Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുൻ റിലേഷനിൽ അനുഭവിച്ച ഇൻസെക്യൂരിറ്റി..അവരുടെ ഉദ്ദേശം പ്രശസ്തിയായിരുന്നു, പണത്തിന് എന്റെ കാർഡ് എടുത്തു'; ദിയ

കൊച്ചി: തന്റെ ലൈഫിലെ ബ്രേക്കപ്പുകളെ പറ്റി പല വീഡിയോയിലൂടെയും തുറന്നുപറഞ്ഞിട്ടുണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ഇപ്പോഴിതാ മുൻ ബന്ധങ്ങളിൽ താൻ നേരിട്ട അരക്ഷിതാവസ്ഥയെ (ഇൻസെക്യൂരിറ്റി) കുറിച്ച് തുറന്നുപറയുകയാണ് ദിയ. തന്റെ പങ്കാളിയായ അശ്വിൻ ഗണേഷിനെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നും ദിയ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ദിയയുടെ വാക്കുകൾ ഇങ്ങനെ

'എന്റെ മുൻ റിലേഷനുകളിൽ ഞാൻ വളരെ അധികം ഇൻസെക്യുയർ ആയിരുന്നു. എന്റെ കൂടെ നിൽക്കുന്നവർ എല്ലായപ്പോഴും മറ്റുള്ള പെണ്ണുങ്ങളെയായിരുന്നു നോക്കിയിരുന്നത്. എന്നിട്ട് അവരെ കാണാൻ ഭംഗിയുണ്ടെന്ന് പറയും. ഞാനെന്താ ഭംഗിയില്ലേ എന്നൊരു തോന്നലായിരുന്നു അപ്പോഴെനിക്ക്. എന്റെ പ്രായത്തിന്റെ കൂടി പ്രശ്നം ആയിരിക്കാം അത്. എന്നാൽ അശ്വിൻ ഞാൻ സുഹൃത്തായി ഇരിക്കുമ്പോൾ പോലും എന്നെ സെക്യുറാക്കി വെച്ചു. നൈറ്റ ഡ്രസിൽ പന്ന ലുക്കിൽ വീട്ടിൽ ഇരുന്നാൽ പോലും അശ്വിൻ പറയും എന്ത് ഭംഗിയാടാ നിന്നെ കാണാൻ എന്ന് ചുമ്മാ പറയും. അത് വെറുതെ പറയുന്നതാണോയെന്ന് എനിക്ക് അറിയില്ല. പക്ഷേ വെറുതെ പറഞ്ഞ് കൊണ്ടിരിക്കും. ഇതൊക്കെ നമ്മുക്ക് ആത്മവിശ്വാസം തരുന്നതാണ്.

 diyaaswin-

എന്റെ ബാഗ് പിടിച്ച് എന്റെ കൂടെ നടക്കുന്നതും ഞാൻ കൈ കഴക്കുന്നു എന്ന് പറയുമ്പോൾ എന്റെ കൈയ്യിലുള്ളതെല്ലാം പിടിക്കുന്നതുമെല്ലാം എനിക്ക് സന്തോഷമാണ്. നീ വന്നാ മാത്രം എന്ന് എന്നോട് പറയും. ഞാൻ ഫൈന്റസൈസ് ചെയ്ത എല്ലാ തമിഴ് മൂവി ക്യാരക്ടേഴ്സും എനിക്ക് അശ്വിനിൽ കാണാൻ സാധിക്കും. ഞാൻ പ്രതീക്ഷിച്ചതൊക്കെ എനിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ അശ്വിനെ പ്രണയിച്ചത്. അശ്വിന് എന്നെ കുറിച്ച് എല്ലാം അറിയാം. എന്റെ മുൻ ബന്ധങ്ങളായാലും എന്റെ വീട്ടിലെ കാര്യങ്ങളെല്ലാംഅറിയാം. എന്റേതായ

എന്നെ പരിചയപ്പെട്ട് റിലേഷനിലായി അതുവഴി ഫോളോവേഴ്സിനെ ഉണ്ടാക്കി ഫേയ്മസ് ആകണം എന്ന് ചിന്തിച്ചവർ ആണ് ഇവനൊഴികെ എല്ലാവരും. ഒരു പ്രാവശ്യം പോലും എന്റെ ഫോട്ടോസ് സ്റ്റോറി ഇടാമോ വീഡിയോ ആക്കാമോ എന്നൊന്നും അശ്വിൻ ഇതുവരെ എന്നോട് ചോദിച്ചിട്ടില്ല. എന്റെ സൗഹൃദത്തിന് വേണ്ടി മാത്രമാണ് ഇവൻ ഒപ്പം നിൽക്കുന്നത്. ബില്ല് പോലും അവൻ അവന്റേത് അടക്കം. മുൻപുണ്ടായിരുന്നവർ എന്റെ കാർഡ് എടുത്ത് വീശും. അത് സുഹൃത്തുക്കളാണെങ്കിലും. ഞാൻ എന്റെ കൂടെ നിന്നവരെയൊക്കെ വിശ്വസിച്ച് പോയി. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ പലരേയും ഞാൻ ഒഴിവാക്കി.കൈയ്യിലെണ്ണാവുന്ന എന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. അത്ര മതി എനിക്ക്', ദിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+