അശ്വിന്റെ മണം എനിക്ക് ഇഷ്ടമല്ലായിരുന്നു, എന്റെ അടുത്ത് വരരുതെന്ന് പറഞ്ഞു, ഒരുപാട് കരഞ്ഞു; ദിയ കൃഷ്ണ
ഗർഭകാലത്ത് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ തുറന്ന് പറഞ്ഞ് സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ. പഴയ ജീവിതത്തിലേക്ക് പോകണമെന്ന് പറഞ്ഞ് താൻ ഒരുപാട് കരഞ്ഞിരുന്നുവെന്നും ഛർദ്ദി പോലുള്ള അസ്വസ്ഥതകൾ വളരെ അധികം ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ദിയ പറഞ്ഞു.സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഞങ്ങൾ തമ്മിൽ അടിയായിരുന്നു. എനിക്ക് അശ്വിന്റെ മണം ഇഷ്ടമല്ല, വിഷമം കൊണ്ടാണെങ്കിലും പറയും എന്റെ അടുത്ത് വരരുതെന്ന്. പറഞ്ഞ്, പറഞ്ഞ് ആയപ്പോൾ ഇവൻ എന്റെ അടുത്ത് നിന്ന് മാറാൻ തുടങ്ങി. അത് ഇവന് ഭയങ്കര ഫ്രസ്ട്രേഷനായി. ലണ്ടനിലൊക്കെ പോയപ്പോൾ ഇവൻ സംസാരിക്കുന്നതൊക്കെ എനിക്ക് പ്രശ്നമായി. പണ്ട് ഞാൻ ഇവനോട് പറയുമായിരുന്നു തന്റെ സ്മെൽ നല്ലതാണ് എന്നൊക്കെ. ഗർഭിണിയായ സമയത്ത് ഞാൻ ഇവനെ ഇഗ്നോർ ചെയ്യുന്നുവെന്നൊക്കെ ഇവന് തോന്നാൻ തുടങ്ങി, പക്ഷെ അതൊക്കെ എന്റെ സിക്ക്നെസ് ആയിരുന്നു.

സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടന്നപ്പോൾ ഞാൻ എന്റെ ഹണിമൂൺ പിരിഡ് ഓഫ് പ്രെഗ്നെൻസിയിലായിരുന്നു. സന്തോഷവതിയായിരുന്നു, ഛർദ്ദിപോലുള്ള പ്രശ്നങ്ങളൊക്കെ മാറിയിരുന്നു. അപ്പോഴാണ് ഇവൻ എന്റെ ഫസ്റ്റ് ട്രൈമസ്റ്റർ അവസ്ഥ ആക്സപ്റ്റ് ചെയ്യുന്നത്. പിന്നെ മെല്ലെ മെല്ലെ എന്നെ ഡീൽ ചെയ്യാൻ പഠിച്ചു. എല്ലാം ബാക്ക് ടു നോർമൽ. പിന്നെ പിന്നെ എല്ലാം ഒകെയായിരുന്നു. ചില വിവാദങ്ങളിൽ ചെന്ന് പെട്ടതൊഴിച്ചാൽ.
ആദ്യ ട്രൈമസ്റ്ററിൽ ഞാൻ ഭയങ്കരമായി കരയുമായിരുന്നു. എനിക്ക് പുറത്ത് പോകണം, രാത്രി പുറത്ത് നിൽക്കണം എന്നൊക്കെ പറയുമായിരുന്നു. പുറത്ത് പോകരുതെന്നൊക്കെ പറഞ്ഞപ്പോൾ ശരിക്കും ലോക്ക് ഡൗൺ ആയപ്പോലെയൊക്കെ തോന്നി. എവിടെ യാത്ര പോയാലും ഛർദ്ദിക്കുന്ന അവസ്ഥ. പക്ഷെ ആദ്യ ട്രൈമസ്റ്റർ കഴിഞ്ഞപ്പോൾ, പുറത്തൊക്കെ പോകാൻ ഒകെ ആയപ്പോൾ പിന്നെ ഞാൻ ഹാപ്പിയായിരുന്നു. എന്നെ സംബന്ധിച്ച് മകൻ ഒബ്സെഷൻ ആണ്.
