ഇതെന്ത് കൊണ്ടാണ് പോസ്റ്റ് ചെയ്യുന്നതെന്ന് എന്റെ കൂട്ടുകാർക്ക് അറിയാമെന്ന് ദിയ; 'ആരാണ് ഇത് ചെയ്തത്'!
സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും കുടുംബവും. ഭാര്യ സിന്ധുവും മക്കളും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടി കൂടിയായ അഹാനയ്ക്ക് ആരാധകർ ഏറെയുണ്ട്. രണ്ടാമത്തെ മകൾ ദിയയും ആരാധകരുടെ എണ്ണത്തിൽ ഒട്ടും പിന്നിലല്ല. ദിയയുടെ വിവാഹം അടുത്തിരിക്കുകയാണ്. അശ്വിൻ ഗണേശ് ആണ് വരൻ. ഇരുവരും പ്രണയത്തിലായിരുന്നു.
അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്നതും ഇരുവരുടെയും പിറന്നാൾ ആഘോഷവും ദിയയെ പെണ്ണകാണാനായി അശ്വിൻ ദിയയുടെ വീട്ടിലേക്ക് പോയതുമൊക്കെ ദിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ദിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറൽ ആയിരിക്കുന്നത്.

എന്റെ എല്ലാ സുഹൃത്തുക്കൾക്കും അറിയാം എന്തിനാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ദിയ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. കടം കൊടുത്ത പൈസ ഒരു അത്യാവശ്യ കാര്യത്തിന് തിരിച്ച് ചോദിച്ചപ്പോൾ ചങ്ക് എന്ന് പറഞ്ഞുള്ള ഒരു തമാശ വീഡിയോ ആണ് ദിയ പങ്കുവെച്ചത്. ദിയയുടെ കയ്യിൽ നിന്ന് പൈസ വാങ്ങിയ ആരോ തിരിച്ച് കൊടുക്കാൻ ഉണ്ട് അതാവും ഇത്തരം ഒരു പോസ്റ്റ് എന്നാണ് ആരാധകർ പറയുന്നത്.
അതേ സമയം, അച്ഛൻ കൃഷ്ണകുമാർ കൊല്ലത്ത് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ ദിയയുടെ പോസ്റ്റുകളിൽ ധാരാളം പേർ കളിയാക്കലുമായി എത്തിയിരുന്നു. എന്നാൽ അത്തരത്തിലുള്ള കളിയാക്കലുകളെയൊക്കെ തള്ളിക്കളയുനന്ന രീതിയാണ് ദിയയ്ക്ക്. അതുപോലെ അഹാനയുടെ പോസ്റ്റുകളിലും ഇത്തരത്തിൽ പരിഹാസ കമന്റുകൾ കാണാം. അച്ഛൻ പൊട്ടിയില്ലേ എന്ന് ചോദിച്ച് കമന്റ് ഇട്ട ഒരാൾക്ക് അഹാന മറുപടിയും നൽകിയിരുന്നു.
നേരത്തെ ദിയ പങ്കുവെച്ച പെണ്ണുകാണൽ വീഡിയോയ്ക്ക് പിന്നാലെ ദിയയുടെ സഹോദരിമാരായ ഇഷാനിക്കും ഹൻസികയ്ക്കുമെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. അശ്വിനും കുടുംബലും എത്തിയപ്പോൾ ഇവരുടെ പെരുമാറ്റം ഒട്ടും ബഹുമാനം ഇല്ലാത്തത് പോലെയായിരുന്നു എന്ന് പറഞ്ഞായിരുന്നു വിമർശനം.
ദിയയുടെ കുടുംബം അശ്വിന്റെ കുടുംബത്തിന് വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നും ഇഷാനിയും ഹൻസികയും അത്ര താല്പര്യം ഇല്ലാത്തത് പോലെയാണ് പെരുമാറിയത് എന്നും വീട്ടിൽ ധരിക്കുന്ന ഡ്രസ്സ് ഇട്ട് അതിഥികൾക്ക് ബഹുമാനം കൊടുക്കാത്ത പോലൊയണ് നിന്നതെന്നുമാണ് എന്നും ഈവീഡിയോ പങ്കുവെച്ചതിന് പിന്നാലെ വിമർശനമായി ഉയർന്നിരുന്നു.
ദിയയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായ അന്ന് ദിയയെ കൊണ്ട് തന്നെ വീഡിയോ എടുപ്പിക്കാതെ അവരിൽ ആർക്കെങ്കിലും വീഡിയോ എടുക്കാമിയിരുന്നില്ലേ എന്നും സ്വന്തം ചേച്ചിയെ വിവാഹം ചെയ്യാൻ പോകുന്ന ആളല്ലേ വന്നത് ആ ഒരു ബഹുമാനവും പരിഗണനയും കൊടുക്കാമയിരുന്നില്ലേ എന്നുമൊക്കെയുൾപ്പെടെയുള്ള വിമർശനങ്ങളാണ് ഉയർന്നത്. എന്നാൽ ഇതിനെതിരെ അശ്വിൻ രംഗത്ത് വന്നിരുന്നു.
തന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും താൻ ആദ്യം നന്ദി പറയുന്നുവെന്നും അവരുടെ അടുത്ത് നിന്ന് അത്രയും ഊഷ്മളമായി സ്വീകരണം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങൾ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നുവെന്നും അശ്വിൻ ഗണേശ് മറുപടിയായി പറഞ്ഞിരുന്നു.












Click it and Unblock the Notifications