Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെരുപ്പിന് മാത്രം 2799 രൂപ! സാധനങ്ങൾ വെറും രണ്ട് കവറിൽ, പക്ഷേ ഷോപ്പിം​ഗിന് ദിയ ചെലവിട്ട തുക കേട്ടാൽ ഞെട്ടും!

കൃഷ്ണ കുമാറും ഭാര്യ സിന്ധുവും മക്കളും സോഷ്യൽ മീഡിയിയൽ സജീവമാണ്. അഹാന സിനിമാ താരം കൂടിയായത് കൊണ്ട് ധാരാളം ആരാധകരുണ്ട്. എന്നാൽ കൂടുതൽ ആരാധകർ ഉള്ളത് രണ്ടാമത്തെ മകളായ ദിയയ്ക്ക് ആണെന്ന് പറഞ്ഞാലും അതിൽ തെറ്റില്ല. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സിന്ധു കൃഷ്ണ പോസ്റ്റ് ചെയ്ത വ്ലോ​​ഗ് ട്രെന്റിംഗിൽ വന്നിരുന്നു. അതിന് താഴെ വന്ന കമന്റുകൾ മുഴുവൻ ദിയയുടെ ഫോട്ടോ കണ്ടത് കൊണ്ടാണ് വീഡിയോ കണ്ടത് എന്നാണ്.

അത് പോലെ ഇഷാനിക്കും ഹൻസികയ്ക്കും ഫാൻസ് ഉണ്ട്. ദിയ പങ്കുവെയ്ക്കുന്ന വീഡിയോ കാണാൻ ആരാധകർ കാത്തിരിക്കാറുണ്ട്. സെപ്റ്റംബറിൽ ദിയയുടെ വിവാഹം ഉണ്ടാവും. അതുകൊണ്ട് തന്നെ വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ദിയ. അശ്വിനാണ് വരൻ ഇരുവരും പ്രണയത്തിലാണ്. ദിയയും അശ്വിനും നടത്തുന്ന യാത്രകളുടെ വീഡിയോകളും ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ചില വീഡിയോകൾക്ക് വിമർശനങ്ങൾ ലഭിക്കാറുണ്ട്.

diya

ഇപ്പോൾ ദിയ പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ദിയയും അശ്വിനും ട്രിച്ചിക്ക് പോയിരുന്നു. അവിടെ ഒരു വിവാഹത്തിന് പങ്കെടുക്കാനാണ് പോയത്. ട്രിച്ചിയിൽ പോയ സമയത്ത് നടത്തിയ ഷോപ്പിംഗിനെക്കുറിച്ചാണ് ദിയ പറയുന്നത്. രണ്ട് കവറുകളിൽ മാത്രമെ സാധനങ്ങൾ ഉള്ളുവെങ്കിലും വില കുറച്ച് കൂടതലാണ്. ഇത്ര വില വരുമെന്ന് ദിയയും കരുതിയില്ല.

ഈ രണ്ട് കവറുകളിലെ സാധനങ്ങൾ 25000 രൂപയിൽ അധികം വിലയുള്ള സാധനങ്ങളാണ് ഉള്ളത് എന്ന് ദിയ പറയുന്നു. സത്യമായും ഇത്രയും ആകുമെന്ന കരുതി പോയതല്ല. ഇവിടെ ഞാനും അശ്വിനും ബോർ അടിച്ച് ഇരുന്നപ്പോൾ പോയതാണ്. ഞാൻ ഭയങ്കര ഷോപ്പോ ഹോളിക്ക് ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ, ഇത് മാറ്റേണ്ടതുണ്ട്, ദിയ പറയുന്നു..

അശ്വിന്റെ ചേട്ടന്റെ മകൾക്ക് വാങ്ങിയ ​​ഡ്രസ്സാണ് ആദ്യം കാണിക്കുന്നത്. 2995 രൂപയാണ് ഈ ഡ്രസ്സിന്. പിന്നെ തനിക്ക് വാങ്ങിയ ഒരെു ഡ്രസ്സാണ് കാണിക്കുന്നത് 1699 രൂപയാണ് ഈ ഡ്രസ്സിന്. 799 രൂപയുടെ മറ്റൊരു ഡ്രസ്സും വാങ്ങിച്ചിട്ടുണ്ട്. ഇങ്ങനെ വാങ്ങിച്ച എല്ലാ ഡ്രസ്സുകളുടെയും വില പറയുന്നുണ്ട്. 2799 രൂപയുടെ ചെരുപ്പും വാങ്ങിയിട്ടുണ്ട്. 50 ശതമാനം ഓഫ് ഉണ്ടായിരുന്നുവെന്നും പറയുന്നു.

എന്തായാലും സാധാരണ ഷോപ്പിം​ഗ് ഇങ്ങനെയാണെങ്കിൽ ദിയയുടെ വിവാഹത്തിന് എന്തായിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. സെപ്റ്റംബറിൽ ആയിരിക്കും വിവാഹം എന്ന് അറിയിച്ചെങ്കിലും തീയതി പറഞ്ഞിരുന്നില്ല. കൂടുതൽ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ദിയയുടെ ഫാൻസ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+