Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്വിനുമായുള്ള വിവാഹത്തിന് ശേഷം ദിയയ്ക്ക് വന്നമാറ്റം; ആരാധകര്‍ കണ്ടെത്തിയ ആ മാറ്റം ഇതാണ്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാവർക്കും ധാരാളം ആരാധകരും ഉണ്ട്. അടുത്തിടെയാണ് ദിയയുടെ വിവാഹം കഴിഞ്ഞത്. അശ്വിൻ ആണ് ദിയയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു.

ദിയയ്ക്ക് ധാരാളം ആരാധകരുണ്ട്. ദിയ പങ്കുവെയ്ക്കുന്ന വീഡിയോകൾ ട്രെന്റിംഗ് ആവാറുമുണ്ട്. തുടക്കത്തിലൊക്കെ ദിയയ്ക്ക് ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്. ദിയയ്ക്ക് ഭയങ്കര അഹങ്കാരമാണ്, മറ്റുള്ളവരോടൊന്നും ഒരു അടുപ്പവും കാണിക്കാത്ത ആളാണ് എന്നൊക്കെയായിരുന്നു വിമർശനങ്ങൾ. കുടുംബത്തിനൊപ്പം ദിയ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്നില്ലേ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നിരുന്നു.

Diya

ദിയയുടെ വിവാഹത്തോട് ബന്ധപ്പെട്ടും വിമർശനങ്ങൾ ഉയർന്നിരുന്നു. അശ്വിനെ ദിയയുടെ വീട്ടുകാർക്ക് ഇഷ്ടമല്ലെന്ന തരത്തിലായിരുന്നു ചിലർ പറഞ്ഞത്. എന്നാൽ കാര്യങ്ങൾ അങ്ങനെയൊന്നും അല്ലെന്ന് പിന്നീട് എല്ലാവർക്കും മനസ്സിലായി. വളരെ ആഘോഷമാക്കിയായിരുന്നില്ല ദിയ തന്റെ വിവാഹം നടത്തിയത്. വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്.

എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു. വിവാഹത്തിന്റെ ചെലവുകളെല്ലാം ദിയ തന്നെയാണ് നടത്തിയത് എന്നതും ശ്രദ്ധേയമാണ്. ദിയയുടെ സംസാരവും രീതികളുമൊക്കെ ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. വിവാഹത്തിന് ശേഷം ദിയയ്ക്ക് വലിയൊരു മാറ്റം വന്നിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. മുൻപ് ഫാമിലിയുമായി ദിയ അത്ര അടുപ്പം കാണിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ദിയ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തുന്നുണ്ട് എന്നുമാണ് പറയുന്നത്.

ദിയ ഇപ്പോൾ ഫാമിലി വീഡിയോസിൽ ആക്ടീവ് ആണെന്നും ആരാധകർ പറയുന്നു. കൃഷ്ണ കുമാർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ഇത്തരം കമന്റുകൾ വരുന്നുണ്ട്. വിവാഹത്തിന് ശേഷം ഓസി കുടുംബവുമായി വളരെ അടുത്തു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടുന്നുണ്ട്. വളരെ നല്ല കാര്യമാണ്. ഹൂ നോസ് മീ ബെറ്റർ എന്ന് പറഞ്ഞ് മക്കൾക്കൊപ്പം കൃഷ്ണ കുമാർ പങ്കുവെച്ച വീഡിയോ വൈറൽ ആയിരുന്നു. കമന്റ് ബോക്സ് നിറയെ ദിയയുടെ ആരാധകരായിരുന്നു.

എനിക്ക് ഈ വീഡിയോ അനൗൺസ്മെന്റ് വന്നപ്പോഴേ അറിയായിരുന്നു കമന്റ് ബോക്സ് ഓസിക്കുള്ളതാണെന്ന്. അത് പോലെ തന്നെ സംഭവിച്ചു. അച്ഛനും മക്കളും ചേർന്നുള്ള വളരെ രസകരമായ സംസാരം.. കൃഷ്ണകുമാർ ചേട്ടന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള എക്സ്പ്ലനേഷനും, ആഹാനേടെ ഇടക്കിടക്കുള്ള ക്ലോക്കിലേക്ക് ഉള്ള നോട്ടവും, ദിയ ചിലസമയത് വേറെ ഏതോ ലോകത്ത് ചിന്തിച്ചിരിക്കുന്നതും, ഇഷാനിടെ അപ്രതീക്ഷിത ഉത്തരങ്ങളും, ഒന്നിനും ഉത്തരം കിട്ടാതെയുള്ള പരിഭവത്തിൽ ഇരിക്കുന്ന ഹൻസുവും സിന്ധുചേച്ചിടെ ഒരു കുറവ് നികത്താൻ അവസാനം ഓടി വന്നിരുന്നതും... എന്താ പറയാ... ഇഷ്ടായി. എന്നിങ്ങനെ പോകുന്നു കമന്റുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+