Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് ആ സ്ത്രീ, എന്താണ് സംഭവിച്ചത്, പാരവെപ്പോ? വിട്ടുപറയാതെ ദിയ, പക്ഷേ..എന്തോ സംഭവിച്ചിട്ടുണ്ട്!!

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിയ കൃഷ്ണ. ദിയ മാത്രമല്ല ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹൻസികയുമൊക്കെ സജീവമാണ്. നാല് പേർക്കും ഒരുപാട് ആരാധകരും ഉണ്ട്. തങ്ങളുടെ വിശേഷങ്ങളൊക്കെ നാല് പേരും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. കൃഷ്ണ കുമാറിന്റെ മൂത്ത മകളായ അഹാന സിനിമാ നടി കൂടിയാണ്.

രണ്ടാമത്തെ ആളാണ് ദിയ. ദിയ ഇൻസ്റ്റ​ഗ്രാമിലാണ് സജീവമായി നിൽക്കുന്നത്. അടുത്തിടെയാണ് അശ്വിൻ ​ഗണേഷുമായി പ്രണയത്തിലാണ് എന്ന വിവരം ദിയ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇവരുടെ വീഡിയോകൾ ദിയ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ ദിയ പങ്കുവെച്ച ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്. ആരെക്കുറിച്ചാണ് ദിയ പറഞ്ഞിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

Diya

ഒരു കാരണവും ഇല്ലാതെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ താഴെയിടുന്നുവെങ്കിൽ അവരാണ ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യൻ എന്നാണ് സ്റ്റോറിയിൽ പറയുന്നത്. എന്നാൽ ആരെക്കുറിച്ചാണ്, എന്താണ് കാര്യം എന്നൊന്നും വ്യക്തമല്ല. എന്നാൽ എന്തുകൊണ്ടാണ് ദിയ ഇത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ‌

‌എന്റെ സൂര്യപ്രകാശമായ വ്യക്തിക്ക് സന്തോഷം നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുകയാണ്. ഞാൻ ഇത്രയും കാലം തിരഞ്ഞത് ശരിക്കും നിന്നെ പോലൊരു ആളെയാണ്. അടുത്ത 100 വർഷവും നീ ജീവിക്കട്ടേ ( എന്നോടൊപ്പം). ഈ മനോഹരമായ അർദ്ധ രാത്രി വിസ്മയം ഒരുക്കിയവർക്ക് നന്ദി, എന്നാണ് ദിയ അശ്വിന് പിറന്നാൾ ദിവത്തിൽ ആശംസിച്ചത്. എന്നെന്നും ഒന്നിച്ച് ഉണ്ടാവട്ടേ എന്നാണ് ആരാധകർ ആശംസിച്ചത്.

ദിയയുടെ മുൻ പ്രണയം ബ്രേക്കപ്പ് ആയതിന് പിന്നാലെ തന്നെ ദിയയും അശ്വിനും തമ്മിൽ പ്രണയത്തിൽ ആണോ എന്ന് ആരാധകർ ചോദിച്ച് തുടങ്ങിയിരുന്നു. എന്നാൽ അങ്ങനെയില്ല എന്നായിരുന്ന പ്രതികരണം. ഇരുവരും ഒരുമിച്ച് ചെയ്യുന്ന വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് അപ്രതീക്ഷിതമായിട്ടായിരുന്നു അശ്വിനുമായി പ്രണയത്തിലാണെന്ന് വിവരം ദിയ പങ്കുവെച്ചത്.

അശ്വിൻ ദിയയെ പ്രൊപ്പോസ് ചെയ്യുകയായിരുന്നു. ആ വീഡിയോയും പങ്കുവെച്ചിരുന്നു. അതേ സമയം ഇവരുടെ ബന്ധം വീട്ടിൽ അം​ഗീകരിച്ചിട്ടില്ലേ എന്ന ചോദ്യം ഉയരാറുണ്ട്. അശ്വിന്റെ കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടെങ്കിലും. ദിയയുടെ കുടുംബത്തിനും സഹോദരിമാർക്കൊപ്പവുമൊന്നും അശ്വിനെ കണ്ടിട്ടില്ല എന്ന കാര്യമാണ് ആരാധകർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+