ആരാധകരുടെ ഊഹം തെറ്റിയില്ല; ദിയയുടെ കാമുകൻ മറ്റാരുമല്ല;ഫോട്ടോയും വീഡിയോയും പുറത്ത്
കഴിഞ്ഞ ദിവസമാണ് ദിയ കൃഷ്ണ താൻ പ്രണയത്തിലാണെന്ന കാര്യം അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ മോതിരം അണിഞ്ഞ വിരലുകൾ കാണിച്ച് കൊണ്ട് ഒരു ഫോട്ടോ ഷെയർ ചെയ്താണ് ദിയ ഇക്കാര്യം പറഞ്ഞത്. ഞാൻ സമ്മതം പറഞ്ഞു എന്നായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ ആരാണ് ദിയയുടെ കാമുകൻ എന്ന ചോദ്യം ഉയർന്നുവന്നിരുന്നു. ദിയയുടെ കൂടെ വീഡിയോ ചെയ്യുന്ന അശ്വിനാണോ എന്നാണ് ആരാധകർ ചോദിച്ചത്. ഇപ്പോൾ ആ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമായിരിക്കുകയാണ്.
ആരാധകരുടെ ഊഹം തെറ്റിയില്ല. അശ്വിൻ തന്നെയാണ് ദിയയ്ക്ക് മോതിരം അണിയിച്ചിരിക്കുന്നത്. അശ്വിൻ തന്നെയാണ് ദിയയ്ക്കൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ചത്. ദിയയെ മോതിരം അണിയിക്കാൻ തയ്യാറായി നിൽക്കുന്ന അശ്വിന്റെ ചിത്രമാണ് പങ്കുവെച്ചത്.

ഈ ഒരു അവസരത്തിന് വേണ്ടി ഒരു വർഷം മുഴവൻ ഞാൻ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി എന്നാണ് അശ്വിൻ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചത്. ദിയ കണ്ണ് കെട്ടി നിൽക്കുന്നതും തൊട്ടടുത്ത് അശ്വിൻ നിൽക്കുന്നതും കാണാം. ഇവരുടെ സുഹൃത്തുക്കളും ഉണ്ട്.
ഇതിന് പിന്നാലെ ദിയയും മനോഹര നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചു. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമായാണ് അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്തത്. കണ്ണ് കെട്ടി പൂക്കൽ കൊണ്ട് അലങ്കരിച്ച വേദയിലേക്ക് ദിയ എത്തുന്നതും പിന്നിൽ നിന്ന് മോതിരവുമായി അശ്വിൻ ദിയയുടെ അടുത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. മോതിരം അണിയിച്ച ശേഷം അശ്വിൻ ദിയയെ ചുംബിക്കുന്നതും കാണാം. വിൽ യു മാരി മീ എന്ന് എഴുതിയ ബോർഡിന് മുന്നിലാണ് ഇവർ നിൽക്കുന്നത്.
ഇതിന് പിന്നാലെ നിരവധിപേർ കമന്റുമായി എത്തുന്നുണ്ട്. നേരത്തെ തന്നെ അറിയാമായിരുന്നു പ്രൊപ്പോസ് ചെയ്ത ആൾ അശ്വിൻ ആണെന്ന് തങ്ങൾക്ക് നേരത്തെ തോന്നിയിരുന്നു, എന്തായാവും ഏറ്റവും മികച്ച തീരുമാനം എന്നാണ് ആരാധകർ പറയുന്നത്. നേരത്തെ ഇവർ പ്രണയത്തിലാണെവന്നും വിവാഹ നിശ്ചയം കഴിഞ്ഞെന്നുമൊക്കെ വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ അങ്ങനെ ആരെയും അറിയിക്കാതെ നി്ശ്ചയം ഉണ്ടാവില്ലെന്ന് ദിയ പറഞ്ഞിരുന്നു. അതേ സമയം നേരത്തെ ഉണ്ടായിരുന്ന പ്രണയം തകർന്നപ്പോൾ 2023 ലെ ഏറ്റവും മികച്ച തീരുമാനം എന്നാണ് ദിയ പറഞ്ഞിരുന്നത്. ഈ പ്രണയം ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് അശ്വിനുമായി പ്രണയത്തിലാണെന്ന് ചർച്ച വന്നത്.












Click it and Unblock the Notifications