'ദിയയുടെ ഫസ്റ്റ് ട്രൈമെസ്റ്ററിൽ തന്നെ അവളുടെ മാറ്റം എനിക്ക് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സമയമെടുത്തു.വിവാഹം കഴിഞ്ഞ പാടെ കൊച്ച് ഉണ്ടാകുന്നത് ഓസിയുമായുള്ള ബോണ്ട് കുറയാൻ കാരണമാകുമോയെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. അതുമാത്രമായിരുന്നു ഭയം. ഇപ്പോൾ ഹാപ്പിയാണ്. പണ്ടൊക്കെ ഞാൻ മാറി നിന്നാൽ അശ്വിനെവിടെ എന്ന് ഓസി ചോദിച്ചോണ്ടിരിക്കും. ഇപ്പോൾ കൊച്ചിനെ കണ്ടില്ലെങ്കിലാണ് പ്രശ്നം, അശ്വിൻ പറഞ്ഞു.
അഹാനയൊക്കെ കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചോദിച്ച് മനസിലാക്കും. എപ്പോൾ എണീക്കും, ഉറങ്ങും എന്നൊക്കെ ചോദിക്കും. അമ്മുവിന് വിവാഹം കഴിഞ്ഞാൽ കുഞ്ഞ് വേണമെന്നാണ്. അതുകൊണ്ട് ഓരോ കാര്യങ്ങളും ചോദിക്കും. ഇഷാനി അത്ര ക്യൂരിയസ് അല്ല. എന്തായാലും അമ്മു ഉടൻ വിവാഹം കഴിക്കും. അതുകൊണ്ട് അറിയാൻ താത്പര്ം ഉണ്ടാകും. മാത്രമല്ല അമ്മു കൊച്ചിലേ തൊട്ടേ വളരെ ക്യൂരിയസ് ആണ്. എല്ലാം അറിയണം. ഞാനൊക്കെ എന്തായാലും വരുന്നിത്ത് വെച്ച് കാണാം എന്ന ചിന്തയാണ്, ഇഷാനിയെ സംബന്ധിച്ച് കാണണ്ട എന്ന താത്പര്യവും. ഒന്ന് എടുത്തോണ്ട് പോ എന്ന മനോഭാവമാണ്. ഹൻസികയ്ക്ക് എന്താണ് വരുന്നതെന്ന് അറിയാത്ത അവസ്ഥയാണ്. ഭയങ്കര കൺഫ്യൂഷനാണ്. അതുകൊണ്ട് ഞങ്ങളോടെല്ലാവരോടും ചോദിച്ചേ ചെയ്യൂ. ഞങ്ങളൊക്കെ കൊഞ്ചിച്ച് വഷളാക്കിയതുകൊണ്ടാണ്. ഞങ്ങൾ നാല് പേരും വ്യത്യസ്ത ക്യാരക്ടറുകളാണ്.
വിവാഹം കഴിച്ച് കുഞ്ഞ് വേണ്ടെന്ന് ഇഷാനി പറഞ്ഞപ്പോൾ അതിനെ ആരും ചോദ്യം ചെയ്യേണ്ട കാര്യമില്ല. അതവളുടെ താത്പര്യമാണ്. അവൾക്ക് ഇഷ്ടമുള്ളത് പോലെ അവൾ ജീവിക്കട്ടെ. അവൾ സ്വന്തം അധ്വാനിച്ച് ജീവിക്കുന്ന ആളാണ്. ലുക്ക് വൈസ് ഇഷാനിയാണ് ചിൽ. അമ്മയെ പോലെ തന്നെയാണ് ഇഷാനി.












Click it and Unblock the Notifications