ദിയ കൃഷ്ണയുടെ പ്രസവം, ആർത്തവ സമയത്ത് പോലും അന്ന് മുറിയിൽ'; രേണു സുധിക്കെതിരേയും ശാന്തിവിള ദിനേശ്
സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചകൾ നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുെട പ്രസവവും അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുവിന്റെ ചില ആരോപണങ്ങളുമാണ്. രണ്ട് പേരേയും വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ രണ്ട് പേരെ കുറിച്ചും പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കോറൽ ഗ്ലോബ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം.
ദിയയുടെ പ്രസവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ-'കാലം പോകുന്ന പോക്കേ, ബ്ലസിയുടെ കളിമൺ എന്ന സിനിമയിൽ ഗർഭിണി ആകുന്നത് മുതൽ പ്രസവം വരെ കാണിച്ചിട്ടുണ്ട്. എന്നെ അതിശയിപ്പിച്ചത് കൃഷ്ണകുമാറിന്റ മകളുടെ പ്രസവമാണ്. ഞാനും കൃഷ്ണകുമാറും നല്ല ബന്ധമായിരുന്നു. എന്റെ സീരിയയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നല്ല ബന്ധത്തിലല്ല, കൃഷ്ണകുമാറൊക്കെ അത്യുന്നതങ്ങളിൽ എത്തിയത് കൊണ്ട് പഴയ സ്നേഹബന്ധങ്ങളൊക്കെ വിട്ടു.

അദ്ദേഹത്തിന്റെ മകൾ പ്രസവിക്കുന്ന വീഡിയോ എടുത്ത് മുഖത്തെ സങ്കടവും വിഷമവും ഒകെ ചിത്രീകരിച്ച് അവരുടെ സ്വന്തം ചാനലിലൂടെ പുറത്തുവിട്ടപ്പോൾ 38 ലക്ഷം പേർ കണ്ടെന്ന്. ആലോചിച്ച് നോക്കൂ നമ്മുടെ കാലം പോകുന്ന പോക്ക്. പണ്ടൊക്കെ മെൻസസ് ആയാൽ ഉറങ്ങാൻ പ്രത്യേക മുറിയും പ്രസവ മുറിയുമൊക്കെ വീട്ടിൽ ഉണ്ടായിരുന്നു.
എനിക്ക് നല്ല ഓർമയുണ്ട്, ചാണകം മെഴുകിയ മുറിയിലാണ് മെൻസസ് ആയാൽ ഏഴ് ദിവസം സ്ത്രീകൾ ഇരിക്കേണ്ടത്, കാലും നീട്ടി ഇരുന്നാൽ മതി, കട്ടിലൊന്നും കാണില്ല, എന്നിട്ട് സമയാസമയം ഭക്ഷണം കൊടുക്കും. അവർ പുറത്തൊന്നും വരേണ്ട. എന്നാൽ ഇന്ന് മെൻസസ് ആയാൽ അറിയുക പോലുമില്ല, അവർ ഓടിച്ചാടി തുള്ളിക്കളിച്ച് സ്കൂളിലൊക്കെ പോകും. മുൻപ് പ്രസവവും ഇങ്ങനെയൊക്കെയായിരുന്നു', ശാന്തിവിള പറഞ്ഞു.
വീഡിയോയിൽ രേണു സുധിയെ അളവറ്റ് വിമർശിക്കുകയാണ് ശാന്തിവിള. സംവിധായകൻ പറയുന്നത് ഇങ്ങനെ- 'ഒരു രാത്രിയാത്രയിലാണ് സുധി ഈ ലോകം വിട്ട് പോകുന്നത്. സുധിയ്ക്ക് ആദ്യ ഭാര്യയിൽ ഒരു മകനുണ്ട്, രണ്ടാമതും അയാൾ വിവാഹം കഴിച്ചു, അതിലും ഒരു മകനുണ്ട്. ഭർത്താവ് മരിച്ച് കഴിഞ്ഞപ്പോൾ ഭാര്യ സ്ഥലകാല ബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ഇപ്പോൾ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകൻ സുധിയുടെ അമ്മയുടെ കൂടെയാണ്. ഇവളെ സഹിക്കവയ്യാതെ.രണ്ടാമത്തെ കുഞ്ഞ് ആരാണെന്ന് അറിയില്ല. സുധിയുടെ ഭാര്യ ഇപ്പോൾ നടിയാണ്.
