അശ്വിനുമായുള്ള പ്രണയം; അമ്മ സിന്ധു കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ..ഒടുവിൽ തുറന്ന് പറഞ്ഞ് ദിയ കൃഷ്ണ
കൊച്ചി: സുഹൃത്തായ അശ്വിൻ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത് മുതൽ സോഷ്യൽ മീഡിയ ഇന്ഫ്ലുവൻസർ കൂടിയായ ദിയ കൃഷ്ണ കേൾക്കുന്ന ചോദ്യമാണ് എങ്ങനെയാണ് ഈ വാർത്തയോട് കുടുംബം പ്രതികരിച്ചതെന്നാണ്. പ്രൊപ്പോസൽ വീഡിയോ പങ്കിട്ടപ്പോൾ സഹോദരി ഹൻസിക ഇതൊക്കെ എപ്പോൾ എന്ന് കമന്റിട്ടതോടെ വീട്ടുകാർ അറിയാതെയാണോ ദിയയുടെ പ്രണയം എന്നുള്ള ചോദ്യങ്ങളും ചിലർ ഉയർത്തി. ഇപ്പോഴിതാ ഇതിന് മറുപടി നൽകുകയാണ് ദിയ. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഒരാണ് ഒരു പെണ്ണിനെ ഇഷ്ടമാണോയെന്ന് പറയുന്നത് കുടുംബത്തിനെ മൊത്തം വിളിച്ചുകൊണ്ട് വന്നിട്ടല്ല. വിദേശ നാടുകളാണെങ്കിൽ പോലും അങ്ങനെ ഒരു പ്രൊപ്പോസൽ വീഡിയോയിൽ 10 ശതമാനം മാത്രമായിരിക്കും കുടുംബം വരുന്നത്. അല്ലാതെ ആണും പെണ്ണും മാത്രമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. വിൽ യു മാരി മി എന്ന് ചോദിച്ച് പെൺകുട്ടി യെസ് എന്ന് പറയുന്നിടത്ത് തീർന്നു. പിന്നെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കുകയെന്നത് ഒരു ടാസ്കാണ്.അശ്വിന്റെ വീട്ടിൽ എല്ലാവർക്കും എല്ലാം അറിയാം. വീട്ടിൽ താൻ അവതരിപ്പിച്ചിട്ടുണ്ട്. നെഗറ്റീവ് പ്രതികരണമെന്നും ഇതുവരെ വന്നിട്ടില്ല.

18 വയസായി കഴിഞ്ഞാൽ, ഫിനാൻഷ്യലി ഇന്റിപെന്റന്റ് ആയാൽ, വിവാഹം കഴിക്കാൻ മുതിർന്നെന്ന് തോന്നിയാൽ ,ഒരു കുടുംബമായി ജീവിക്കാമെന്ന് തോന്നിയാൽ, ഒരു കുഞ്ഞിനെ നോക്കാൻ തയ്യാറാണെങ്കിൽ ഗോ വിത്ത് ഇറ്റ് എന്നേ പറയാനുള്ളൂ.
വിവാഹം മാത്രമല്ല,കുഞ്ഞിനെയൊക്കെ നോക്കാൻ വളരെ ചെറുപ്പം തൊട്ട് എനിക്ക് ഇഷ്ടമാണ്. അങ്കിൾമാർ വീട്ടിൽ വരുമ്പോൾ അവരുടെ കുഞ്ഞിനെ നോക്കാൻ എനിക്ക് 500 രൂപ വെച്ച് തരുമായിരുന്നു. ഈ തുക 50,000 വരെയായിട്ടുണ്ട്. എനിക്ക് ഇഷ്ടമായിരുന്നു അവരെ നോക്കാൻ. ഒരു ഹാപ്പി ലൈഫ് എന്നത് എനിക്ക് ഭയങ്കര ആഗ്രഹമാണ്.
പലരും ചോദിക്കാറുണ്ട്, എന്താ ദിയ സിനിമയിലൊന്നും കയറുന്നില്ലേന്ന്. നല്ലൊരു അവസരം വരാൻ ഞാൻ കുറേക്കാലം കാത്തിരുന്നു. പക്ഷേ ഒരു പോയിന്റെ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി സിനിമ എന്നതല്ല ലൈഫ്, അതിന്റെ പുറകെ പോകാൻ എനിക്ക് പറ്റിയില്ല, എനിക്കിപ്പോൾ എന്റെ ബിസിനസിൽ ഫോക്കസ് ചെയ്യണം, ഞാൻ ഫിനാൻഷ്യലി ഇന്റിപെന്റന്റ് ആണ്. എനിക്ക് എന്നെ നോക്കാൻ കുടുംബത്തെ നോക്കാൻ ഒരു കുഞ്ഞിനെ നോക്കാൻ എല്ലാം പര്യാപ്തമാണ് ഞാൻ. ഇപ്പോൾ എനിക്ക് 26 വയസായി. ഞാൻ ഒരു കുട്ടിയല്ല. എന്നാലും വീട്ടുകാർക്ക് ഞാൻ ബേബിയാണ്. അതുകൊണ്ട് തന്നെ ആകുലതകൾ ഉണ്ടാകും. അത് അവരെ പറഞ്ഞ് മനസിലാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട്.
വീട്ടുകാർക്ക് ഷോക്കൊന്നും ആയില്ല. പക്ഷേ അമ്മ ചോദിച്ചു എന്തുകൊണ്ട് ഒന്നും പറഞ്ഞില്ലെന്ന്. എനിക്കും സർപ്രൈസ് ആയിരുന്നുവെന്നാണ് ഞാൻ അമ്മയോട് പറഞ്ഞത്. അശ്വിൻറെ അമ്മ ചോദിച്ചത് എന്തുകൊണ്ട് എന്നെ ക്ഷണിച്ചില്ലെന്നാണ്', ദിയ പറഞ്ഞു.












Click it and Unblock the Notifications