ആദ്യ രാത്രിയില്‍ അശ്വിന്‍ കിടന്ന് സിനിമ കാണുന്നു: ചിരിപ്പിച്ച് ദിയ കൃഷ്ണന്റെ ചോദ്യം, വീഡിയോ വൈറല്‍
സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. തന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കുന്ന ദിയ കൃഷ്ണ ആദ്യരാത്രിയിലെ രസകരമായ ഒരു മുഹുർത്തവും ഇപ്പോള്‍ വീഡിയോയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.
ആദ്യ രാത്രിയില്‍ ടിവിയില്‍ സിനിമ കാണുന്ന ഭർത്താവ് അശ്വിന്‍ ഗണേഷിനെയാണ് ദിയ തന്റെ വീഡിയോയിലൂടെ കാണിക്കുന്നത്. ജഗദീഷും ഉർവശിയും അഭിനയിച്ച ഭാര്യ എന്ന സിനിമയാണ് അശ്വിന്‍ കാണുന്നത്. ഇതിനെ ദിയ കൃഷ്ണ പരിഹസിക്കുന്നതും നമുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഏത് സിനിമയാണ് കാണുന്നതെന്ന് ദിയ ചോദിക്കുമ്പോള്‍ 'ഭാര്യ' എന്ന അശ്വിന്റെ മറുപടി കേട്ടപ്പോള്‍ ദിയ പൊട്ടിച്ചിരിക്കുകയും 'ഇനി അങ്ങനത്തെ പടങ്ങൾ മാത്രമെ കാണാൻ പറ്റൂ' എന്ന് ചോദിക്കുകയും ചെയ്യുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ദിയ കൃഷ്ണ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
ഇന്നലെ തിരുവനന്തപുരത്ത് വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹം വളരെ സ്വകാര്യമായ ചടങ്ങായി നടത്തണമെന്നായിരുന്നു നേരത്തെ തന്നേയുള്ള ആഗ്രഹം എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് നവദമ്പതികള്‍ പ്രതികരിച്ചത്.
'നമ്മള്‍ ആഗ്രഹിച്ചതുപോലെ തന്നെ വിവാഹം സന്തോഷത്തോടെ കഴിഞ്ഞു. അനാവശ്യ ധൂര്‍ത്തെല്ലാം ഒഴിവാക്കി ലളിതമായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹത്തില്‍ സന്തോഷത്തോടെ എല്ലാം ശുഭകരമായി അവസാനിച്ചു.' ദിയയും അശ്വിനും പറഞ്ഞു.
ലളിതമായ രീതിയില്‍ വിവാഹം എന്നത് മക്കളുടെ ആഗ്രഹമായിരുന്നുവെന്ന് കൃഷ്ണകുമാറും വ്യക്തമാക്കി. "വളരെ കുറച്ച് ആളുകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം നടത്താമെന്ന് കോവിഡ് കാലത്ത് നാം കണ്ടു. അതുപോലെ തന്നെ ലളിതമായ രീതിയില്‍ വിവാഹം നടന്നു. രാഷ്ട്രീയത്തിലായാലും സിനിമ രംഗത്ത് ആയാലും ഒട്ടനവധി സുഹൃത്തുക്കളുണ്ട്. എല്ലാവരും വന്നാല്‍ തന്നെ അതൊക്കെ കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടുണ്ടാകും." കൃഷ്ണ കുമാർ പറഞ്ഞു.
തിരുനെൽവേലി അംബാസമുദ്രം സ്വദേശിയാണ് അശ്വിൻ ഗണേശ്. സോഫ്ട്‍വെയർ എൻജിനീയറായ അശ്വിൻ ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു ഇരുവരും. ഐവറി നിറത്തിലുള്ള സാരിയായിരുന്നു ദിയയുടെ വിവാഹ വേഷം. പിങ്ക് നിറത്തിലുള്ള ബോര്‍ഡറും സീക്വിന്‍ വര്‍ക്കുകളും സാരിയുടെ ചാരുത വർധിപ്പിച്ചു. അതേസമയം, ഐവറി നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു അശ്വിന്റെ വേഷം.












Click it and Unblock the Notifications