ഓസിയില്‍ നിന്നും വാങ്ങിയ മാല ഒരു തവണ പോലും ധരിക്കാനായില്ല: സംഭവിച്ചതെന്ത്, കസ്റ്റമറുടെ വീഡിയോ പങ്കിട്ട് ദിയ
പ്രമുഖ സോഷ്യല്‍ മീഡിയ താരമായ ദിയ കൃഷ്ണയുടെ ഓണ്‍ലൈന്‍ ആഭരണ വില്‍പ്പന സംരഭവുമായി ബന്ധപ്പെട്ട ചില വിവാദങ്ങള്‍ അടുത്തിടെ ഉയർന്ന് വന്നിരുന്നു. ഒ ബൈ ഓസി യെന്ന ദിയയുടെ സ്ഥാപനത്തില്‍ നിന്നും ആഭരണം വാങ്ങിയ തങ്ങള്‍ക്ക് കേടുപാട് സംഭവിച്ച ആഭരണങ്ങള്‍ കിട്ടിയെന്നതായിരുന്നു ഒരു പരാതി. വീഡിയോ അടക്കം പരാതിക്കാരി പുറത്ത് വിട്ടെങ്കിലും അതിനെയെല്ലാം നിഷേധിച്ചുകൊണ്ട് ദിയ കൃഷ്ണ രംഗത്ത് എത്തുകയും തന്റെ ഭാഗം വ്യക്തമായി വിശദീകരിക്കുകയും ചെയ്തു.
ചിലർ പരാതി ഉയർത്തിയെങ്കിലും ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ആഭരണം വാങ്ങിയപ്പോള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ട് മറ്റ് ചില യൂട്യൂബേഴ്സും രംഗത്ത് വരുന്നുണ്ട്. അത്തരത്തില്‍ തന്റെ വ്യക്തിപരമായ അനുഭവം പങ്കുവെക്കുകയാണ് റെമി റെനിയെന്ന വ്ളോഗർ.

ഓ ബൈ ഒസിയില്‍ നിന്നും ഒരു നെക്ക് പീസ് ഞാന്‍ ഓർഡർ ചെയ്തിരുന്നു. മികച്ച റേറ്റിങുള്ള ഒരു ആഭരമായിരുന്നു അത്. ഫെബ്രുവരി ലാസ്റ്റിലാണ് ഓർഡർ ചെയ്യുന്നത്. പെട്ടെന്ന് തന്നെ കിട്ടി. ഒരുപാട് വെബ്സൈറ്റില്‍ ഈ സെയിം സാധനം ഞാന്‍ കണ്ടിട്ടുണ്ടായിരുന്നെങ്കിലും കുറച്ചുകൂടെ വില കുറഞ്ഞ് കണ്ടത് ഓ ബൈ ഓസിയിലാണ്. അതോടൊപ്പം തന്നെ ദിയ കൃഷ്ണയെന്ന സെലിബ്രിറ്റിയിലുള്ള വിശ്വാസം കൊണ്ടുമാണ് ഞാന്‍ അവരില്‍ നിന്ന് തന്നെ ഓർഡർ ചെയ്യാമെന്ന് വിചാരിച്ചു.
സാധനം കയ്യില്‍ കിട്ടിയപ്പോള്‍ നമ്മള് പ്രതീക്ഷിച്ചതിനേക്കാള്‍ നല്ലതായിരുന്നു. പൊട്ടി പോയതിനാല്‍ ഇപ്പോള്‍ അത് കാണിക്കാന്‍ കയില്ലില്ല. ഇങ്ങനെ ഒരു റിവ്യൂ ചെയ്യേണ്ടി വരും എന്ന് കരുതാത്തിനാല് അത് എടുത്ത് വെച്ചതുമില്ല. ഇപ്പോഴാണല്ലോ ചില പ്രശ്നങ്ങള്‍ ഉയർന്ന് വരുന്നത്. ഒരു പരിപാടിക്ക് പോലും അത് ഇടാന്‍ പറ്റിയില്ലെന്ന വിഷമമുണ്ട്. പൊട്ടിപോയത് ആ സാധനത്തിന്റെ ക്വാളിറ്റി പ്രശ്നം കൊണ്ടുന്നുമല്ല. എന്റെ പുത്രന്റെ കലാവിരുതിലാണ് ആ മാല പൊട്ടിപോയതെന്നും വ്ലോഗർ പറയുന്നു.
ഒരിക്കലും ഞാന്‍ ഓ ബൈ ഓസിയെന്ന സ്ഥാപനത്തെ കുറ്റം പറയില്ല. നല്ല ക്വാളിറ്റിയുള്ള സാധനമാണ് അവർ തന്നത്. അതുപോലത്തെ മറ്റൊന്ന് കൂടെ അവരില്‍ നിന്ന് തന്നെ ഓർഡർ ചെയ്യണമെന്നുണ്ട്. എന്തുകൊണ്ടാണ് ആളുകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. നമ്മള് ഒരു ബിസിനസ് നടത്തുകയാണെങ്കിലും കുറേ ജീവനക്കാരായിരിക്കുമല്ലോ ജോലി ചെയ്യുന്നത്. പിന്നെ പാർസല്‍ സർവ്വീസും. അവിടെ നിന്നെല്ലാം മിസ്റ്റേക്കുകള് സംഭവിക്കാം.
പാർസല്‍ സർവ്വീസ് സമയത്ത് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ പോലും കൃത്യമായ രീതിയില്‍ ഓപ്പണിങ് വീഡിയോ എടുത്ത് അയച്ചാല്‍ റിട്ടേണ്‍ ചെയ്ത് നല്ല പ്രൊഡക്ട് തരുമെന്നും അവരുടെ പേജിലും വെബ്സൈറ്റിലുമൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. എന്റെ അനുഭവം പറയുകയാണെങ്കില്‍ നല്ല ആഭരണം തന്നെയാണ് തന്നത്. അതുകൊണ്ടൊക്കെ തന്നെ മറ്റ് പേജുകളെ അപേക്ഷിച്ച് വിശ്വാസത്തോടെ വാങ്ങാമെന്നാണ് എനിക്ക് തോന്നുന്നത്.
ഒരാളെ താഴ്ത്താന്‍ എല്ലാവർക്കും വലിയ ഇഷ്ടമായിരിക്കും. എന്നാല്‍ എത്രമാത്രം കഠിനാധ്വാനം ചെയ്താണ് മുന്നോട്ട് വരുന്നതെന്ന് അവർക്ക് മാത്രമേ അറിയുകയുള്ളു. ഒരു പണിയും ഇല്ലാതെ ചൊറിയും കുത്തി ഇരുന്നവർക്കാണ് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മറ്റുള്ളവരെ അപമാനിക്കാന്‍ തോന്നുന്നത്. ചിലരൊക്കെ ഓ ബൈ ഓസിയില്‍ പൈസ കൂടുതലാണെന്ന് പറയാറുണ്ട്. അത് ഇത്തരം ആഭരണങ്ങളെക്കുറിച്ച് കൃത്യമായി അറിയാത്തതുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് അഫോർഡബിള്‍ പ്രൈസായിരുന്നുവെന്നും റെമി റെനി കൂട്ടിച്ചേർക്കുന്നു. റെനിയുടെ വീഡിയോ ഓ ബൈ ഓസിയെന്ന തന്റെ പേജില്‍ ദിയ കൃഷ്ണ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications