ഡെലിവറിയുടെ വേദന പത്തിൽ എത്ര? എപിഡ്യൂറൽ എടുത്തിട്ടും വേദനയോ? പരലോകം കണ്ടുവെന്ന് ദിയ
വ്ളോഗറായ ദിയ കൃഷ്ണ തന്റെ ഡെലിവറി വീഡിയോ യൂട്യൂബ് ചാനൽ വഴി പുറത്ത് വിട്ടത് വലിയ അമ്പരപ്പായിരുന്നു ചിലർക്കെങ്കിലും. പ്രസവം ഇങ്ങനെ പരസ്യമാക്കേണ്ടതുണ്ടോ എന്ന് ചോദിച്ചവർ നിരവധിയാണ്. അതേസമയം ഭർത്താവും കുടുംബവും അടക്കം ഒപ്പം നിന്ന് കൊണ്ടുളള ഡെലിവറിയുടെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്താൻ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിയയെ അഭിനന്ദിച്ചവരും ഒട്ടനവധി.
അതിനിടെ ഡെലിവറി വീഡിയോയിലെ ദിയയുടെ കരച്ചിലും മറ്റും വെറുതെ ആണെന്നും എപിഡ്യൂറൽ എടുത്തത് കാരണം ഡെലിവറിയുടെ വേദന അറിയില്ലെന്നും കമന്റ് ബോക്സിൽ പറഞ്ഞവരുമുണ്ട്. ഡെലിവറി സമയത്തെ വേദന കുറയ്ക്കാൻ വേണ്ടിയുളള കുത്തിവെപ്പാണ് എപിഡ്യൂറൽ. തന്റെ അനുഭവം എന്താണെന്ന് ഓസി ടോക്സ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച ക്യു ആൻഡ് എ വീഡിയോയിൽ ദിയ കൃഷ്ണ തുറന്ന് പറയുന്നു.
ദിയയുടെ വാക്കുകൾ: '' ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് പിരിയഡ്‌സ് ഇല്ലാത്തത് ആയിരുന്നു. ഡെലിവറി കഴിഞ്ഞ് 3-4 മാസം കൂടി പിരിയഡ്‌സ് ഉണ്ടാകില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത് കഴിഞ്ഞ് മാത്രമേ ഹോര്‍മോണുകള്‍ പഴയ രീതിയിലേക്ക് വരൂ. പക്ഷേ ഭാഗ്യം കുറവാണെങ്കില്‍ നേരത്തെ വന്ന് കയറും. സ്റ്റിച്ചിന്റെ കൂടെ പിരിയഡ്‌സ് വന്നത് കുറച്ച് വേദനയായിരുന്നു. സ്റ്റിച്ചില്‍ തനിച്ച് മരുന്ന് വെയ്ക്കുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. അശ്വിനോ അമ്മയോ നഴ്‌സോ വേണമായിരുന്നു. ഇപ്പോള്‍ താന്‍ പാട്ടും പാടി അത് ചെയ്യുന്നുണ്ട്.

ഡെലിവറിയുടെ വേദനയെ പത്തില്‍ എത്ര റേറ്റ് ചെയ്യുമെന്ന ചോദ്യത്തിന് ദിയയുടെ മറുപടി ഇങ്ങനെ, എപിഡ്യൂറല്‍ എടുത്തത് കൊണ്ട് മുഴുവന്‍ വേദനയും പോകുമെന്ന് പറയാനാകില്ലെന്ന് ഡോക്ടര്‍ ആദ്യമേ പറഞ്ഞിരുന്നു. വേദന ഉണ്ടാകും, പക്ഷേ കുറവായിരിക്കും. പത്തില്‍ ആറൊക്കെ വേദന ഉണ്ടായിരുന്നുവെന്ന് പറയാം. ക്രോണ്‍ട്രാക്ഷന്‍സ് ഹൈ ആകുന്ന സമയത്ത് പിരീഡ്‌സിന്റെ ആദ്യ ദിവസത്തേത് പോലുളള കടുത്ത വേദന ഉണ്ടാകും. അതിന്റെ പത്തിരിട്ടി വേദന കാണും, പക്ഷേ അത് പത്ത് സെക്കന്‍ഡ് കൊണ്ട് പോകും.
ഡെലിവറി സമയത്ത് വേദനയേക്കാള്‍ തനിക്ക് എല്ലാം അറിയാന്‍ പറ്റുന്നുണ്ടായിരുന്നു. കുറച്ച് അസ്വസ്ഥത ഉണ്ടായിരുന്നു. ഡെലിവറി കഴിഞ്ഞപ്പോള്‍ ബോധം പോയി, പിന്നെ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. തനിക്ക് എപിഡ്യൂറല്‍ ആദ്യം എടുത്തിരുന്നില്ല. കുറേ വേദന വരട്ടെ എന്ന് പറഞ്ഞ് അങ്ങനെ ഇരുത്തി. സമയം ആകാറായപ്പോഴാണ് ഡോക്ടര്‍ വന്ന് എപിഡ്യൂറല്‍ എടുത്തത്. അതിന് മുന്‍പ് പരലോകം ആയിരുന്നു.
ഡോക്ടര്‍ വന്ന് പോകുന്ന പത്ത് സെക്കന്‍ഡിന്റെ കാര്യമേ ഉണ്ടായിരുന്നുളളൂ. പക്ഷേ അത് ആലോചിക്കാന്‍ പോലും വയ്യ. ഹൈ സെഡേഷന്‍ ആയിരുന്നു എപിഡ്യൂറലിന്. ഇടയ്ക്കിടയ്ക്ക് തനിക്ക് ബോധം പോകുന്നുണ്ടായിരുന്നു. ഇടയ്ക്ക് ബോധം വരുമ്പോള്‍ ചുറ്റും നില്‍ക്കുന്നവരെ രണ്ടും മൂന്നും ആയിട്ടായിരുന്നു കാണുന്നുണ്ടായിരുന്നത്. പോസ്റ്റ്പാര്‍ടെം ഡിപ്രഷന്‍ തനിക്കും അമ്മയ്ക്കും ഉണ്ടായിട്ടില്ല. അമ്മയോട് ചോദിക്കുമായിരുന്നു എന്താണ് ഇതെന്ന്. അമ്മയ്ക്ക് പ്രസവശേഷം ഒരു കുഴപ്പവും ഉണ്ടായിട്ടില്ല. തന്നോട് പലരും ചോദിക്കുന്നുണ്ട് പോസ്റ്റ്പാര്‍ടെം ഡിപ്രഷന്‍ ഉണ്ടോ എന്ന്. താന്‍ പഴയത് പോലെ നോര്‍മല്‍ ആയിത്തന്നെയാണ് ഉളളത്. ചിലര്‍ക്ക് വീട്ടില്‍ അവരെ നോക്കുന്ന രീതിയിലോ, ഭര്‍ത്താവിന്റെ അടുത്ത് നിന്ന് കെയര്‍ കിട്ടാത്തത് കൊണ്ടൊക്കെ ഇത് സംഭവിക്കാം. ഭാഗ്യവശാല്‍ തനിക്കൊപ്പം എല്ലാവരും ഉണ്ട്. അശ്വിനും ലീവെടുത്ത് തനിക്കൊപ്പം നില്‍ക്കുകയാണ്, ദിയ പറയുന്നു.












Click it and Unblock the Notifications