'ദിയ ആ സർപ്രൈസ് പൊളിച്ചു'; ഇത്തവണ സ്കോർ ചെയ്തത് അഹാന, ഒരു പരാതിയും ഫോർമാലിറ്റിയും ഇല്ല...
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന,ദിയ, ഇഷാനി, ഹന്‍സിക എന്നിവരൊക്കെ തങ്ങളുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അഹാന സിനിമാ താരം കൂടിയാണ്. എങ്കിലും ദിയയ്ക്കാണ് ആരാധകര്‍ കൂടുതല്‍. ആദ്യം ദിയയോട് ഇഷ്ടക്കേട് തോന്നിയവര്‍ക്ക് പോലും ഇപ്പോള്‍ ദിയയോട് സ്‌നേഹമാണ്.
ദിയ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വൈറലാവാറുണ്ട്. ഇപ്പോള്‍ ദിയ കൂടുതലായും പങ്കുവെയ്ക്കുന്നത് വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. കഴിഞ്ഞദിവസവും അത്തരം വീഡിയോ ആണ് ദിയ പങ്കുവെച്ചിരുന്നു. അശ്വിന്റെ ചേട്ടന്റെ വീട്ടിലേക്ക് ദിയയും കുടുംബവും പോകുന്നതാണ് വീഡിയോ. അഹാന ഉള്‍പ്പെടെ എല്ലാവരും എത്തുന്നുണ്ട്. എന്നാല്‍ ദിയ ഓട്ടോയില്‍ ആദ്യം അങ്ങോട്ട് പോകുന്നുണ്ട്. ഇതിന് പിന്നാലെയാണ് ബാക്കിയുള്ളവര്‍ എത്തുന്നത്.

ഇത് ഫോര്‍മലായിട്ടുള്ള ഒരു മീറ്റിംഗല്ലെന്നനം രണ്ട് ദിവസം കഴിയുമ്പോള്‍ അച്ഛന്‍ ദുബായിക്ക് പോവുകയാണെന്നനും ഇനി കല്യാണത്തിന്റെ സമയത്തെ വരുള്ളൂവെന്നും അതുകൊണ്ട് എല്ലാവരും ഒന്നിച്ച് കാണുന്നു എന്നേയുള്ളൂവെന്നും ദിയ പറയുന്നുണ്ട്. ഇതിന് മുന്‍പ് അശ്വിനും കുടുംബവും ദിയയുടെ വീട്ടില്‍ പോയിരുന്നു. അന്നും ദിയ വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ആ വീഡിയോയ്ക്ക് ധാരാളം വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ഇഷാനിയും ഹന്‍സികയും അതിഥികള്‍ക്ക് വേണ്ടത്ര ബഹുമാനം നല്‍കിയില്ല എന്നൊക്കെയായിരുന്നു വിമര്‍ശനം. എന്നാല്‍ ദിയയുടെ വീട്ടിലെ എല്ലാവരും നല്ല രീതിയില്‍ തന്നെയാണ് പെരുമാറിയത്. എന്നാണ് അശ്വിന്‍ പറഞ്ഞത്.
സാധാരണ അഹാനയെ ഇവരുടെ വീഡിയോയില്‍ കാണാറില്ല. എന്നാല്‍ ഈ വീഡിയോയില്‍ അഹാന ഉണ്ട്്. കൂട നിറയെ പഴങ്ങളുമായാണ് അഹാന എത്തിയത്. ഈ വീഡിയോയില്‍ അഹാന തന്നെയാണ് തിളങ്ങിയത്. എന്ത് നല്ല രീതിയിലാണ് അഹാന പെരുമാറുന്നത് എന്നാണ് ആരാധകര്‍ കമന്റിടുന്നത്.
എല്ലാ വീഡിയോസും ഓസി കൊണ്ട് പോവുമ്പോൾ ഈ വീഡിയോ അമ്മു കൊണ്ട് പോയി. എന്ത് നല്ല പെരുമാറ്റം ആണ്.അമ്മു ഫുഡ് കഴിക്കുന്നത് എന്ത് രസം ആയിട്ടാണ്.ഫുഡ് കഴിച്ചിട്ട് അതിനെ പറ്റി നല്ലത് പറയുന്നത് ഉണ്ടാക്കുന്ന ആൾക്ക് നല്ല സന്തോഷം കൊടുക്കും. അമ്മുവിൻ്റെ വീഡിയോസ് കണ്ട് കണ്ട് അതേപോലെ ആസ്വദിച്ച് ഫുഡ് കഴിക്കാൻ ഞാനും ഇപ്പൊ നോക്കും. ഒരു പരിധിയും പരാതിയും ഇല്ലാതെ ഒരു ഫോർമാലിറ്റിയും ഇല്ലാതെ അമ്മു ഇടപ്പെടുന്നു,ഫുഡ് കഴിക്കുന്നു, എന്നാണ് ഒരു കമന്റ്.
മറ്റുള്ളവരോട് ആഹാന യുടെ പെരുമാറ്റം അത് എല്ലാവരും കണ്ടുപഠിക്കണം എന്നും, ഈ വീഡിയോയിൽ അഹാനയാണ് തിളങ്ങിയതെന്നുമൊക്കെയാണ് വന്നുകൊണ്ടിരിക്കുന്ന കമന്റുകൾ. അതേ സമയം, കഴിഞ്ഞ ദിവസം താലി പൂജയുടെ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. അശ്വിനും കുടുംബവുമായിരുന്നു ഉണ്ടായിരുന്നത്. ദിയയുടെ കുടുംബം എന്താണ് വരാത്തത് എന്ന ചോദ്യം വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദിയ വീഡിയോ പങ്കുവെച്ചത്യ












Click it and Unblock the Notifications