'വീട്ടുകാർ ഇങ്ങനെ ഇറക്കി വിട്ടിരിക്കുകയാണോ?'; ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി നൽകി ദിയ, കയ്യടി
നടൻ കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ അഹാന മാത്രമാണ് സിനമ രംഗത്ത് ഉള്ളതെങ്കിലും ബാക്കി മൂന്ന് പേരും പ്രേക്ഷകർക്ക് വളരെ സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാനയും ദിയയും ഹൻസികയും ഇഷാനിയും. നാല് പേർക്കും ധാരാളം ആരാധകരുമുണ്ട്. മൂന്ന് പേരിൽ നിന്നും വളരെ വ്യത്യസ്തയാണ് ദിയ. വളരെ ഫ്രീയായി ജീവിതം ആസ്വദിച്ചുകൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് ദിയ എന്നാണ് ആരാധകർ പറയുന്നത്.
മറ്റുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് മുന്നോട്ടുപോവുക എന്നതാണ് ദിയയുടെ രീതി. ദിയയുടെ മുൻ പ്രണയം തകർന്നപ്പോൾ അത് ദിയ കൈകാര്യം ചെയ്ത രീതിയും ദിയയുടെ സമീപനവുമൊക്കെ ദിയയ്ക്ക് കയ്യടി നേടിക്കൊടുത്തിരുന്നു. ഇപ്പോൾ അശ്വിനുമായി പ്രണയത്തിലാണ് ദിയ. തങ്ങളുടെ വിശേഷങ്ങൾ ദിയ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിയയും അശ്വിനും മൂന്നാറിലാണ്. മൂന്നാറിൽ നിന്നുള്ള വിശേഷങ്ങൾ ദിയ പങ്കുവെയ്ക്കുന്നുണ്ട്.

ദിയ പങ്കുവെയ്ക്കുന്ന ചില ഫോട്ടോസിന് വിമർശനം ലഭിക്കാറുണ്ട്. ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോസ് പങ്കുവെയ്ക്കാൻ ദിയ മടി കാണിക്കാറില്ല. ഇക്കാര്യത്തിനാണ് ചിലർ വിർശിക്കാറുള്ളത്. ചിലരാകട്ടെ ബോയ്ഫ്രണ്ടിനൊപ്പം ഇങ്ങനെ കറങ്ങിനടക്കുന്നതിനാണ് വിമർശിക്കുന്നത്. ഇപ്പോൾ ഇത്തരം വിമർശനങ്ങൾക്കും എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾക്കും മറുപടി പറയുകയാണ് ദിയ.
നിങ്ങളുടെ വീട്ടുകാർ നിങ്ങളെ ഇങ്ങനെ ഇറക്കി വിട്ടിരിക്കുകയാണോ, വഴക്ക് പറയില്ലേ എന്നൊക്കെയാണ് പലർക്കും തന്നോട് എപ്പോഴും ചോദിക്കാൻ ഉള്ളതെന്നാണ് ദിയ പറയുന്നത്. തനിക്ക് എത്ര വയസ്സുണ്ട് എന്നാണ് ഈ ചോദിക്കുന്നവർ വിചാരിക്കുന്നത്, നാല് വർഷം കഴിഞ്ഞാൽ തനിക്ക് 30 വയസ്സാകുമെന്നും ദിയ പറയുന്നു. ഇൻസ്റ്റ ഗ്രാമിൽ സ്റ്റോറിയായിട്ടാണ് ദിയ ഇക്കാര്യം പറഞ്ഞത്. അശ്വിനും ആയിട്ടുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ദിയ - അശ്വിൻ കോമ്പോയ്ക്ക് നിരവധി ആരാധകർ ഉണ്ട്. ദിയയുടെ മുൻ പ്രണയം തകർന്നപ്പോൾ തന്നെ ഫാൻസ് അശ്വിനുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ച് തുടങ്ങിയിരുന്നു. എന്നാൽ അന്ന് ഇരുവരും പ്രണയം പറഞ്ഞിരിന്നില്ല. എന്നാൽ പിന്നീട് അശ്വിൻ തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ദിയ പങ്കുവെച്ചു. ഇതോടെ ഫാൻസ് ഹാപ്പിയായി.
അശ്വിന് ദിയയെ കിട്ടിയതും ദിയയ്ക്ക് അശ്വിനെ കിട്ടിയതും ഭാഗ്യമാണെന്നാണ് ആരാധകർ പറയുന്നത്. ശരിയായ ആൾ ഒപ്പം ചേർന്നപ്പോൾ ദിയയുടെ ജീവിതത്തിൽ വെളിച്ചം വന്നു എന്നും ചിലർ പറയുന്നു. ഇവർ തന്നെയാണ് ചേരേണ്ടിയിരുന്നതെന്നാണ് ആരാധകർ പറയുന്നത്.












Click it and Unblock the Notifications