'കൊച്ചേ ഇത് ഇത്തിരി ഓവറാ കേട്ടോ, നിന്റെയൊക്കെ തൊലിക്കട്ടി..'; ബേബി മൂൺ പങ്കുവച്ച ദിയയ്ക്ക് ആക്ഷേപം
മലയാള സിനിമയിലെ താരപുത്രിമാരിൽ അഭിനയ മേഖലയിൽ അല്ലാതെ സ്വന്തമായി മറ്റൊരു പാത വെട്ടിത്തെളിച്ച ആളാണ് ദിയ കൃഷ്‌ണ. പ്രമുഖ നടൻ കൃഷ്‌ണകുമാറിന്റെ മകളായ ദിയ അച്ഛന്റെയും ചേച്ചി അഹാനയുടെയും വഴിയേ അഭിനയത്തിലേക്ക് തിരിയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. യൂട്യൂബ് വീഡിയോകളിലൂടെയും, സ്വന്തം ബിസിനസിലൂടെയും ഒക്കെ ദിയ കൃഷ്‌ണ തന്റേതായ വഴി കണ്ടെത്തിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
ചേച്ചിയായ അഹാനയെ നിർത്തിക്കൊണ്ടാണ് അനിയത്തിയായ ദിയ അടുത്തിടെ വിവാഹിതയായത്. അശ്വിൻ ഗണേഷ് ആയിരുന്നു വരൻ. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പിന്നീട് ഇവരുടെ ഹണിമൂൺ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

അതിനിടെ മാസങ്ങൾ പിന്നിട്ടപ്പോൾ ദിയ ഗർഭിണിയാണോ എന്ന ചോദ്യമാണ് ആരാധകർ കൂടുതലായി പങ്കുവച്ചത്. ദിയയുടെ വീഡിയോകൾ അത്രയധികം ശ്രദ്ധയോടെ കാത്തിരുന്ന് കണ്ട ആരാധകരാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ ആദ്യമൊന്നും ദിയയും അശ്വിൻ ഗണേഷും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇവർ സാധാരണ നിലയിൽ വീഡിയോകൾ പങ്കുവയ്ക്കുകയും വ്‌ളോഗുകൾ ചെയ്യുകയുമായിരുന്നു.
എന്നാൽ പിന്നീട് ജനുവരി മാസത്തിലാണ് ദിയ കൃഷ്‌ണ തന്റെ ഗർഭത്തെ കുറിച്ച് ആരാധകരോട് പങ്കുവച്ചത്. വിവാഹം കഴിഞ്ഞതിന് ശേഷം കുഞ്ഞിനെ വേണം എന്ന് താൻ പറഞ്ഞു കൊണ്ടിരുന്നിരുന്നുവെന്നും അച്ഛനാകാൻ അശ്വിനും തയ്യാറായിരുന്നുവെന്നും ദിയ അന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. എന്തായാലും അതിന് സെഷൻ ഓരോ ഘട്ടത്തിലെയും വിവരങ്ങൾ ദിയ തന്നെ പങ്കവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞ ദിവസം ദിയയും അശ്വിനും സമൂഹ മാധ്യമങ്ങളിൽ ബേബി മൂൺ ചിത്രങ്ങൾ പങ്കുവച്ചത് വലിയ രീതിയിൽ വൈറൽ ആയിരുന്നു. മാലിദ്വീപിലാണ് ദിയയുടെ ബേബി മൂണ്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. അക്വാ ബ്ലൂ ബ്രാലെറ്റും സൈഡ് ഓപ്പൺ നെറ്റ് സ്കേർട്ടുമാണ് ദിയയുടെ ഔട്ട്ഫിറ്റ്. കൂടെ അശ്വിനും എല്ലാത്തിനും ഉണ്ടായിരുന്നു.
നിറവയറിൽ കൈവച്ച് മത്സ്യകന്യകയുടെ രൂപത്തിലായിരുന്നു ദിയ ചിത്രങ്ങൾക്ക് പോസ് ചെയ്‌തത്. ധാരാളം പേരാണ് ഇതിന് അഭിനന്ദനവുമായി രംഗത്ത് വന്നത്. കമന്റില്‍ സന്തോഷം പങ്കുവച്ച് സെലിബ്രിറ്റികളും എത്തിയിരുന്നു. മനോഹരം എന്നാണ് അപര്‍ണ തോമസ് ചിത്രത്തിന് താഴെ അഭിപ്രായം രേഖപ്പെടുത്തിയത്. സഹോദരി ഹൻസികയും കമന്റുമായി രംഗത്ത് വന്നിരുന്നു.
ഇൻസ്‌റ്റഗ്രാമിൽ കൂടുതൽ പേരും ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയും നല്ല അഭിപ്രായങ്ങൾ പറയുകയും ചെയ്‌തെങ്കിലും വിമർശനത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. നേരത്തെ തന്നെ വ്‌ളോഗുകൾ, മറ്റ് വീഡിയോകൾ എന്നിവയിൽ നിരന്തരം സൈബർ ആക്രമണത്തിന് വിധേയയാവുന്ന വ്യക്തിയായിരുന്നു ദിയ കൃഷ്‌ണ. അതിന് പിന്നാലെയാണ് ഗർഭകാല ചിത്രങ്ങൾ പങ്കുവച്ചതിനും താരത്തിനെതിരെ ചിലർ രൂക്ഷ വിമർശനം ഉയർത്തിയത്.
ഫേസ്‌ബുക്കിൽ ആയിരുന്നു കൂടുതലും അധിക്ഷേപ കമന്റുകൾ വന്നത്. 'കൊച്ചേ ഇത് ഇത്തിരി ഓവറാ കേട്ടോ' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇനി പ്രസവം കഴിഞ്ഞിട്ടേ എഫ്ബിയിലേക്ക് കേറുകയുള്ളൂ എന്നാണ് മറ്റൊരാൾ പറയുന്നത്. 'നിന്റെയൊക്കെ തൊലിക്കട്ടി. ആ അച്ഛനെ തെറി കേൾപ്പിക്കാൻ ഇങ്ങനെ മക്കളും' എന്നാണ് മറ്റൊരാൾ പറയുന്നത്.












Click it and Unblock the Notifications