ദിയയെ രജിസ്റ്റർ മാരേജ് ചെയ്തെന്ന് അശ്വിന്റെ പ്രാങ്ക് കോൾ;സഹോദരന്റെ പ്രതികരണം,ചിരിപ്പിച്ച് വീഡിയോ
കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ അടുത്തിടെയാണ് താൻ സുഹൃത്ത് അശ്വിൻ ഗണേഷുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. ഏറെ നാളായി തങ്ങൾ സുഹൃത്തുക്കളായി തുടരുകയായിരുന്നുവെന്നും അശ്വിൻ പ്രണയം പറഞ്ഞപ്പോൾ താൻ അത് സ്വീകരിച്ചെന്നുമായിരുന്നു ദിയ പറഞ്ഞത്. അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിട്ടിരുന്നു. യുട്യൂബിൽ ട്രെന്റിങ് ആയിരുന്നു ഈ വീഡിയോ.
സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രൊപ്പോസൽ. അതുകൊണ്ട് തന്നെ ഇരുവരുടേയും വീട്ടുകാർ അറിയാതെയാണോ ഇത്തരമൊരു പ്രൊപ്പോസൽ നടന്നത് എന്നടക്കമുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതിനിടയിൽ ഇപ്പോഴിതാ ഇരുവരുടേയും പ്രണയത്തെ കുറിച്ച് അശ്വിൻ തന്റെ സഹോദരനെ പ്രാങ്ക് ചെയ്യുന്നൊരു വീഡിയോ വൈറലാകുകയാണ്. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു പ്രാങ്ക് കോൾ.

എന്റേയും ദിയ കൃഷ്ണയുടേയും രജിസ്റ്റർ മാരേജ് കഴിഞ്ഞെന്നാണ് അശ്വിൻ സഹോദരനായ കിഷോറിനെ വിളിച്ച് പറയുന്നത്. അമ്മയ്ക്ക് അറിയില്ലെന്നും നീ ഇക്കാര്യം വീട്ടിൽ പറയണമെന്നും അശ്വിൻ സഹോദരനോട് പറയുന്നുണ്ട്. ഇതിൽ ഷോക്കായ പ്രതികരണമാണ് സഹോദരൻ നടത്തുന്നത്. 'ഞാൻ പറയണമെന്നോ? നീ എന്തൊക്കെയാണ് ഈ പറയുന്നത്. നിങ്ങൾ ഓരോരോ വീഡിയോ പങ്കിട്ട് തന്നെ ഷോക്ക് തന്നിരിക്കുകയാണ്. ഇപ്പോൾ അടുത്ത ഷോക്കാണോ?, നീ എന്തായാലും വീട്ടിൽ വാ വന്നിട്ട് സംസാരിക്കാം', എന്നാണ് സഹോദരൻ പറയുന്നത്. ഇതോടെ ഒന്നുമില്ലാ പേടിക്കേണ്ട ഇതൊരു പ്രാങ്ക് കോളാണെന്ന് പറഞ്ഞ് അശ്വിൻ കോൾ അവസാനിപ്പിക്കുകയാണ്.
അതേസമയം അഭിമുഖത്തിൽ അശ്വിനെ കുറിച്ച് അഭിമുഖത്തിൽ ദിയ വാചാലയായി. 'അവൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തര എന്നെ സ്നേഹിച്ചുവെന്നാണ്', എന്നായിരുന്നു ചിരിച്ച് കൊണ്ട് ദിയ പറഞ്ഞു. ഞാനാണ് പൊതുവെ മണ്ടത്തരം കാണിക്കുന്നയാളാണ്. അശ്വിനാണ് എന്നെ ആ സമയത്ത് സമാധാനിപ്പിക്കാറുള്ളത്.അവൻ മണ്ടത്തരം കാണിക്കാറില്ല. എന്നെ വിളിച്ച് എല്ലായപ്പോഴും അഭിപ്രായം തേടുന്ന ആളാണ് അശ്വിൻ. അശ്വിൻ എന്നെ ഒരു തരത്തിലും ഉപദ്രവിക്കാറില്ല.എനിക്ക് ഒരു ബൗണ്ട്രി കഴിഞ്ഞാൽ പെട്ടെന്ന് ദേഷ്യം വരും. ഞാൻ കരയുകയും ദേഷ്യം വെയ്ക്കുകയും ചെയ്യും.
സംസാരിച്ച് തുടങ്ങിയാൽ എന്റെ അച്ഛനെ പോലെയാണ് എനിക്ക് അശ്വിനെ തോന്നാറുള്ളത്. അശ്വിന്റേയും അച്ഛന്റേയുമെല്ലാം ഐഡിയോളജീസ് പലപ്പോഴും ഒരുപോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ പലപ്പോഴും നീ എന്തിനാണ് അച്ഛനെ പോലെ സംസാരിക്കുന്നതൊക്കെ ചോദിക്കാറുണ്ട്. ഹൻസികയുമായി ഇവൻ ക്ലോസ് ആണ്. ഇടക്ക് തമാശയൊക്കെ പറയാറുണ്ട്. എന്നാലും സംസാരിക്കാൻ പറ്റിയാൽ അച്ഛനുമായി ഇവൻ നന്നായി അടുക്കും എന്ന് തോന്നിയിട്ടുണ്ട്', ദിയ പറഞ്ഞു.












Click it and Unblock the Notifications