'അവൾ നിന്നെ നിയന്ത്രിക്കാനല്ല ശ്രമിക്കുന്നത്, മെച്ചപ്പെടുത്താനാണ്'; എന്താണ് ദിയ പറയാതെ പറയുന്നത്..?
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ കൃഷ്ണ. തന്റെ വിശേഷങ്ങളൊക്കെ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന കാര്യം താരം വെളിപ്പെടുത്തിയത്. അശ്വിൻ ഗണേഷ് ആണ് ദിയയുടെ കാമുകൻ.
അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചാണ് താൻ പ്രണയത്തിലാണ് എന്ന് ദിയ പറഞ്ഞത് ദിയ - അശ്വിൻ കോമ്പോയ്ക്ക് ആരാധകർ ഏറെയാണ്. അടുത്തിടെയാണ് അശ്വിന്റെ പിറന്നാൾ കഴിഞ്ഞത്. ദിയയും അശ്വിനും ചേർന്ന് പിറന്നാൾ ആഘോഷിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം റോസാപ്പൂ വെച്ച് റോസ് സബർത്ത് ഉണ്ടാക്കുന്ന വീഡിയോ ഒക്കെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ദിയ പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറൽ ആയിരിക്കുന്നത്. അവൾ നിന്നെ നിയന്ത്രിക്കാനാല്ല ശ്രമിക്കുന്നത്, നിന്നെ മെച്ചപ്പെടുത്താനാണ് എന്നാണ് ദിയ കുറിച്ചത്ഇ. ഇത് ആരെ ഉദ്ദേശിച്ചാണ് ദിയ പോസ്റ്റ് ചെയ്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. അശ്വിനെയാണോ, എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദ്യങ്ങളൊക്കെ ആരാധകർക്കുണ്ട്. അശ്വിനും ദിയയും തമ്മനിൽ നല്ല ചേർച്ചയാണ്. അശ്വിനാണ് പാവം എന്നാണ് പൊതുവേ എല്ലാവരും പറയുന്നത്.
കഴിഞ്ഞ ദിവസം അശ്വിൻ എനിക്ക് ഗിഫ്റ്റായി തന്ന റോസാപ്പൂ ഞാൻ നിരസ്സിച്ചു എന്ന് പറഞ്ഞ് ദിയ വീഡിയോ ചെയ്തിരുന്നു. ആദ്യം ആരാധകർ ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് കാര്യം അറിഞ്ഞപ്പോൾ സന്തോഷമായി. റോസ് സർബത്ത് ഉണ്ടാക്കാനായിരുന്നു ആ റോസാപ്പൂക്കൾ ഉപയോഗിച്ചത്.
ഇന്ന് അശ്വിൻ എനിക്കൊരു കൂട്ടം റോസാപ്പൂക്കൾ ഗിഫ്റ്റായി തന്നിരുന്നു. എന്നാൽ ഞാൻ അത് നിരസ്സിച്ചു. എന്തുകൊണ്ടാണെന്ന് അറിയാമോ. ഇത് എന്റെ കയ്യിൽ കിട്ടിയാൽ വെറുതെ ഉണങ്ങിപ്പോകും. അതിന് പകരം ഇത് വെച്ച് എന്തെങ്കിലും ഉണ്ടാക്കാൻ പറ്റുമോ എന്ന് നോക്കാം. ക്രിയേറ്റീവ് ആയി ഉണ്ടാക്കാൻ പറ്റുമോ എന്ന് അശ്വിന്റെ അമ്മയോട് ചോദിച്ചു.
അപ്പോഴാണ് റോസ് സർബത്ത് ഉണ്ടാക്കാൻ പറ്റുമെന്ന് പറഞ്ഞതെന്നും ദിയ പറഞ്ഞു. അതേ സമയം തന്നെ ഗിഫ്റ്റ് നിരസ്സിച്ചതിന് അശ്വിനോട് ദിയ ക്ഷമയും പറയുന്നുണ്ട്. ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നത്. എന്നും ഈ സ്നേഹം ഉണ്ടാവണം, അശ്വിനെ പോലെ ഒരാളെ കിട്ടിയത് ഒരു ഭാഗ്യമാണ് തുടങ്ങിയ കമന്റുകളാണ് വന്നത്.












Click it and Unblock the Notifications