കുഞ്ഞ് ചിരിക്കുന്നത് പോലുമില്ലായിരുന്നു; എന്റെ ബിപി കുറഞ്ഞു; ഇങ്ങനെയൊക്കെ സംഭവിച്ചതിന് ഒരു കാരണമുണ്ട്
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് തന്റെ കുഞ്ഞിന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. കുഞ്ഞ് ഓമിക്ക് രണ്ടു മാസമായെങ്കിലും സ്വകാര്യതയെ കരുതി ഇതുവരെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മുഖത്തിന്റെ ചിത്രം പുറത്ത് വിട്ടതോടെ ദിയയുടെ വീട്ടിലെ വിശേഷങ്ങള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ച് അശ്വിന്റെയും ദിയയുടെയും വിവാഹ വാര്‍ഷിക ദിനം ആയിരുന്നു. തിരുവോണ ദിവസം കൂടിയായിരുന്നതിനാല്‍ അന്ന് വലിയ ആഘോഷപൂര്‍വ്വം കുഞ്ഞിന്റെ ഫേസ് റിവീലിങ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ ആ പദ്ധതികളെല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷിക ദിനവും കുഞ്ഞിന് രണ്ടു മാസം പൂര്‍ത്തിയായതിന്റെ ആഘോഷവുമൊക്കെ കിംസ് ആശുപത്രിയിലായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് അശ്വിന്. കുഞ്ഞിന് സുഖമില്ലാതായതോടെയാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവന്നത്. ഐസിയുവില്‍ ആയിരിക്കുമ്പോള്‍ സിസ്റ്റേഴ്സ് വന്ന് വെഡിങ് ആനിവേഴ്സറി ആശംസകള്‍ നല്‍കിയതായി ദിയ കൃഷ്ണ പറഞ്ഞു. ദിയയുടെ പുതിയ യൂട്യൂബ് വീഡിയോയിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദിയയുടെ വാക്കുകള്‍: അസുഖം ബാധിച്ചതോടെ കുഞ്ഞിന് 600 ഗ്രാമോളം കുറഞ്ഞു. കുഞ്ഞു ചിരിക്കുന്നത് പോലുമില്ലായിരുന്നു. എപ്പോഴും ഒരു വേദനയോടെയാണ് കുഞ്ഞു കിടന്നിരുന്നത്. പെട്ടെന്ന് അങ്ങനെയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ടൗണ്‍ ആയിപ്പോയി. ഞാന്‍ ആകട്ടെ കരഞ്ഞ് കരഞ്ഞ് ബിപി ഒക്കെ ഡൗണ്‍ ആയി. ആ ഒരു അവസ്ഥയില്‍ എത്തി.
സെപ്റ്റംബര്‍ അഞ്ച് ഒരുപാട് ആഗ്രഹിച്ചിരുന്ന ദിനമായിരുന്നു. ബേബിയുടെ ഫേസ് റിവീലിങ്ങും വിവാഹ വാര്‍ഷിക ദിനവും ഒക്കെയായി. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിന് ഒരു കാരണമുണ്ട്. ഇങ്ങനെ പലതും സംഭവിക്കുമ്പോള്‍ ഡൗണ്‍ ആയിട്ടുണ്ടെങ്കിലും പിന്നീട് അങ്ങനെ സംഭവിച്ചത് നന്നായി എന്ന് ചിന്തിക്കാന്‍ ഇടയായിട്ടുണ്ട്. അച്ഛന് പറഞ്ഞിട്ടുണ്ട്, ഒരിക്കലും ഒരാളുടെ ലൈഫ് നേര്‍രേഖയില്‍ പോകില്ല എന്ന്. അത് ചത്തതിനു തുല്യമാണ്.
അപ് ആന്‍ഡ് ഡൗണ്‍ ജീവിതത്തില്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. എല്ലാവരും സന്തോഷത്തോടെ നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഡൗണ്‍ ഉണ്ടായത്. ഞാനിത് പോസിറ്റീവായാണ് എടുക്കുന്നത്. താഴ്ചയുണ്ടാകുമ്പോള്‍ ഉയര്‍ച്ചയുണ്ടാകും. ഇപ്പോള്‍ തന്നെ വളരെ ഞാന്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അവന് പൂര്‍ണ ആരോഗ്യവാനാണ്. പുതിയ സൗണ്ടുകളൊക്കെ ഉണ്ടാക്കിത്തുടങ്ങി.
ഓണം ആഘോഷിക്കാനുള്ള ഒരു മൂഡില്‍ ആയിരുന്നില്ല. വൈകാതെ എല്ലാവരും ചേര്‍ന്ന് ഒരു ഓണസദ്യ പുറത്തുപോയി കഴിക്കാനാണ് പ്ലാന്‍. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉള്ളതുകൊണ്ടു തന്നെ കുഞ്ഞ് പഴയ പോസിറ്റീവ് ലൈഫിലേക്ക് തിരിച്ചുവരികയാണ്. ഇപ്പോള്‍ അവന്റെ ചിരി കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. ചുമയ്ക്ക് നെബുലൈസേഷന് ഉള്‍പ്പെടെ കൊടുക്കുന്നുണ്ട്.
കുഞ്ഞിന്റെ ദേഹത്തെല്ലാം സൂചി വെച്ച് കഴിഞ്ഞു. അവര്‍ കുത്താന്‍ വരുമ്പോള്‍ ഞാന്‍ നെഞ്ചു പൊട്ടി കരയും. ചുമ കാരണം പാലു കൊടുക്കാനും കഴിയുന്നില്ല. എന്റെ ബിപിയും കൂടി. ഒരാഴ്ച്ചയിലേറെ ആശുപത്രിയിലായിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications