Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിയ എന്റെ ആദ്യ പ്രണയമല്ല',ഞാൻ വളരെ പൊസസിവ്..അയാളെ ചതിച്ചിട്ടില്ല'; അശ്വിൻ ഗണേഷ്

കൊച്ചി: സുഹൃത്ത് അശ്വിൻ ഗണേഷുമായി പ്രണയത്തിലാണെന്ന് അടുത്തിടെയായിരുന്നു നടൻ കൃഷ്ണ കുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. പ്രണയം ആരാധകരുമായി പങ്കുവെച്ചതിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കിടാറുണ്ട്. പലപ്പോഴും ഇരുവരേയും കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കും ഇരുവരും മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ അത്തരം ചില ചോദ്യങ്ങൾക്ക് മറുപടിയുമായി വീണ്ടും എത്തിയിരിക്കുകയാണ് ദിയയും അശ്വിനും.

അശ്വിൻ ഗണേഷിന് എങ്ങനെയാണ് ദിയയോട് ക്രഷ് തോന്നിയതെന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് അശ്വിൻ നൽകിയ മറുപടി ഇങ്ങനെ-'ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് ദിയയോട് വളരെ ബഹുമാനമായിരുന്നു.ക്രഷ് ആയിരുന്നില്ല. ആദ്യമൊക്കെ തലൈവി എന്നായിരുന്നു ഞാൻ വിളിച്ചത്. വിശ്വാസമുള്ള ഒരാളെ പോലെ തോന്നി, ക്യാരക്ടർ ജനുവിനായിട്ട് തോന്നി. ക്രഷ് ഇപ്പോഴും തോന്നിക്കോണ്ടിരിക്കുന്നു. ദിയ എന്റെ ആദ്യ പ്രണയമല്ല, മൂന്നാമത്തെ പ്രണയമാണ്. ഇത്രയും റൊമന്റിക് ആയ ഞാൻ ഇത്രയും വർഷം സിംഗിൾ ആയിരിക്കുമെന്നൊന്നും ചിന്തിക്കാവോയെന്നും ചിരിച്ചുകൊണ്ട് അശ്വിൻ പറഞ്ഞു.

diyaaswinnew-

ദിയയെ പ്രണയിച്ച് തുടങ്ങിയത് എന്ന് എനിക്ക് അറിയില്ലായിരുന്നു. സുഹൃത്തുക്കൾ ആയിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ധാരാളം യാത്ര ചെയ്യാറുണ്ടായിരുന്നു. ആ സമയത്തൊക്കെ ഒരുപാട് സംസാരിക്കും. ആ സമയത്തൊക്കെ ഒരു ദിവസം കാണാതിരുന്നാലും സംസാരിക്കാതിരുന്നാലുമൊക്കെ എന്തോ മിസിംഗ് ഫീൽ ആയിരുന്നു. അന്നത്തെ ദിവസം പൂർണമാകാത്തത് പോലെ തോന്നും. അപ്പോഴാണ് തോന്നിയത് എന്തോ ഫീലിങ്സ് ഉണ്ടെന്ന്. ഞാൻ വളരെ പൊസസിവ് ആയ പങ്കാളിയാണ്. സൈക്കോ ആയിട്ടുള്ള ആളല്ല. സ്നേഹം വേണം, അറ്റൻഷൻ വേണം, മൈന്റ് ചെയ്യണം എന്നൊക്കെ നിർബന്ധമുള്ളയാളാണ് ഞാൻ. ഇല്ലേൽ വിഷമമാകും', അശ്വിൻ പറഞ്ഞു.

ദിയയ്ക്ക് വേണ്ടി മുൻ സുഹൃത്തിനെ ചതിച്ചോയെന്ന ഒരാളുടെ ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അശ്വിൻറെ പ്രതികരണം. 'സത്യം എന്താണെന്ന് നിങ്ങൾക്ക് ആർക്കും അറിയില്ല. അത് പറയാനും സാധിക്കില്ല. ചതിക്കപ്പെട്ടിട്ടേയുള്ള ലൈഫിൽ. ഞാൻ എല്ലാവരേയും സഹായിച്ചിട്ടേയുള്ളൂ', അശ്വിൻ പറഞ്ഞു.

അതേസമയം അശ്വിൻ വളരെ ആത്മാർത്ഥതയുള്ള ആളാണെന്ന് ദിയ പറഞ്ഞു. 'അശ്വിൻ ആത്മാർത്ഥ കാണിക്കുന്നത് കൊണ്ട് എനിക്ക് സമാധാനമുണ്ട്. എന്റെ മുൻ റിലേഷൻഷിപ്പിൽ ഞാൻ സമാധാനമായി ഉറങ്ങിയിട്ടില്ല. എന്ന് ആരുടെ കട്ടിലിനടിയിൽ നിന്ന് അവൻമാരെ തൂക്കുമെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്', ദിയ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+