അശ്വിൻ നൽകിയ ഗിഫ്റ്റ് നിരസിച്ച് ദിയ, കാരണവും പറഞ്ഞു; ഒടുവിൽ ക്ഷമയും, സംഭവിച്ചത്
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ കൃഷ്ണ. ദിയയ്ക്കൊപ്പം എപ്പോഴും കാമുകൻ അശ്വിൻ ഗണേശും ഉണ്ടാവാറുണ്ട്. ഇവർ ഒരുമിച്ചെത്തുമ്പോൾ ആരാധകർക്കും സന്തോഷമാണ്. അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ വൈറൽ ആവുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അശ്വിന്റെ ജന്മദിനം കഴിഞ്ഞത്. ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ദിയ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി തന്റെ വിശേഷങ്ങൾ ദിയ പങ്കുവെയ്ക്കാറുണ്ട്. ഓസി ടോക്കീസ് എന്നാണ് ദിയയുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ ദിയ പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആയത്. അശ്വിന്റെ വീട്ടിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോ ആണ് ദിയ പങ്കുവെച്ചിരിക്കുന്നത്.

അശ്വിൻ ഗണേഷ് എനിക്ക് ഒരു കൂട്ടം റോസാപ്പൂക്കൾ ഗിഫ്റ്റ് ചെയ്തിരുന്നു എന്നാൽ താൻ അത് നിരസിച്ചു എന്ന് പറഞ്ഞാണ് ദിയ വീഡിയോ തുടങ്ങിയത്. ഇതിനുള്ള കാരണവും ദിയ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ദിയ റോസാപ്പൂക്കൾ നിരസ്സിച്ചത് എന്ന് അറിഞ്ഞപ്പോൾ ആരാധകർക്കും സന്തോഷമായി.
ഇന്ന് അശ്വിൻ എനിക്ക് ഒരു കൂട്ടം റോസാപ്പൂക്കൾ ഗിഫ്റ്റായി തന്നിരുന്നു. എന്നാൽ ഞാൻ അത് നിരസിച്ചു. എന്തുകൊണ്ടാണെന്ന് അറിയാമോ. ഇത് എന്റെ കയ്യിൽ കിട്ടിയാൽ വെറുതെ ഉണങ്ങിപ്പോകും. അതിന് പകരം ഇത് വെച്ച് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം. ക്രിയേറ്റീവ് ആയി ഉണ്ടാക്കാൻ പറ്റുമോ എന്ന് അശ്വിന്റെ അമ്മയോട് ചോദിച്ചെന്നും അപ്പോൾ റോസ് സർബത്ത് ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞെന്നും ദിയ പറയുന്നു.
തനിക്ക് പാൽ ഇഷ്ടമല്ലാത്തത് കൊണ്ട് റോസ് മിൽക്ക് ഇഷ്ടമല്ലെന്നും എന്നാൽ റോസ് ഫ്ലേവേഴ്സും അതിന്റെ എസൻസും ഇഷ്ടമാണെന്നും ദിയ പറയുന്നുണ്ട്. സാധാരണ വാങ്ങുന്നത് ആർട്ടിഫിഷ്യൽ ആയ എസൻസ് ആണ്. അത് കാെണ്ട് തന്നെ നന്നാറി സർബത്തും ഗ്രേപ്പ് സ്ക്വാഷും ഒക്കെ ഉണ്ടാക്കുന്ന ഗ്രേറ്റ് ഷെഫ് അവിടെ അകത്തുണ്ട്.
അപ്പോൾ ഈ റോസ് പൂക്കൾ കൊണ്ട് ഷെഫിനെ കൊണ്ട് സർബത്ത് ഉണ്ടാക്കാം എന്ന് വിചാരിച്ചു എന്നും ദിയ പറയുന്നു. അതേ സമയം തന്നെ തന്ന ഗിഫ്റ്റ് നിരസിച്ചതിന് അശ്വിനോട് ദിയ ക്ഷമ ചോദിക്കുകയും ചെയ്യുന്നത് കാണാം.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്തൊരു രസമാണ് ഇവരെ കാണാനെന്നും അശ്വിൻ വളരെ നിഷ്ക്കളങ്കനാണെന്നുമാെക്കെയാണ് കമന്റ്.












Click it and Unblock the Notifications