ഒടുവിൽ അത് സംഭവിച്ചോ! ദിയയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ തലപുകഞ്ഞ് ആരാധകർ..ട്വിസ്റ്റ്
സോഷ്യൽ മീഡിയയിൽ സജീവമാണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങളൊക്കെ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഡാൻസ് വീഡിയോകളും റീലുകളുമൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. പ്രത്യേക തീം വെച്ച് ദിയ ചെയ്യുന്ന വീഡിയോകൾക്ക് ധാരാളം ആരാധകരുമുണ്ട്. അടുത്തിടെ തന്റെ പ്രണയം ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞിരുന്നു.
2023 ൽ ചെയ്ത ഏറ്റവും മികച്ച കാര്യം എന്താണ് എന്ന ചോദ്യത്തിന് മുൻ കാമുകനുമായി പിരിഞ്ഞതാണ് താൻ ഈ വർഷം എടുത്ത ഏറ്റവും നല്ല തീരുമാനം എന്നാണ് ദിയ പറഞ്ഞത്. തന്നെ പരിചയമുള്ളവർ എല്ലാം ഇപ്പോൾ തന്റെ മുഖത്ത് നോക്കി പറയുന്നത് നീ ഇപ്പോൾ സന്തോഷവതിയാണല്ലോ എന്നാണെന്നും ദിയ പറഞ്ഞിരുന്നു.

പുള്ളിക്കാരനെ മാത്രം താൻ തെറ്റ് പറയില്ല, തന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു ചില കാര്യങ്ങൾ കണ്ടപ്പോൾ താൻ പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു പൊക്കോ എന്ന് പറയണമായിരുന്നു, പക്ഷേ താൻ പിടിച്ചുനിർത്താൻ ശ്രമിച്ചു. ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു, പണ്ടേ പൊക്കോ എന്ന് പറഞ്ഞ് വിടേണ്ടതായിരുന്നുവെന്നും താനത് ചെയ്തില്ല അതാണ് തന്റെ ഭാഗത്ത് നിന്ന് വന്ന തെറ്റെന്നും ദിയ പറഞ്ഞിരുന്നു.
എന്തായാലും സോഷ്യൽ മീഡിയയിൽ ദിയ സജീവമാണ്. ബ്രേക്ക്അപ്പിനെ കുറിച്ച് പറഞ്ഞതിന് ശേഷം ദിയ പുതിയ പ്രണയം തുടങ്ങിയോ എന്ന ചോദ്യങ്ങൾ ആരാധകർ ചോദിച്ചുതുടങ്ങി. അതിന്റെ കാരണം ദിയയുടെ പുതിയ വീഡിയോകൾ തന്നെയായിരുന്നു. അശ്വിൻ എന്ന ആളാണ് ദിയയ്ക്കൊപ്പം ഇപ്പോൾ റീലുകളിൽ ഉണ്ടാവാറുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾ. ഇവരുടെ റീലുകൾ വൈറലാവാറുമുണ്ട്. അശ്വിനുമായി പ്രണയത്തിലാണോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോൾ പറയാം എന്നാണ് ദിയ പറഞ്ഞിരുന്നത്.
ഇപ്പോൾ ഡേറ്റിംഗ് തുടങ്ങി എന്ന് പറഞ്ഞ് ദിയ ഇട്ട വീഡിയോ കണ്ടപ്പോഴാണ് പ്രണയത്തെക്കുറിച്ച് വീണ്ടും ചർച്ച വന്നത്. ഒരു റിസോർട്ടിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് അശ്വിനുിമായി പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നത്. എന്നാൽ ഡേറ്റിംഗ് എന്നത് ദിയയുടെ പുതിയ റീൽ സീരിസലിന്റെ പേരാണ് എന്നാണ് പറയുന്നത്. അതിന്റെ ഷൂട്ടിംഗ് തുടങ്ങിയ കാര്യമാണ് ദിയ പറഞ്ഞത്. എന്നാൽ ചിലരെങ്കിലും കരുതിയത് ദിയ പ്രണയത്തിലാണെന്നാണ്...












Click it and Unblock the Notifications