Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ സഹോദരിമാർ അശ്വിനുമായി ക്ലോസല്ല', കാരണം പറഞ്ഞ് ദിയ കൃഷ്ണ..പക്ഷേ..

കൊച്ചി: ദിയ കൃഷ്ണ തന്റെ പ്രണയത്തെ കുറിച്ച് സോഷ്യൽ മീഡിയ വഴി ആരാധകരോട് തുറന്ന് പറഞ്ഞപ്പോൾ ആദ്യം കമന്റിട്ടവരിലൊരാൾ ദിയയുടെ ഇളയ സഹോദരിയായ ഹൻസികയായിരുന്നു. ഇതൊക്കെ എപ്പോൾ എന്നായിരുന്നു ഹൻസിക പോസ്റ്റിന് താഴെ കുറിച്ചത്. ഇതോടെ സഹോദരിമാരും മാതാപിതാക്കളുമൊന്നും ദിയയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞില്ലേയെന്നും ആർക്കും അശ്വിനുമായി അടുപ്പം ഇല്ലേയെന്നുമൊക്കെയുള്ള ചോദ്യങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ദിയ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'എന്റെ സഹോദരിമാർ ആരും അശ്വിനുമായി ക്ലോസ് അല്ല. ഇവൻ ആരുമായും ക്ലോസ് അല്ല. ഇവൻ അഞ്ച് മിനിറ്റ് വേറൊരു പെൺകുട്ടിയോട് അധികമായി സംസാരിച്ചിട്ടുണ്ടെങ്കിൽ അത് എന്റെ സുഹൃത്ത് അഞ്ജലിയോടാണ്. ഇവൻ പൊതുവെ അങ്ങനെ ആരോടും സംസാരിക്കുന്നയാളല്ല. ഞാനാണ് പറയാറ് പെൺകുട്ടികളോടൊക്കെ സംസാരിക്കാൻ.

diyaahana-1

എന്റെ സഹോദരിമാർക്കൊരു രീതിയുണ്ട്. അവർ ആരോടും അങ്ങോട്ട് പോയി സംസാരിക്കില്ല. ഇവനും അവരോട് പോയി അങ്ങോട്ട് സംസാരിക്കില്ല. പക്ഷേ ഭാവിയിൽ ഇവർ സംസാരിക്കുമെന്നും സുഹൃത്തുക്കളാകുമെന്നും ഞാൻ കരുതുന്നുണ്ട്. ഇവന്റെ പെരുമാറ്റം എന്നത് ആർക്കും അങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കില്ല. ഇവൻ ഒരു പാവം കുട്ടിയാണ്. അങ്ങനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണവുമില്ല. ഞങ്ങൾ ബാംഗ്ലൂരിൽ പോയപ്പോൾ എന്റെ ആന്റിമാരുടെയൊക്കെ വീട്ടിൽ പോയിട്ടുണ്ട്. എന്റെ കസിൻസുമാരുമായി ഇവൻ മച്ചാ മച്ചാ കമ്പനിയാണ്.

എന്റെ ആന്റിക്കൊക്കെ ഇവനെ ഇഷ്ടമാണ്. എന്റെ അങ്കിൾ തിരുനെൽവേലിക്കാരനാണ്. ഇവർക്കൊക്കെ വൈബ് ചെയ്യാൻ പറ്റിയിട്ടുണ്ട്. ഇവനെ കണ്ട അന്ന് തന്നെ ഇവൻ വളരെ പാവമാണെന്നാണ് ആന്റി പറഞ്ഞത്.

സോഷ്യൽ മീഡിയ വഴിയുള്ള നെഗറ്റീവ് വിമർശനങ്ങളെ ഞങ്ങളുടെ കുടുംബം കാര്യമാക്കാറേ ഇല്ല.നമ്മൾ നമ്മളുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ ട്വിസ്റ്റ് ചെയ്ത് പറയുന്നവർക്കായിരിക്കും ബുദ്ധിമുട്ട്. അല്ലാതെ ഞങ്ങൾ കാര്യമാക്കാറില്ല. ചില ട്രോളുകളൊക്കെ കാണുമ്പോൾ ഞാൻ ചിരിക്കും. അത് ഞാൻ എൻജോയ് ചെയ്യാറുമുണ്ട്. മീമുകളും ട്രോളുകളുമൊക്കെ ഉണ്ടാക്കണമെങ്കിൽ എന്റെ വ്ലോഗ് ഇരുന്ന് കാണണമല്ലോ? ഞാൻ പോലും എന്റെ വ്ലോഗ് കാണാറില്ല. ഇവരൊക്കെ കാണുന്നത് കൊണ്ടാണ് എനിക്ക് റെവന്യൂ കിട്ടുന്നത്.

മീംമ്സും ട്രോളുമൊക്കെ ഒരുപരിധി വരെ ഒകെയാണ് . എന്നാൽ ആരേയും ടാർഗറ്റ് ചെയ്യാതിരിക്കുക. വീട്ടിലുള്ളവരെ അടക്കം മോശം പറയുമ്പോഴാണ് ഞാൻ പ്രതികരിച്ചത്. അച്ഛന്റെ വിവാദത്തിൽ പ്രതികരിക്കാൻ കാരണം ബിഗ് ബോസിൽ പങ്കെടുത്ത ഒരാളൊക്കെ പ്രതികരിച്ചതിനെ കുറിച്ച് എന്നോട് ചിലർ എന്റെ വ്ലോഗിന് താഴെ വന്ന് പറഞ്ഞപ്പോഴാണ്. അച്ഛൻ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് ഞാൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. അതൊക്കെ ട്വിസ്റ്റ് ചെയ്ത് പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+