Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്ന നിങ്ങളെ എങ്ങനെ ഒരാണെന്ന് വിളിക്കും'; പ്രതികരിച്ച് ദിയ

ഒരുപാട് ഫോളോവേഴ്സ് ഉള്ള യൂട്യൂബർ ആണ് ദിയ കൃഷ്ണ. കഴിഞ്ഞ ദിവസങ്ങളിൽ ദിയയ്ക്കെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്കും തന്റെ ഫോട്ടോ ഉപയോ​ഗിച്ച് മോശമായ രീതിയിൽ വീഡിയോ ചെയ്ത ആൾക്കുമെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ദിയ.

സാധാരണ പറയുന്ന അത്ര സന്തോഷം ഈ വീഡിയോ ചെയ്യുന്ന സമയത്ത് ഇല്ല. ഇത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം അഡ്രസ് ചെയ്യാൻ ഞാൻ ചെയ്യുന്ന വീഡിയോ ആണ് എന്നാണ് ദിയ പറയുന്നത്. തന്നെ ഒരുപാട് ബാധിച്ച പ്രശ്‌നം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒന്ന് രണ്ട് യൂട്യൂബേഴ്‌സിന്റെ പ്രശ്‌നം വന്നു, എന്റെ ജുവലറിയും ബ്രാന്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞു, ദിയ പറയുന്നു.

diya

എന്നാൽ ഇത് ഫേയ്ക്ക് വീഡിയോ ആണെന്ന് ദിയ പറയുന്നത്. ഈയിടെ ആയിട്ട് ഒരു പുള്ളിക്കാരിയുടെ തന്റെ കയ്യിൽ നിന്ന് ജുവലറി വാങ്ങിയിരുന്നുവെന്നും അവരും ഇതുപോലെ റെന്റൽ ജുവല്ലി ഉണ്ടെന്ന് കേട്ടുവെന്നും പുള്ളിക്കാരി വിൽക്കുന്നതിനെക്കാൾ വിലക്കുറവായതിനാൽ വാങ്ങിച്ചതാണ് എന്ന് പറഞ്ഞാണ് വാങ്ങിച്ചത്. ഒരു കമ്മൽ മാത്രം വെച്ച് കൊടുക്കാനുള്ള ഗതികേടൊന്നും തന്റെ ഓഫീസിൽ ഇല്ലെന്ന് ദിയ പറയുന്നു. ഓപ്പണിംഗ് വീഡിയോ അയക്കാത്തത് കൊണ്ട് അവരെ സഹായിക്കാൻ പറ്റിയില്ലെന്നും ദിയ പറയുന്നു.

വേറൊരു വീഡിയോയിൽ പറയുന്നത് മുത്തും കല്ലും ഇളകി വീണിരിക്കുന്നുവെന്നാണ്. അവർ അയച്ച വീഡിയോ കണ്ടാൽ വ്യക്തമാകും അത് ഫേയ്ക്കാണെന്ന്. ഇതെല്ലാം അവിടെയിരിക്കട്ടെ, ഇതിനിടയിൽ ചിലർ കണ്ടന്റിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ദിയ പറയുന്നു.

തന്നെ പിന്തുണയ്ക്കുന്ന സ്‌നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടെന്നും അത് തകർക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ടെന്നും ദിയ പറയുന്നു. തന്റെ ഫ്രണ്ടും വർക്ക് ചെയ്യുന്ന കുട്ടിയും തന്നെ ഒരു വീഡിയോ കാണിച്ചെന്നും. താനും അശ്വിനും ബാംഗ്‌കോക്കിൽ ഉള്ള ഒരുഫോട്ടോയായിരുന്നു ആ ഫോട്ടോയിൽ കൃത്യമം വരുത്തിയാണ് അയാൾ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ദിയ പറയുന്നു.

ഈ വീഡിയോ ചെയ്ത വ്യക്തി തന്നെ വ്യക്തിഹത്യ ചെയ്തായി ദിയ പറയുന്നു.
നിങ്ങളുടെ ഈ വീഡിയോ കണ്ടതിൽ നിന്ന് എവനിക്ക് മനസ്സിലായ കാര്യം നിങ്ങൾക്ക് എന്നെയും ഇഷ്ടമല്ല, എന്റെ അച്ഛനെയും ഇഷ്ടമല്ല, ഇഷ്ടപ്പെടണമെന്നില്ല, ആരും ആരെയും ഇഷ്ടപ്പെടേണ്ട കാര്യമില്ലെന്നും ദിയ പറയുന്നു.

എന്നെ പേഴ്‌സണിലി പരിചയമുള്ള, എന്റെ കൂടെ നിന്ന, വർഷങ്ങളായി എന്റെ കൂടെ ഉണ്ടായിരുന്നവർ പോലും പുറത്ത് പറയാൻ ധൈര്യപ്പെടാത്ത സംഭവമാണ് ഞാൻ എന്റെ കൂടെ നിന്നവനെ തേച്ച് ഒട്ടിച്ചുവെന്ന്, കൂടെ നിന്നവർക്ക് എല്ലാവർക്കും എന്താണ് ഉണ്ടായതെന്ന് വ്യക്തമായി അറിയാം, ദിയ പറയുന്നു. നിങ്ങൾ തെറ്റായ വിവരമാണ് പ്രചരിപ്പിക്കുന്നതെന്ന് നിങ്ങൾക്ക് ഓർക്കുന്നുണ്ടോ.

ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ സംസാരിക്കുന്ന നിങ്ങൾ എങ്ങനെ ഒരു ആണെന്ന് വിളിക്കാൻ പറ്റും, ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ എന്റെ ഫോട്ടോ തമ്പ് നെയിൽ വെച്ചത്? എനിക്ക് നിങ്ങളുടെ ജീവിതം തുലയക്കണമെന്നില്ല, എന്നെ നിങ്ങൾ ഇഞ്ചിഞ്ചായി തുലയ്ക്കുന്നത് പോലെ എനിക്ക് നിങ്ങളെ ഒരു ദിവസം കൊണ്ട് പറ്റും, പക്ഷേ താനത് ചെയ്യില്ലെന്നും ദിയ പറയുന്നു. സത്യം പറഞ്ഞാൽ പൊട്ടിക്കരഞ്ഞാൽ കൊള്ളാമെന്നുണ്ടെന്നും ദിയ പറയുന്നു. പക്ഷേ ഇത്രയും പേരുടെ മുന്നിലിരുന്ന് കരയാൻ തനിക്ക് താല്പര്യമില്ലെന്നും ദിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+