ദിയ ആ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരന്തരം വിമർശനം; ഒടുവിൽ മറുപടിയുമായി അശ്വിൻ
ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും വിവാഹം വൈകാതെ തന്നെയുണ്ടാവും. അടുത്തിടെയാണ് അശ്വിൻ ഗണേശും കുടുംബവും പെണ്ണുകാണാൻ ദിയയുടെ വീട്ടിൽ എത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. അശ്വിൻ ദിയയെ പ്രാെപ്പോസ് ചെയ്ത വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ വിവാഹം നടക്കുമെന്ന സൂചന ദിയ നൽകിയത്.
അശ്വിനും കുടുംബവും പെണ്ണുകാണാൻ എത്തിയ വീഡിയോ ദിയ ഷൂട്ട് ചെയ്ത് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തമിഴ് ആചാര പ്രകാരം താമ്പൂലതട്ടുമായാണ് അശ്വിനും കുടുംബവും എത്തിയത്. വളരെ പ്രഷറിലാണ് അശ്വിൻ എന്ന് ദിയ പറഞ്ഞിരുന്നു. ദിയയുടെ വീട്ടുകാർ അശ്വിനേയും കുടുംബത്തേയും വീട്ടിലേക്ക് ക്ഷണിക്കുന്നതും സംസാരിക്കുന്നതും കാണാം. അഹാന ഒഴികെ ബാക്കിയെല്ലാവരും ദിയയുടെ വീട്ടിൽ ഉണ്ടായിരുന്നു. അഹാന അവിടെയില്ലെന്ന് ദിയ പറയുകയും ചെയ്തിരുന്നു.

എന്നാൽ ദിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. ദിയയുടെ കുടുംബം അശ്വിന്റെ കുടുംബത്തിന് വേണ്ടത്ര പരിഗണന കൊടുത്തില്ലെന്നും ഇഷാനിയും ഹൻസികയും അത്ര താല്പര്യം ഇല്ലാത്തത് പോലെയാണ് പെരുമാറിയത് എന്നും വീട്ടിൽ ധരിക്കുന്ന ഡ്രസ്സ് ഇട്ട് അതിഥികൾക്ക് ബഹുമാനം കൊടുക്കാത്ത പോലൊയണ് നിന്നതെന്നുമാണ് വിമർശനം.
ദിയയുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായ അന്ന് ദിയയെ കൊണ്ട് തന്നെ വീഡിയോ എടുപ്പിക്കാതെ അവരിൽ ആർക്കെങ്കിലും വീഡിയോ എടുക്കാമിയിരുന്നില്ലേ എന്നും സ്വന്തം ചേച്ചിയെ വിവാഹം ചെയ്യാൻ പോകുന്ന ആളല്ലേ വന്നത് ആ ഒരു ബഹുമാനവും പരിഗണനയും കൊടുക്കാമയിരുന്നില്ലേ എന്ന കമന്റുകളും വന്നിരുന്നു.
എന്നാൽ ഇപ്പോൾ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അശ്വിൻ ഗണേശ്. തന്നെ ആ വീട്ടിലേക്ക് സ്വീകരിച്ചതിന് ദിയയുടെ അച്ഛനോടും അമ്മയോടും താൻ ആദ്യം നന്ദി പറയുന്നുവെന്നും അവരുടെ അടുത്ത് നിന്ന് അത്രയും ഊഷ്മളമായി സ്വീകരണം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങൾ നടത്തിയ സംഭാഷണം വളരെ പോസിറ്റീവായിരുന്നുവെന്നും അശ്വിൻ ഗണേശ് പറയുന്നു.
അവർ നൽകിയ ലഘുഭക്ഷണങ്ങളുടെ എണ്ണത്തെക്കുറിച്ച് നെഗറ്റീവ് പറയുന്ന എല്ലാവരും അറിയണം. അപ്പോൾ സമയം വൈകുന്നേരം അഞ്ച് മണിയായിരുന്നു. ആ വസ്തുത ഞങ്ങൾക്ക് അറിയാം. കുറച്ച് മുമ്പ് ഉച്ച ഭക്ഷണം കഴിച്ചിട്ടായിരുന്നു ആ യാത്ര. എന്റെ കുടുംബം ശുദ്ധ വെജിറ്റേറിയൻസ് ആയതിനാൽ ഞങ്ങൾ ലിമിറ്റഡ് അളവിലെ വൈകുന്നേരം ലഘു ഭക്ഷണം കഴിക്കാൻ കഴിയൂ, എന്നും അശ്വിൻ പറയുന്നു.
തങ്ങൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ മേശപ്പുറത്ത് എത്തിക്കാൻ ദിയയുടെ കുടുംബവും വളരെയധികം ശ്രദ്ധിച്ചിരുന്നു. കൂടാതെ ഇത് വളരെ അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. രണ്ട് കുടുംബങ്ങൾക്കും നേരത്തെ തന്നെ അറിയാമായിരുന്നു. കുടുംബത്തിലെ എല്ലാവരും അവർക്ക് ഇഷ്ടമുള്ളത് ധരിച്ചിരുന്നു. ഞങ്ങളെ ആകർഷിക്കാൻ വേണ്ടി ഒന്നും ചെയ്തില്ല, അശ്വിൻ പറയുന്നു. മുഴുവൻ അറിയാതെ നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നത് നിർത്തണം എന്നും എനിക്ക് ഇന്ന് ഇത് കമന്റ് ചെയ്യേണ്ടി വന്നു, അത് കഷ്ണമാണെന്നും അശ്വിൻ കുറിച്ചു. ദയവായി ജീവിക്കാൻ അനുവദിക്കണമെന്നും അശ്വിൻ പറയുന്നു.


Click it and Unblock the Notifications