നടിയെന്ന് പറഞ്ഞാൽ ഈ വഴിയിലൂടെ പോകുന്ന അലവലാതികളൊക്കെ എടുക്കുന്ന ഷോട്ട് ഫിലിമിലെ. മഞ്ജു വാര്യരെ പോലെ ഉണ്ട് ഞാൻ എന്നാണ് ഇപ്പോൾ പെൺകുട്ടി പറയുന്നത്. അതുപോലെ ആശുപത്രിയിൽ പെറ്റിട്ടു എന്ന് പറയുന്നത് പോലെ തീയറ്ററിൽ പെറ്റ് കിടക്കുന്ന രണ്ട് മൂന്നെണ്ണമില്ലേ, അതിലെ ഒരു ചെറുക്കനുമായി ആൽബത്തിൽ അഭിനയിക്കുകയും ഈ പെണ്ണുമായി ലിപ് ലോക്ക് ചെയ്യുകയും ചെയ്തു. അടി ബഹളം, ഇതെല്ലാം യുട്യൂബിൽ കിടക്കുന്നുണ്ട്. ആ സ്ത്രീ എല്ലാം കാണിക്കും, വയറും പൊക്കിളും എല്ലാം, എന്നിട്ട് പറയുവാണ് ഞാൻ ഇഷ്ടമുള്ളതെല്ലാം കാണിക്കും, എനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കും, എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കുമെന്ന്. ഇപ്പോൾ ദുബായിൽ പോയിരിക്കുകയാണ്.
മുലക്കരം പിരിച്ച നാടാണ് നമ്മുടെ കേരളം, മാറ് മറക്കാനായി സമരം ചെയ്ത, കമ്മലിടാനായ സമരം ചെയ്ത നാട്. ഇപ്പോൾ പറയുന്നത് മാറ് മറക്കാൻ നമ്മുക്ക് മനസില്ലെന്നേയെന്നാണ്. ഞങ്ങളുടെ ശരീരം കാണിക്കുന്നതിന് നിങ്ങൾക്കെന്തായെന്നാണ് ചോദിക്കുന്നത്. എനിക്ക് കാണിക്കാൻ ഇഷ്ടമുള്ളതൊക്കെ കാണിക്കും നിങ്ങൾക്ക് എന്താ എന്ന് ചോദിക്കുന്ന നാടാണ് ഇപ്പോൾ. സുരാജ് വെഞ്ഞാറമൂട് ഇവർക്ക് വീട് വെച്ച് കൊടുക്കാനും ട്വന്റി ഫോർ ന്യൂസുകാര് ഇവർക്ക് ജോലി കൊടുക്കാനുമൊക്കെ ശ്രമിച്ചിരുന്നു. എന്നാൽ അതെല്ലാം തീർന്നു, കാരണം അവരെയെല്ലാം ഇവർ ഗെറ്റൗട്ട് അടിച്ചു. എന്നിട്ട് എന്റെ ശരീരം എന്റെ പൊക്കിള് ഞാൻ ഇഷ്ടമുള്ളവരെ കാണിക്കും എന്നാണ് പറയുന്നത്. എല്ലാം ആവശ്യങ്ങളും കഴിഞ്ഞതിന് ശേഷം കറിവേപ്പില പോലെ എടുത്ത് കളയുന്നവരാണ് ആൽബം എന്നൊക്കെ പറഞ്ഞ് നടക്കുന്ന പിച്ചക്കാരൻമാർ എന്നുള്ള ബോധം പെൺകുട്ടിക്ക് വരട്ടെയെന്ന് പറയുകയാണ്', ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications