ഈ വരനും വധുവും എനിക്കും കുടുബത്തിനുമെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്ന് ദിയ: സോറി പറച്ചിലും
കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചർച്ചാ വിഷയം ചില ബിഗ് ബോസ് താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ദിയ കൃഷ്ണനും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ്. ബിഗ് ബോസ് താരമായ സിജോയുടെ വിവാഹ ദിവസം അദ്ദേഹത്തിന്റെ മുഖത്ത് നോറ കേക്ക് തേക്കുന്ന വീഡിയോ പങ്കിട്ട് ദിയ നടത്തിയ പ്രതികരണത്തോടെയാണ് എല്ലാത്തിന്റേയും തുടക്കം.
ഈ വ്യക്തികള്‍ ആരാണെന്ന് അറിയില്ലെന്നും, എന്റെ ഭർത്താവിന്റെ മുഖത്താണ് ഇങ്ങനെ കേക്ക് തേക്കുന്നതെങ്കില്‍ അയാൾ പിന്നീടൊരു ദിവസം കൂടി കേക്ക് കഴിക്കാനായി ഉണ്ടാകില്ലെന്നായിരുന്നു ദിയ കുറിച്ചത്. ദിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വലിയ രീതിയില്‍ വാർത്തായതോടെ സിജോ, ലിനു, സായി, സ്നേഹ എന്നിവരൊക്കെ താരത്തിന് മറുപടിയായി രംഗത്ത് വന്നു.

ബിഗ് ബോസ് താരങ്ങളുടെ മറുപടിയില്‍ ദിയക്ക് എതിരായ പരിഹാസവും അതോടൊപ്പം തന്നെ നേരത്തെ പങ്കുവെച്ച ഒരു കമന്റുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമുണ്ടായിരുന്നു. നോറ തങ്ങളുടെ സുഹൃത്താണെന്നും തങ്ങള്‍ വളരെ അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതെന്നുമായി സിജോയുടെ മറുപടി. സായിയെ കുള്ളനെന്ന് ബോഡി ഷെയിമിങ് നടത്തിയ കമന്റിന് താഴെ സ്മൈലിയിട്ട ദിയ രണ്ട് വഞ്ചിയില്‍ കാലുവെക്കുന്ന പരിപാടിയാണ് നടത്തിയതെന്നും സിജോ ആരോപിച്ചു.
എന്നാല്‍ വ്യൂസിന് വേണ്ടിയുള്ള ശ്രമമാണ് ഇതെന്നും ഇവരെയൊന്നും തനിക്ക് നേരത്തെ അറിയില്ലെന്നുമാണ് ദിയ വ്യക്തമാക്കുന്നത്. 'ഇന്നലെ ഒരു വിവാഹ പരിപാടിയില്‍ വെച്ച് വരന് നേരെ സുഹൃത്ത് കേക്ക് എറിയുന്ന വീഡിയോ കണ്ടിരുന്നു. വരന് സംഭവിച്ചതും ഭക്ഷണം കളഞ്ഞതും എനിക്ക് വളരെ അധികം ദുഖവും അലോസരവും ഉണ്ടാക്കി. അതുകൊണ്ടാണ് എന്റെ ഭർത്താവിനാണ് ഇത് സംഭവിച്ചതെങ്കിൽ ചെയ്തയാളെ ഞാൻ കൊല്ലുമെന്ന് പറഞ്ഞത്. ആരെയും വ്യക്തിപരമായി ഞാന്‍ ആക്രമിച്ചിട്ടില്ല.' ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
വീഡിയോയിലുള്ള ആരെയും എനിക്കറിയില്ല. പിന്നീടാണ് അവർ ബിഗ് ബോസ് മത്സരാർത്ഥികളാണെന്ന് മനസിലായത്. ഞാൻ ബിഗ് ബോസ് കാണാറില്ല. അവരെ എനിക്ക് അറിയുകയുമില്ല. ഇന്ന് ഞാൻ കണ്ട വീഡിയോകൾ ഞെട്ടിച്ചു. വ്യൂസിന് വേണ്ടി ഉണ്ടാക്കിയെടുത്ത വീഡിയോ ആണതെന്ന് തോന്നുന്നു. ആളുകൾ തെറ്റായ കാര്യങ്ങൾ യൂട്യൂബിൽ ചെയ്യുന്നത് കണ്ട് ഞാൻ ഞെട്ടിയില്ല. പക്ഷെ യൂട്യൂബ് ചാനലുള്ള ഈ വരനും വധുവും എനിക്കും കുടുബത്തിനുമെതിരെ മോശം പ്രയോഗങ്ങൾ നടത്തി'
ഞാ ഈ എഴുതുന്നത് പോലും നിങ്ങളുടെ കണ്ടന്റ് ആയിരിക്കും. അത് ഞാൻ കാര്യമാക്കുന്നില്ല. പക്ഷെ ആ വരനും വധുവും പങ്കുവെച്ച വീഡിയോ അർത്ഥമില്ലാത്തതും എനിക്കും കുടുബത്തിനുമെതിരെ വിദ്വേഷം പടർത്തുന്നതുമാണ്. നിങ്ങളെയോ നിങ്ങളുടെ സുഹൃത്തുക്കളെയോ കുറിച്ചല്ല ഞാൻ സംസാരിച്ചത്. എന്റെ സുഹൃത്തുക്കളെയും പങ്കാളിയെയും കുറിച്ചാണ്. അതിന് നിങ്ങളെന്തിനാണ് കരഞ്ഞതെന്ന് എനിക്കറിയില്ല,' എന്നും ദിയ കൃഷ്ണ വ്യക്തമാക്കി
അതേസമയം, നിങ്ങൾ ഒരു തെറ്റ് ചെയ്‌താൽ... ഒരാളുടെ വികാരങ്ങൾ വ്രണപ്പെടുത്തുക, എന്തെങ്കിലും തകർക്കുക, ആരെയെങ്കിലും നിരാശപ്പെടുത്തുക, എന്തെങ്കിലും തെറ്റായി ചെയ്‌താൽ ക്ഷമ പറയുക എന്നൊരു സ്റ്റോറിയും ദിയ പങ്കുവെച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തിയുമായി താൻ കാര്യങ്ങൾ സംസാരിച്ച് വിഷയം പരിഹരിച്ചു. ഡയറക്ട് മെസേജ് അയച്ച് ബന്ധപ്പെട്ട വ്യക്തിയുമായി എൻ്റെ ഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എന്നെ പിന്തുണച്ചവർക്ക് നന്ദി. എന്റെ തെറ്റ് മനസ്സിലാക്കിയ ഉടന്‍ തന്നെ ഞാന്‍ എന്റ കമന്റ് പിന്‍വലിച്ചിട്ടുണ്ട്. എൻ്റെ കമൻ്റിൽ ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ നിങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും ദിയ കുറിച്ചു












Click it and Unblock the Notifications