ദിയ കൃഷ്ണ നിയമനടപടിയിലേക്ക്; എല്ലാം പച്ചക്കള്ളം, വ്യാജ വീഡിയോ നിർമ്മിച്ചു, തെളിവുകള്‍ ഇതാ
തന്റെ സംരഭിത്തിനെതിരായി ഉയർന്ന ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളുമായി ദിയ കൃഷ്ണ. തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ചിലർ ഉന്നയിക്കുന്നതെന്നാണ് തെളിവ് നിരത്തിക്കൊണ്ട് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർ വ്യക്തമാക്കുന്നത്. ഉള്ളത് ഉള്ളത് പോലെ ഞാന്‍ പറയും, വേറെ ഒരാളെ ദ്രോഹിക്കാന്‍ താല്പര്യമില്ല. അതുകൊണ്ടാണ് അവരുടെ പേര് പോലും ഇവിടെ കാണിക്കാത്തതെന്നും ദിയ പറയുന്നു.
ഈ കസ്റ്റമർ എന്ന് പറയുന്നത് വളരെ ബുദ്ധിയുള്ള വ്യക്തിയാണ്. വാട്സാപ്പില്‍ ഡിസപ്പിയർ മെസേജ് ഓണാക്കിയിട്ടുണ്ട്. പുള്ളിക്കാരി ഒരു ഓപ്പണിങ് വീഡിയോ നമുക്ക് അയച്ചിരുന്നു. കൊറിയറിന്റെ പിന്‍വശം ഓപ്പണ്‍ ചെയ്ത് അവർ ഓള്‍റെഡി ഓപ്പണ്‍ ചെയ്തിരുന്നു. നമുക്ക് അയച്ച വീഡിയോ ആകട്ടെ ഓപ്പണ്‍ ചെയ്ത ഭാഗം മറച്ചുവെച്ചുകൊണ്ട് വീണ്ടും കൊറിയർ തുറക്കുന്നതായിട്ടാണ്. അത് എങ്ങനെയാണെന്നാല്ലാം ഞാന്‍ വ്യക്തമാക്കാം.

ഒരുപാട് വ്യാജ പ്രൊഫൈലുകള്‍ വന്ന് എന്നെ ടാർഗറ്റ് ചെയ്യുന്നുണ്ട്. സ്വന്തം വീട്ടിലെ ഒരാളെ ടാർഗറ്റ് ചെയ്യുമ്പോള്‍ നമുക്ക് അതിന്റെ വേദന മനസ്സിലാകും. പുള്ളിക്കാരി അയച്ച് തന്ന ഒപ്പണിങ് വീഡിയോ കണ്ടപ്പോള്‍ തന്നെ, ഇത് ഒർജിനല്‍ അല്ലെന്നും പറഞ്ഞ് ഞങ്ങളുടെ ടീം റിജക്ട് ചെയ്തിരുന്നു. സ്റ്റാറ്റിസ്ഫാക്ഷന് വേണ്ടി സാധനം കവറിന് അകത്ത് വെച്ച് ഒന്നൂടെ കട്ട് ചെയ്ത് തരാമെന്ന് അവർ തന്നെ പറഞ്ഞിരുന്നു. ഡിസപ്പിയറിങ് ഒണാക്കിയിട്ടതിനാല് ആ ചാറ്റൊന്നും നമുക്ക് കിട്ടിയില്ലെന്നും ദിയ വ്യക്തമാക്കുന്നു.
വീണ്ടും ഓപ്പണിങ് വീഡിയോ ചോദിച്ചപ്പോള്‍ നേരത്തെ അയച്ച വീഡിയോ സൂചിപ്പിച്ചുകൊണ്ടുള്ള മറുപടി തരികയാണ് ചെയ്തത്. എന്നാല്‍ ഡിസപ്പിയറിങ് ഓണാക്കി ഇട്ടതിനാല്‍ ചാറ്റില്‍ നമുക്ക് ആ വീഡിയോ കാണാന്‍ സാധിക്കില്ല. നമുക്ക് അത് കാണാന്‍ സാധിക്കുന്നില്ല, വീണ്ടും അയക്കാന്‍ പറഞ്ഞെങ്കിലും അയച്ചില്ല. ഇതോടൊപ്പം തന്നെ പുള്ളിക്കാരി നമ്മളെ വിളിച്ചേക്കുന്ന ഒരുപാട് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നുണ്ട്. അത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന കാര്യമാണ്.
