്താലും എണ്‍പതു ശതമാനവും പ്രസവവേദന സഹിക്കണം ഒരു 20 ശതമാനം ആശ്വാസം കിട്ടും.. കുഞ്ഞ് പുഷ് ചെയ്യുമ്പോള്‍ ഉള്ള വേദന എടുക്കുക തന്നെ ചെയ്യും...'

'ദിയ വീഡിയോയില്‍ തന്നെ പറയുന്നുണ്ട് അവര്‍ എപ്പിഡ്യൂറല്‍ ഇഞ്ചക്ഷന്‍ എടുത്തതായിട്ട്. വേദന തുടങ്ങിയപ്പോ സിന്ധു കൃഷ്ണയും പറയുന്നുണ്ട് ഇപ്പോള്‍ മോണിറ്ററില്‍ നല്ലപോലെ വേദന ഉണ്ടെന്ന് കാണുന്നു പക്ഷെ അത്രക്ക് അറിയാത്തത് എപ്പിഡ്യൂറല്‍ എടുത്തതുകൊണ്ട് ആണെന്ന്. അവര്‍ അത് മറച്ചുവെച്ചിട്ടൊന്നും ഇല്ല' എന്നാണ് മറ്റൊരു കമന്റ്.

എപ്പിഡ്യൂറല്‍ അനസ്‌തേഷ്യയ്ക്ക് യാതൊരു പാര്‍ശ്വഫലവും ഇല്ലെന്നാണ് ഡോക്ടര്‍ സൗമ്യ സരിനും അഭിപ്രായപ്പെടുന്നത്. ചെറിയ തലേവദന, ബിപി കുറയുക പോലെയുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അത് ഡോക്ടര്‍മാര്‍ക്ക് തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. കാലുകള്‍ക്ക് തരിപ്പ് അനുഭവപ്പെടുന്നതിനാല്‍ ചിലപ്പോള്‍ പ്രസവസമയത്ത് പുഷ് ചെയ്യാന്‍ അല്പം ബുദ്ധിമുട്ട് നേരിടേണ്ടി വരും. അല്ലാതെ യാതൊരു പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല. എപ്പിഡ്യൂറല്‍ ഇഞ്ചക്ഷന്‍ എടുത്താലും വേദന അല്‍പം കുറയുമെന്നല്ലാതെ പ്രസവം ഒട്ടും സുഖകരമല്ലാത്ത അനുഭവമല്ലെന്ന് ഡോക്ടര്‍ സൗമ്യ സരിനും പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+