ഓമിയുടെ നൂലുകെട്ട്: ദിയ കൃഷ്ണ വാങ്ങിയത് ലക്ഷങ്ങളുടെ സ്വർണം; പക്ഷെ മകന്റെ മുഖം അന്നും കാണിക്കില്ല
സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളെല്ലാം തങ്ങള്‍ക്ക് അനുകൂലമായി മാറിയതിന് പിന്നാലെ മകന്‍ ഓമിയുടെ വിശേഷങ്ങളുമായി തിരക്കിലാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണ. പതിവുപോലെ ഇപ്പോഴും കുടുംബത്തിന്റെ ഓരോ വിശേഷങ്ങളും അവർ പ്രേക്ഷകരുമായി പങ്കുവെക്കുന്നുണ്ട്. ഓമിയുടെ നൂലുകെട്ടിന് സ്വർണ്ണം വാങ്ങാന്‍ പോകുന്നതുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഏറ്റവും പുതുതായി ദിയ കൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ വന്നിരിക്കുന്നത്.
ദിയയുടെ കുടുംബാംഗങ്ങളും അശ്വിന്റെ കുടുംബവും ചേർന്ന് ലക്ഷങ്ങളുടെ സ്വർണ്ണമാണ് നൂല് കെട്ടിനായി വാങ്ങിയിരിക്കുന്നത്. ഓമിക്ക് ആദ്യമായി സ്വർണം ലഭിച്ചത് കൃഷ്ണകുമാറിന്റെ ഡ്രൈവറായ മനോജും ഭാര്യയും നൽകിയ സ്വർണ്ണ മോതിരമായിരുന്നുവെന്ന് വീഡിയോയില്‍ ദിയയുടെ അമ്മ സിന്ധു വ്യക്തമാക്കുന്നുണ്ട്. സിന്ധുവിന്റെ തന്നെ പ്രത്യേക നിർദേശ പ്രകാരം പണിയിപ്പിച്ച വള, തള, മാല, അരഞ്ഞാണം തുടങ്ങിയവയാണ് ഓമിക്കായി വാങ്ങിയിരിക്കുന്നത്.

കുഞ്ഞിനുള്ള ആഭരണങ്ങള്‍ക്ക് പുറമെ തനിക്ക് ഇഷ്ടപ്പെട്ടൊരു നെക്ലേസും ദിയ വാങ്ങി. ഇഷാനി, ഹൻസിക, ഓസി, സിന്ധു, അഹാന, അശ്വിന്റെ അമ്മ തുടങ്ങിയവരെല്ലാം ഓമിക്കായി ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ട്. എല്ലാം കൂടെ ലക്ഷങ്ങളുടെ ആഭരണം വാങ്ങിയെങ്കിലും ആകെ വില എത്രയാണെന്ന് ദിയ കൃഷ്ണയോ സിന്ധു കൃഷ്ണയോ വ്യക്തമാക്കിയിട്ടില്ല. ജ്വല്ലറിയുടെ പ്രത്യേക ഗിഫ്റ്റും പർച്ചേഴ്സിന് നടത്തിയിട്ടുണ്ട്.
ജ്വല്ലറിയില്‍ നിന്നും നേര ടെക്സ്റൈല്‍സിലേക്കാണ് മകന് ബേബി മുണ്ട് വാങ്ങിക്കാനായി കുടുംബം പോകുന്നത്. കുറേ നാളുകൾക്കുശേഷം പുറത്തിറങ്ങി ആൾക്കാരുമായി മിംഗിൾ ചെയ്തപ്പോൾ തലവേദനയും ക്ഷീണവും അനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് വീട്ടിലേക്ക് പോകാന്‍ തോന്നുന്നു. കുഞ്ഞിന്റെ മുഖം നൂലുകെട്ട് ദിവസം പുറത്തുവിടില്ലെന്നും അത് മറ്റൊരു സ്പെഷ്യല്‍ ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും ദിയ വ്യക്തമാക്കി.
അതേസമയം, തന്റെ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവില്‍ പോയവരോടായി ഒരു കാര്യവും ദിയ പറയുന്നുണ്ട്. 'ഈ വ്ളോഗ് വിനീത, ദിവ്യ, രാധ കുമാരി എന്നിവർ കാണുന്നുണ്ടെങ്കില്‍ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. എടുത്തോണ്ട് പോയ പകുതി പൈസയെങ്കിലും തന്നാല്‍ ഇവിടുന്ന് കുറച്ച് ജ്വല്ലറി കൂടി വാങ്ങിക്കുന്നതായിരിക്കും. ആരെങ്കിലും ഇത് അവരെ അറിയിക്കേണ്ടതാണ്' എന്നാണ് ദിയ ചിരിച്ചുകൊണ്ട് പറയുന്നത്.
അതിനിടെ വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി. ഇതില്‍ രണ്ട് പേരാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.ഇതും കൂടെ പരിഗണിച്ചാണ് മുന്‍കൂർ ജാമ്യ ഹർജി തള്ളിയത്.












Click it and Unblock the Notifications