ആ കസ്റ്റമറുടെ പേര് ആദ്യം ഇട്ട യൂട്യൂബറുടെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇപ്പോള്‍ ആ വീഡിയോ ഉണ്ടോ എന്ന് അറിയില്ല. നമ്മള് നിയമപരമായി നീങ്ങിയപ്പോള്‍ എല്ലാ വീഡിയോയും അവർ പിന്‍വലിച്ചിട്ടുണ്ട്. അതായത് സത്യമല്ലാത്ത വിവരങ്ങള്‍ പങ്കുവെച്ചതിനെതിരെ നമ്മള് നിയമപരമായി നീങ്ങിയപ്പോള്‍ വീഡിയോ അവർ ഒഴിവാക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഒരുപാട് ക്രിമിനല്‍ ആക്ടിവിറ്റി നടന്നിട്ടുണ്ട്.
ഇതിന്റെയൊക്കെ പുറകില്‍ ആരാണെന്ന് എനിക്ക് കൃത്യമായി അറിയാം. പേര് എന്തായാലും ഞാന്‍ പറയുന്നില്ല. നമുക്ക് അയച്ച് തന്ന ആ വീഡിയോ കണ്ടാല്‍ തന്നെ അറിയാം ഇത് തട്ടിപ്പാണ്. ഈ ബിസിനസ് തുടങ്ങിയിട്ട് മുന്നു നാല് വർഷമായി. ഒരുപാട് ജനുവിന് കസ്റ്റമേഴ്സിന്റേയും ഫേക്ക് കസ്റ്റമേഴ്സിനേയും ഡീല്‍ ചെയ്തിട്ടുണ്ട്. അതില്‍ തന്നെ ചില ഫേക്ക് കസ്റ്റമേഴ്സ് നമ്മളെ ഇറിറ്റേറ്റ് ചെയ്തിട്ട് എന്തേലും ആയിക്കോട്ടെയെന്ന് കരുതി റീഫണ്ട് കൊടുത്തിട്ടുണ്ട്.
ആര് എന്ത് പറഞ്ഞാലും പൈസ തിരികെ കൊടുക്കാനാണെങ്കില് ബിസിനസ് ചെയ്യാതെ വീട്ടില്‍ പോയി ഇരുന്നാല്‍ മതിയെന്ന് അശ്വിന് ഉള്‍പ്പെടേയുള്ളവർ പറഞ്ഞു. ഇതോടെയാണ് ഓപ്പണിങ് വീഡിയോ മസ്റ്റ് ആണെന്ന് ഞാന്‍ ബയോയിലിട്ടിരിക്കുന്നത്. എന്തായാലും ഈ പരാതി ഉന്നയിച്ച വ്യക്തിയെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ല.
നമ്മള് അയക്കുന്ന ഓരോ മെസേജും അവർ കാണുന്നുണ്ട്. എന്നാല്‍ മറുപടിയില്ല. തെറ്റ് ചെയ്യാത്ത ഒരാളാണെങ്കില്‍ നമ്മള് എന്തായാലും പ്രതികരിക്കും. ഞാന്‍ ഓഫീസിലാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരാള്‍ക്കെതിരെ നമ്മള് നിയമനടപടി സ്വീകരിച്ച് കഴിഞ്ഞു, നിങ്ങള്‍ക്കെതിരേയും അത്തരത്തില്‍ നീങ്ങുമെന്ന് പറഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലെന്നും ദിയ പറയുന്നു.
അതിന് ശേഷം ദിയ കൃഷ്ണ തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി കസ്റ്റമർ തങ്ങള്‍ക്ക് അയച്ച വീഡിയോയും മറ്റൊരു യൂട്യൂബർക്ക് അയച്ച വീഡിയോയും ദിയ കാണിക്കുന്നു. രണ്ടിലേയും വ്യത്യാസവും അത് എങ്ങനെയാണ് ഓള് റെഡി തന്നെ തുറന്നതാണെന്നുമുള്ള കാര്യങ്ങള്‍ ദിയ വിശദീകരിക്കുന്നു. അതോടൊപ്പം തന്നെ എങ്ങനെ ഇത്തരത്തില്‍ രണ്ട് വീഡിയോ എടുക്കാമെന്നതിന്റെ ഡെമോയും ദിയ തന്നെ കാണിക്കുന്നുണ്ട്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications