'നിലവിൽ ഞാൻ കമ്മിറ്റഡ് ആണ്, 10 ന് മുകളിൽ ബ്രേക്കപ്പ് ഉണ്ടായിട്ടുണ്ട്,'; ദിയയുടെ മുൻ കാമുകൻ വൈഷ്ണവ്
സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതനാണ് വൈഷ്ണവ് ഹരിചന്ദ്രൻ. നടൻ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണയുടെ കൂടെയാണ് വൈഷ്ണവിനെ ആദ്യമൊക്കെ മലയാളികൾ കണ്ടത്. താൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് പിന്നീട് ദിയ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വൈകാതെ ഈ ബന്ധത്തിൽ വിള്ളൽ വീണു. വേർപിരിഞ്ഞതായി ഇരുവരും വ്യക്തമാക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇരുവരും പിരിഞ്ഞതെന്ന ചോദ്യങ്ങൾ പലരും ചോദിച്ചെങ്കിലും രണ്ട് പേരും കാര്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
അതേസമയം ബ്രേക്കപ്പ് പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങൾ ഇരുവരും നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് വൈഷ്ണവ്. സാധാരണഗതിയിൽ സോഷ്യൽ മീഡിയിൽ വരുന്ന യാതൊരു കമന്റുകളും ശ്രദ്ധിക്കാൻ പോലും താത്പര്യപ്പെടാത്ത ആളാണ് താൻ എന്നാണ് വൈഷ്ണവ് പറയുന്നത്. ദിയയുമായുള്ള ബ്രേക്കപ്പിന് ശേഷം താൻ ഇപ്പോൾ മറ്റൊരാളുമായി പ്രണയത്തിലാണെന്നും വൈഷ്ണവ് വെളിപ്പെടുത്തി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'സൈബർ ആക്രമണങ്ങളെ കുറിച്ചോ നെഗറ്റീവ് കമന്റുകളെ കുറിച്ചോ ഞാൻ ആലോചിക്കാറേ ഇല്ല. ഇപ്പോൾ കുറച്ച് പ്രൊപ്പോസൽ വരാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ മെസേജ് മാത്രം ആണ് വരാറുള്ളത്. നേരിട്ട് വന്ന് ആരും പറഞ്ഞിട്ടില്ല. അതിന് ഇഷ്ടവും അല്ല. മുൻപൊക്കെ പുറകെ നടന്ന് പ്രേമിക്കാറൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ അതില്ല. ഇങ്ങോട്ട് പ്രൊപ്പോസൽ തരുന്നവരെ അംഗീകരിക്കാൻ പറ്റാത്തത് വൈബ് സെറ്റാവാത്തത് കൊണ്ടാണ്. നമ്മുക്ക് ഇഷ്ടം തോന്നണം അല്ലാതെ പങ്കാളിയെ കുറിച്ച് കൺസെപ്റ്റൊന്നും ഇല്ല. കാണാൻ ഭംഗിയില്ലേലും വ്യക്തിത്വം വേണം, പെരുമാറ്റം ആയിരിക്കണം.
പാവം ആയിരിക്കണം, കുടുംബ ജീവിതത്തിൽ വലിയ പ്രശ്നം ഉണ്ടാകരുത്. തലതിന്നോണ്ടിരിക്കുന്ന ആളാകരുത്. നമ്മൾ നമ്മുടെ പണിയുമായി പോകുമ്പോൾ കിന്നരിക്കാൻ വരരുത്. കിന്നരിക്കുന്നത് ഇഷ്ടമാണെങ്കിലും എല്ലാസമയത്തും ആകാൻ പറ്റില്ല. വിളിച്ചോണ്ടിരിക്കുന്നത് ഇഷ്ടല്ല. നമ്മളെ അപ്ഡേറ്റ് ചെയ്യണം. ഭക്ഷണം ഉണ്ടാക്കാൻ അറിഞ്ഞാൽ കൊള്ളാം, ഇല്ലേങ്കിലും കുഴപ്പമില്ല. കാണാൻ നല്ല മുടിയും കണ്ണ് വേണം.
നിലവിൽ ഞാൻ കമ്മിറ്റഡ് ആണ്. ഹാന്റിൽ ചെയ്യാൻ പറ്റുന്ന ആളാണ്. ഇതൊക്കെ വ്യക്തിപരമായി വെക്കാനാണ് ഇഷ്ടം. വിവാഹം ഉടൻ ഉണ്ടാകില്ല. കുറച്ച് കൂടെ ജീവിതം ആസ്വദിക്കണം. പക്ഷെ കല്ല്യാണം കഴിക്കണം. ബിസിനസ് തുടങ്ങാൻ പ്ലാനുണ്ട്. അതൊക്കെ തുടങ്ങിയൊന്ന് സെറ്റാകണം.
ഞാൻ പ്രണയിച്ചാൽ ആ പെൺകുട്ടികളുടെ വിവാഹം പെട്ടെന്ന് നടക്കുമെന്ന സംസാരം സുഹൃത്തുക്കൾക്കിടയിൽ ഉണ്ട്. പ്രണയിച്ചാൽ കുറെ പ്രണയിക്കും, പിന്നെ അവർ അങ്ങ് കെട്ടിപ്പോക്കും. റിലേഷൻ പൊതുവെ മൂന്നാല് വർഷമൊക്കെ നീങ്ങാറുണ്ട്. പക്ഷെ എന്തേലും പറഞ്ഞ് പിന്നെ ഉടക്കും. ഞാനാണ് പൊതുവെ പിണങ്ങാറുള്ളത്.ചിലപ്പോൾ മടുപ്പ് തോന്നാറുണ്ട്. കല്ല്യാണത്തിന് മുൻ കാമുകിമാരെ എല്ലാവരേയും വിളിക്കും. ജീവിതത്തിൽ 10 ന് മുകളിൽ റിലേഷൻ ഉണ്ടായിട്ടുണ്ട്, അത്രേം ബ്രേക്കപ്പ് ഉണ്ടായിട്ടുണ്ട്', വൈഷ്ണവ് പറഞ്ഞു.












Click it and Unblock the Notifications