Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പണിങ് വീഡിയോ വേണമെന്ന് ദിയ കൃഷ്ണ അന്നേ പറഞ്ഞതല്ലേ? പക്ഷെ പ്രതികരിക്കണമായിരുന്നു

സോഷ്യല്‍ മീഡിയ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ദിയ കൃഷ്ണ. മോഡലിങ്ങിനോടൊപ്പം തന്നെ ഓ ബൈ ഓസി' എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭവും താരത്തിനായുണ്ട്. എന്നാല്‍ ദിയയുടെ സംരഭത്തിനെതിരെ ആരോപണവുമായി ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീത കഴിഞ്ഞ ദിവസം രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. ദിയയുടെ സ്ഥാപനത്തില്‍ നിന്നും ആഭരണം വാങ്ങിയ താന്‍ വഞ്ചിക്കപ്പെട്ടുവെന്നായിരുന്നു സംഗീതയുടെ ആരോപണം.

മോശമല്ലാത്ത വിലവരുന്ന ആഭരണങ്ങള്‍ വാങ്ങിയെങ്കിലും വന്ന കവർ തുറന്ന് നോക്കിയപ്പോള്‍ മാലയിലെ കല്ലുകള്‍ ഇളകി കിടക്കുകയായിരുന്നുവെന്നാണ് സംഗീത പറയുന്നത്. കമ്മലിന്റെ പെയറില്‍ ഒന്ന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇക്കാര്യങ്ങള്‍ ഫോട്ടോ സഹിതം അറിയിച്ചെങ്കിലും സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും അനുകൂലമായ പ്രതികരണം ഉണ്ടായില്ലെന്നും, വാങ്ങിച്ച വസ്തു മാറ്റിക്കിട്ടണമെങ്കില്‍ അണ്‍ബോക്സിംഗ് വീഡിയോ വേണം എന്നും അവർ പറഞ്ഞു.

diya

ദിയയുടെ പേര് പറയാതെയായിരുന്നു സംഗീതയുടെ വീഡിയോ എങ്കിലും കാര്യങ്ങള്‍ എല്ലാവർക്കും വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ദിയയുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം വന്നു. സാധനങ്ങള്‍ മാറ്റിക്കിട്ടണമെങ്കില്‍ അണ്‍ബോക്സിംഗ് വീഡിയോ നിര്‍ബന്ധമാണെന്നാണ് ദിയ പറയുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീ ഫാഷന്‍ ഉത്പന്നങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണ്, ഇത്തരം കാര്യങ്ങള്‍ അവർ ചെയ്യാറുണ്ടെന്ന് മറ്റൊരു സ്ത്രീ ആരോപിക്കുന്ന സ്ക്രീന്‍ ഷോട്ടും ദിയ പങ്കുവെച്ചു.

ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് താരവും യൂട്യൂബ് വ്ളോഗറുമായ സായി കൃഷ്ണയും രംഗത്ത് വന്നുണ്ട്. ഒ ബൈ ഈസി എന്ന പേജ് എടുത്ത് നോക്കിയാല്‍ ഓപ്പണിങ് വീഡിയോ എന്നത് നിർബന്ധമാണെന്ന് അവർ പറയുന്നത് വ്യക്തമാണെന്ന് സായി കൂട്ടിച്ചേർക്കുന്നു. റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി കൃത്യമായ ഓപ്പണിങ് വീഡിയോ വേണം, വ്യാജ വീഡിയോ അംഗീകരിക്കുകയില്ലെന്നും പേജിലെ ഹൈലറ്റ്സില്‍ പറയുന്നുണ്ട്. അത്തരമൊരു വീഡിയോ കിട്ടാത്തതുകൊണ്ട് അവർ റിജക്ടും ചെയ്തു.

അതേസമയം, മറ്റൊരു സ്ത്രീ ഓപ്പണിങ് വീഡിയോ അടക്കം പരാതി ഉന്നയിക്കുന്ന വീഡിയോയും ഓഡിയോയും സായി കൃഷ്ണ പങ്കുവെച്ചിട്ടുണ്ട്. കുറേ സാധനങ്ങള്‍ ഒന്നിച്ച് പാക്ക് ചെയ്യുന്ന സമയത്ത് സ്ഥാനപത്തിലെ ജീവനക്കാർക്ക് പറ്റുന്ന മിസ്റ്റേക്ക് ആയിരിക്കാം. എന്നാല്‍ ഇതൊക്കെ ആ സ്ഥാപനത്തെ വലിയ രീതിയില്‍ ബാധിക്കും. ആര് പരാതി ഉന്നയിച്ചാലും അതിനെ അഡ്രസ് ചെയ്യാന്‍ പറ്റണം. അല്ലാതെ ഒഴിവാക്കി വിടരുതെന്നും സായി പറയുന്നു.

കാര്യങ്ങളില്‍ കൃതമായി പ്രതികരിച്ചില്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഇതുപോലുള്ള ബിസിനസുകാർക്ക് മുന്നോട്ട് പോകാന്‍ സാധിക്കില്ല. ശക്തമായ മത്സരമുള്ള മേഖലയാണ്. മാത്രവുമല്ല, ദിയ കൃഷ്ണ എന്ന് പറയുന്നത് വലിയ സെലിബ്രിറ്റിയാണ്. അതിനെ ആളുകള്‍ വിശ്വസിക്കുന്നു. ചിലർക്കൊക്കെ ഓപ്പണിങ് വീഡിയോ എടുക്കാന്‍ പറ്റിയില്ലെന്ന് വരാം. അതൊക്കെ എങ്ങനെയെങ്കിലും പരിഹരിച്ച് വിടുകയാണ് വേണ്ടത്.

അങ്ങനെ വിഷയം പരിഹരിക്കാതെ അഹങ്കാരം കാണിക്കുകയാണെങ്കില്‍ അത് മോശം കാര്യം തന്നെയാണ്. ഒരു ബിസിനസ് മുന്നോട്ട് പോകുകയെന്നത് വലിയ പാടാണ്. ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകണം. അതോടൊപ്പം തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പറ്റണം. ഒരു കസ്റ്റമറെങ്കില്‍ തിരിഞ്ഞ് പോയി അയ്യേയെന്ന് പറഞ്ഞാല്‍ അന്ന് മുതല്‍ ബിസിനസ് തകർന്ന് തുടങ്ങും. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തി എന്നതിനാല്‍ ഇത്തരം പ്രതികരണങ്ങളുണ്ടാവാമെന്നും സായി കൂട്ടിച്ചേർക്കുന്നു.

അതേസമയം, വിഷയത്തില്‍ ദിയയെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നു. ദിയ കാണിച്ചത് അങ്ങേയറ്റം മോശമായി പോയി എന്നാണ് വലിയൊരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നെഗറ്റീവ് കമറ്റിടുന്നവരില്‍ അധികവും മുഖമില്ലാത്ത ഫേക്ക് ഐഡികളാണെന്നും ഇത്തരത്തിലുള്ള യാതൊരു വിമർശനങ്ങളും നോക്കാതെ മുന്നോട്ടുപോകണമെന്നും ആളുകള്‍ ദിയയോടെ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+